കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണത്തുടര്‍ച്ചയുണ്ടായാല്‍ പാര്‍ട്ടി കോണ്‍ഗ്രസും കേരളത്തില്‍, 80 സീറ്റ് ജയിക്കുമെന്ന ഉറപ്പില്‍ സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ ഭരണം വരുമെന്ന ഉറപ്പില്‍ സിപിഎം. 80 സീറ്റ് ഉറപ്പിച്ചുവെന്ന് കണക്കുകള്‍ നിരത്തി പാര്‍ട്ടി പറയുന്നു. എന്നാല്‍ തുടര്‍ ഭരണം കിട്ടിയാല്‍ കേരളത്തില്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമെന്നാണ് സൂചന. 23ാം പാര്‍ട്ടി കോണ്‍ഗ്രസാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള സന്നദ്ധത സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി അവസാനമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക. അതിന് മുമ്പ് ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇത് ജൂലായില്‍ ആരംഭിച്ചേക്കും.

1

രാജ്യത്ത് പാര്‍ട്ടി സംഘടനാ സംവിധാനം അതിശക്തമായ ഇടമെന്ന നിലയിലാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനായി പരിഗണിക്കുന്നത്. കേന്ദ്ര കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതിന് ശേഷം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വേദി സംസ്ഥാന ഘടകം നിശ്ചയിക്കും. പാലക്കാട്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മുമ്പ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടന്നിട്ടുള്ളത്. ഇത്തവണ ഈ നാല് ജില്ലകളെയും പരിഗണിക്കില്ല. പ്രതിനിധികള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ യാത്രാ സൗകര്യവും ഒപ്പം സംഘടനാ ശേഷിയുമുള്ള ജില്ലകള്‍ക്കുമായിരിക്കും ഇത്തവണ സാധ്യത. ഹൈദരാബാദിലായിരുന്നു 22ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.

അതേസമയം തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി കോണ്‍ഗ്രസിന് നിര്‍ണായകമാണ്. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സമ്മര്‍ദം കുറഞ്ഞ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിന് സാധിക്കും. പിണറായി വിജയന് അധികം ചോദ്യങ്ങളും നേരിടേണ്ടി വരില്ല. എന്നാല്‍ തോറ്റാല്‍ അതെല്ലാം വിശദീകരിക്കേണ്ടി വരും. പാര്‍ട്ടിക്കുള്ളിലും സര്‍ക്കാരിലും പിണറായിക്കാണ് ഏറ്റവും സ്വാധീനമെന്ന വിമര്‍ശനവും ചര്‍ച്ചയായേക്കും. ലോക്കല്‍ സമ്മേളനങ്ങള്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ലോക്കല്‍ സമ്മേളനങ്ങളും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഏരിയാ സമ്മേളനങ്ങളും നടക്കും. ഡിസംബറോടെ ജില്ലാ സമ്മേളനങ്ങളും പിന്നീട് സംസ്ഥാന സമ്മേളനവും നടക്കും.

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

അതേസമയം ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം. കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂര്‍, ഒറ്റപ്പാലം സീറ്റുകള്‍ കൈവിടുമെന്നാണ് ജില്ലാ നേതൃത്വങ്ങള്‍ തന്നെ പറയുന്നത്. പകരമായി ചില യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുക്കും. നേമം തിരിച്ചുപിടിക്കുമെന്ന് സിപിഎം ഉറപ്പ് പറയുന്നു. ഏഴായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടി ഉറപ്പിക്കുന്നത്. തൃത്താലയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിടി ബല്‍റാം വീഴുമെന്ന് സിപിഎ പറയുന്നു. വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും, അഴീക്കോട് കെഎം ഷാജിയും അരുവിക്കരയില്‍ ശബരീനാഥും തോല്‍ക്കുമെന്ന് സിപിഎം പറയുന്നു. കണ്ണൂര്‍ മണ്ഡലത്തില്‍ പേരാവൂരും വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിയും ആലപ്പുഴയില്‍ അരൂരും ഇത്തവണ പിടിച്ചെടുക്കുമെന്ന് സിപിഎം ഉറപ്പിക്കുന്നു.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
kerala assembly election 2021: cpm party congress will conduct in kerala if cpm get power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X