Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് ശബരിമല ചര്‍ച്ച ചെയ്യാനില്ല, വികസനമാണ് ചര്‍ച്ചയെന്ന് ഐസക്

ആലപ്പുഴ: ശബരിമല സിപിഎം പ്രചാരണ വിഷയമല്ലെന്ന് തോമസ് ഐസക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളും ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും ചര്‍ച്ച ചെയ്തത് വികസനമാണ്. അല്ലാതെ ശബരിമലയല്ല. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുന്നതും വികസനമാണെന്നും തോമസ് ഐസക്ക് വ്യക്തമാക്കി. അയ്യപ്പ വിശ്വാസികളെല്ലാം എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിനെ തള്ളുന്നതാണ് ഐസക്കിന്റെ പരാമര്‍ശം.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

വോട്ടെടുപ്പ് ദിനത്തില്‍ കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കളെല്ലാം ശബരിമലയാണ് ഉന്നയിച്ചത്. ഭരണമാറ്റത്തിനുള്ള വിധി എഴുത്താണ് നടക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ട്. അയ്യപ്പനെയും ദേവഗണങ്ങളെയും പരമാവധി എല്‍ഡിഎഫ് സര്‍ക്കാര്‍ ഉപദ്രവിച്ചു. വേറെ വഴയില്ലാതെയാണ് ഇപ്പോള്‍ അവരുടെ കൂടെയാണെന്ന് പറയുന്നത്. വിശ്വാസത്തെ ദ്രോഹിച്ചവര്‍ക്ക് എങ്ങനെ ദൈവത്തെ വിളിക്കാന്‍ സാധിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.

പിണറായി ശബരിമലയെ കുറിച്ച് പറഞ്ഞത് ആര് വിശ്വസിക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു. കേരളത്തിലെ ഒരു വിശ്വാസി പോലും മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കില്ല. സത്യവാങ്മൂലം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധഖ സമീപനമായിരുന്നു മുഖ്യമന്ത്രിക്കെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം എത്ര ശരണം വിളിച്ചാലും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ പൊറുക്കില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. പിണറായി അയ്യപ്പനോട് മാപ്പ് പറയണമെന്ന് എകെ ആന്റണി പറഞ്ഞു. തെറ്റ് ചെയ്തപ്പോള്‍ ഈ ബോധം മുഖ്യമന്ത്രിക്ക് ഉണ്ടായില്ലെന്നും ആന്റണി പറഞ്ഞു.

മാധുരി ബ്രഗന്‍സയുടെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    കേരളത്തിൽ ഭരണമാറ്റമുണ്ടാകും | AK Antony | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+