മൂവാറ്റുപുഴയിലേക്ക് ഡോളി കുര്യാക്കോസ്, ജോസഫ് വാഴയ്ക്കനും കുഴല്‍നാടനും ഔട്ട്? ഞെട്ടിച്ച് കോണ്‍ഗ്രസ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ രണ്ട് അപ്രതീക്ഷിത തീരുമാനങ്ങള്‍ ഒരുങ്ങുന്നു. ഇത്തവണ കെ ബാബുവിന് സീറ്റുണ്ടാവില്ലെന്നാണ് സൂചന. അതിന് തടസ്സമിട്ടിരിക്കുന്നത് ഗ്രൂപ്പ് കളിയാണ്. മറ്റൊന്ന് മൂവാറ്റുപുഴയില്‍ അപ്രതീക്ഷിതമായി ട്വിസ്റ്റ് ഒരുങ്ങുന്നുവെന്നാണ്. ജോസഫ് വാഴയ്ക്കനും മാത്യു കുഴല്‍നാടനും ഇവിടെ മത്സരിക്കില്ലെന്നാണ് സൂചന. പകരം ഒരു വനിതയെ മത്സരിപ്പിക്കാനാണ് രാഹുല്‍ നിര്‍ദേശിക്കുന്നത്. നേരത്തെ തന്നെ ഗ്രൂപ്പുകളോട് ഇടഞ്ഞ രാഹുല്‍, ഈ വിഷയത്തില്‍ കൂടുതല്‍ ഏറ്റുമുട്ടല്‍ തന്നെ നടത്തും.
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

മൂവാറ്റുപുഴയില്‍ ട്വിസ്റ്റ്
മൂവാറ്റുപുഴയില്‍ വന്‍ ട്വിസ്റ്റാണ് ഒരുങ്ങുന്നത്. ജോസഫ് വാഴയ്ക്കനും മാത്യു കുഴല്‍നാടനും ഇവിടെ സീറ്റില്ലെന്നാണ് സൂചനകള്‍. പകരം കത്തോലിക്കാ സമുദായംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോളി കുര്യാക്കേeസിന്റെ പേരാണ് പരിഗണനയിലുള്ളത്. സാമുദായിക വോട്ട ്കൂടി ചേര്‍ത്ത് മണ്ഡലം പിടിക്കാനാണ് കോണ്‍ഗ്രസ് തന്ത്രമുണ്ടാക്കുന്നത്. കേരളത്തിലെ നേതാക്കള്‍ നല്‍കുന്ന പട്ടികയില്‍ വെറും നിര്‍ദേശങ്ങള്‍ മാത്രമാണ് ഉള്ളതെന്നും, അന്തിമ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കുകയെന്നും വ്യക്തമാക്കി.

വാഴയ്ക്കന്‍ തോറ്റോടും
ജോസഫ് വാഴയ്ക്കന്‍ മൂവാറ്റുപുഴയില്‍ മത്സരിച്ചാല്‍ തോറ്റോടി വരേണ്ടി വരുമെന്നാണ് രാഹുല്‍ ഗാന്ധിയുടെ ടീം നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്. ജയസാധ്യതയില്ലെങ്കില്‍ വാഴയ്ക്കനെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തി. പകരം മാത്യു കുഴല്‍നാടനെ മത്സരിപ്പിക്കാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഈ നിര്‍ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. കുഴല്‍നാടന്‍ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഡോളി കുര്യാക്കോസ് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

വെട്ടിയത് ചെന്നിത്തല
മാത്യു കുഴല്‍നാടന്‍ മത്സരിക്കുമെന്ന ഘട്ടത്തില്‍ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും ഒന്നടങ്കം ഈ തീരുമാനത്തിനെതിരെ വന്നു. ജോസഫ് വാഴയ്ക്കന്‍ തന്നെ മത്സരിപ്പിക്കണമെന്ന് ശക്തമായി വാദിച്ചത് ചെന്നിത്തലയാണ്. കെ ബാബുവിന് വേണ്ടി എ ഗ്രൂപ്പ് സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതിന് പകരമായി ജോസഫ് വാഴയ്ക്കനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഐ ഗ്രൂപ്പ് നിര്‍ദേശിച്ചത്. അതേസമയം ഇത് ചീറ്റിപോയതോടെയാണ് ഡോളി കുര്യാക്കോസ് രംഗത്ത് വന്നത്. ഡോളിയാണ് ഈ പട്ടികയില്‍ അന്തിമമായി ഉള്ളത്. ഐ ഗ്രൂപ്പും ഡോളിയുടെ പേര് നിര്‍ദേശിച്ചി്ടുണ്ട്.

വൈക്കത്ത് വനിത?
വൈക്കം സംവരണ സീറ്റില്‍ വനിതി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. വൈക്കത്തെ തീരുമാനം തിരിച്ചടിയാവുക കാഞ്ഞിരപ്പള്ളിയിലാണ്. ഇവിടെ ലതികാ സുഭാഷിന്റെ സാധ്യത മങ്ങും. അതേസമയം മൂവാറ്റുപുഴയില്ലെങ്കില്‍ മാത്യു കുഴല്‍നാടനെ ചാലക്കുടിയിലേക്ക് മാറ്റാനാണ ആലോചന. വിജയം ഉറപ്പുള്ള സീറ്റ് തന്നെ കുഴല്‍നാടന് നല്‍കണമെന്ന് ഹൈക്കമാന്‍ഡും നിര്‍ദേശിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ നേരത്തെ ചെറിയ തോതില്‍ കുഴല്‍നാടന്‍ പ്രചാരണവും തുടങ്ങിയിരുന്നു.

ബാബുവിന് കടുപ്പം
കെ ബാബുവിന് ഇത്തവണ മത്സരിക്കുക കടുപ്പമേറിയ കാര്യമാകും. ഐ ഗ്രൂപ്പ് ശക്തമായി ഈ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്. കെ ബാബുവിന് സീറ്റ് നല്‍കിയാല്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഇതോടെ തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിനെയും സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് സര്‍വേയുടെ പേരില്‍ വാഴയ്ക്കനെ മാറ്റിനിര്‍ത്തുന്നതില്‍ ഐ ഗ്രൂപ്പ് അതൃപ്തി അറിയിച്ചു. രണ്ട് പേര്‍ക്കും ഇത്തവണ മത്സരിക്കാനാവില്ലെന്നാണ് സൂചന.

വേണുഗോപാലിനെതിരെ ഗ്രൂപ്പ്
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചേരി തിരിഞ്ഞുള്ള യുദ്ധവും പ്രകടമായി. കേരളത്തില്‍ നിന്നുള്ള പട്ടിക തള്ളിയോടെ കെസി വേണുഗോപാലിനോടും മുല്ലപ്പള്ളി രാമചന്ദ്രനോടുമാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പൊട്ടിത്തെറിച്ചത്. സര്‍വേയില്‍ പേര് ഇല്ലാത്തവരെ ഒഴിവാക്കണമെന്ന് ഇവര്‍ രണ്ട് പേരും നിലപാടെടുത്തു. ഹൈക്കമാന്‍ഡ് പറയും പോലെയെ കാര്യങ്ങള്‍ നടക്കൂ എന്നും ഗ്രൂപ്പുകള്‍ മുന്നോട്ട് വെക്കുന്ന പേരുകള്‍ മാത്രം പരിഗണിക്കാനാവില്ലെന്ന് വേണുഗോപാല്‍ നിലപാടെടുത്തു. ഇതോടെ തുടര്‍ന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ ശ്രമം നടത്തി. തുടര്‍ന്ന് ഇവരെ അനുനയിപ്പിക്കുകയായിരുന്നു.

മത്സരിക്കുന്നവര്‍ ഇവര്‍
സിറ്റിംഗ് എംഎല്‍എമാര്‍ ഭൂരിഭാഗവും മത്സരിക്കും. 21 പേരാണ് മത്സരിക്കുന്നത്. കെസി ജോസഫ് ഉണ്ടാവില്ല. ഒമ്പതിടത്ത് സ്ഥാനാര്‍ത്ഥികള്‍ തീരുമാനമായി. കോഴിക്കോട് നോര്‍ത്തില്‍ കെഎം അഭിജിത്താണ് മത്സരിക്കുന്നത്. പൂഞ്ഞാറില്‍ ടോമി കല്ലാനിയും കൊല്ലത്ത് ബിന്ദു കൃഷ്ണയും മത്സരിക്കും. കല്‍പ്പറ്റയില്‍ ടി സിദ്ദീഖിനാണ് സാധ്യത. 35 ഇടത്ത് മത്സരിക്കുന്നവരുടെ കാര്യത്തില്‍ ഏകദേശം ധാരണയായിട്ടുണ്ട്. മാനന്തവാടിയില്‍ പികെ ജയലക്ഷ്മി തന്നെയിറങ്ങും. തൃശൂരില്‍ പദ്മജയും തരൂരില്‍ കെഎ ഷീബയും ഇരിക്കൂറില്‍ സജീവ് ജോസഫോ സോണി സെബാസ്റ്റിയനോ മത്സരിക്കും.
നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications