Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയും ത്രിപുരയും ഓര്‍ത്തുവെച്ചോളൂ, കേരളത്തില്‍ ബിജെപി 70 സീറ്റ് പിടിക്കുമെന്ന് ഇ ശ്രീധരന്‍!!

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുതിപ്പാണ് വരാന്‍ ഇ ശ്രീധരന്‍. ബിജെപി കേരളത്തില്‍ അധികാരം പിടിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. ബിജെപി 70 സീറ്റുകള്‍ നേടുമെന്ന് ശ്രീധരന്‍ പ്രവചിച്ചു. അതിനുള്ള സാധ്യതയുണ്ടെന്ന് പാലക്കാട്ട് പ്രചാരണത്തിനിടെയാണ് അദ്ദേഹം പറഞ്ഞത്. ബിജെപി അധികാരം നേടുമെന്നത് തള്ളിക്കളയേണ്ട ഒന്നല്ല. ദില്ലിയില്‍ ആംആദ്മി ഭരണം പിടിച്ചതും ത്രിപുരയില്‍ ബിജെപി ഭൂരിപക്ഷം നേടി അധികാരം നേടിയതും മറക്കരുതെന്നും ശ്രീധരന്‍ പറഞ്ഞു.

1

തന്നെ പെട്ടെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിക്ക് ബുദ്ധിമുട്ട് ഉണ്ടാകും. പക്ഷേ സാങ്കേതിക മികവുള്ള നേതൃത്വം ആവശ്യമാണെന്ന് ബിജെപിക്കും മനസ്സിലായിട്ടുണ്ട്. ബിജെപിക്ക് അത്തരത്തിലുള്ളൊരു നേതൃത്വമാണ് വേണ്ടത്. അക്കാര്യം അവര്‍ക്ക് അറിയാം. ബിജെപിയുടെ നേതൃത്വം തന്നെ ഉള്‍ക്കൊള്ളുമെന്നും ശ്രീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാം ഒറ്റയ്ക്ക് ചെയ്യണമെന്ന നിര്‍ബന്ധ ബുദ്ധിയാണ് ഉള്ളത്. ഇടതിനോ വലതിനോ സുസ്ഥിര വികസനം എന്താണെന്ന് അറിയില്ല. കടം വാങ്ങി ക്ഷേമ പദ്ധതികള്‍ ചെയ്യുന്നത് മിടുക്കുള്ള കാര്യമല്ലെന്നും ശ്രീധരന്‍ തുറന്നടിച്ചു.

പ്രളയകാലത്ത് കേരള സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല. അവരുടെ വികസനം വെറും കടലാസില്‍ മാത്രമാണ്. പക്ഷേ ഉമ്മന്‍ ചാണ്ടിക്ക് നല്ല്രെു മനസ്സുണ്ട്. എന്നാല്‍ വികസനത്തില്‍ അവര്‍ക്ക് തുടര്‍ച്ചയില്ല. കേരളത്തില്‍ സാമൂഹ്യ ക്ഷേമത്തില്‍ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാണ് നടക്കുന്നത്. കടം വാങ്ങിയുള്ള ആ പരിപാടി അത്ര നല്ലതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷം വലിയ അഴിമതിയാണ് കേരളത്തില്‍ നടന്നത്. അത് മാധ്യമങ്ങള്‍ നോക്കിയാല്‍ തന്നെ കാണാന്‍ സാധിക്കും. കേരളത്തില്‍ ബിജെപിക്ക് 70 സീറ്റ് നേടുക വലിയ കടുപ്പമുള്ള കാര്യമല്ല. എഎപിയും ബിജെപിയും വളരെ എളുപ്പത്തില്‍ ത്രിപുരയും ദില്ലിയും പിടിച്ചത് അതുകൊണ്ടാണെന്നും ശ്രീധരന്‍ പറഞ്ഞു.

വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

    അതേസമയം കേരളത്തില്‍ ബിജെപിക്ക് അധികാരം നേടാന്‍ വെറും 42 എംഎല്‍എമാര്‍ മതിയെന്ന് എംടി രമേശും വ്യക്തമാക്കി. ബാക്കി സിപിഎം നേതാക്കള്‍ പിന്തുണയ്ക്കുമെന്ന് രമേശ് പറഞ്ഞു. ഇതിനോടകം പല സിപിഎം നേതാക്കളും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി. സിപിഎം എംഎല്‍എമാര്‍ തന്നെ 42 സീറ്റ് കിട്ടിയാല്‍ ബിജെപിയെ പിന്തുണയ്ക്കും. കേരളത്തില്‍ കോലിബീ സഖ്യം യാഥാര്‍ത്ഥ്യമാണെന്നും രമേശ് തുറന്ന് പറഞ്ഞു. എല്ലാവര്‍ക്കും അത് അറിയാവുന്ന കാര്യമാണമെന്നും രമേശ് വ്യക്തമാക്കി. നേരത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാലും കോലിബീ സഖ്യമുണ്ടെന്നും, ബിജെപിക്ക് അതുകൊണ്ട് വോട്ട് വര്‍ധിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു.

    ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+