Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂത്തുപറമ്പില്‍ സിപിഎം ഞെട്ടും, പേരാവൂരില്‍ കോണ്‍ഗ്രസും, കണ്ണൂരില്‍ അട്ടിമറി പ്രവചിച്ച് സര്‍വേ

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് തന്നെ മുന്നേറ്റമെന്ന് ഏഷ്യാനെറ്റ് സര്‍വേ. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ഇടതുമുന്നണിക്ക് ആധിപത്യമുണ്ടെങ്കില്‍ അട്ടിമറികള്‍ ഇവിടെ നടക്കുമെന്നാണ് പ്രവചനം. ഒരേസമയം സിപിഎമ്മും കോണ്‍ഗ്രസും ഞെട്ടുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. സിറ്റിംഗ് സീറ്റുകള്‍ കൈവിട്ട് പോകുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം അട്ടിമറി ഉണ്ടാവുമെങ്കിലും കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ആധിപത്യം എല്‍ഡിഎഫിന് തന്നെയാണെന്നും സര്‍വേ വ്യക്തമാക്കുന്നു.

കൊവിഡ് രണ്ടാം തരംഗത്തിനിടെ ഉറ്റവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഓക്‌സിജന്‍ സിലിണ്ടറിനായി വരിനില്‍ക്കുന്നവര്‍, ചിത്രങ്ങള്‍

കൂത്തുപറമ്പില്‍ അട്ടിമറി

കൂത്തുപറമ്പില്‍ അട്ടിമറി

കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഇത്തവണ നടന്ന മണ്ഡലമാണ് കൂത്തുപറമ്പ്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കടുപ്പമാണെന്ന് സര്‍വേ പറയുന്നു. അട്ടിമറി നടക്കുമെന്നാണ് പറയുന്നത്. സിപിഎം കോട്ടയായി തന്നെ കരുതുന്ന മണ്ഡലമാണിത്. ഇത്തവണ കെപി മോഹനന്‍ ഇവിടെ പരാജയപ്പെടുമെന്ന് ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നു. കെകെ ശൈലജ 12291 വോട്ടിന് ജയിച്ച മണ്ഡലമാണിത്. പൊട്ടക്കണ്ടി അബ്ദുള്ളയ്ക്ക് ഇവിടെ നേരിയ മുന്‍തൂക്കമുണ്ടെന്ന് സര്‍വേ പറയുന്നു.

പേരാവൂര്‍ പിടിക്കും

പേരാവൂര്‍ പിടിക്കും

പേരാവൂര്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ്. ഇത്തവണ അത് എല്‍ഡിഎഫ് പിടിച്ചെടുക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വേ പറയുന്നത്. സണ്ണി ജോസഫിനെ ഇത്തവണ സക്കീര്‍ ഹുസൈന്‍ അട്ടിമറിക്കുമെന്ന് സര്‍വേ പറയുന്നു. എളുപ്പത്തില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് പ്രതീക്ഷിച്ച സീറ്റാണ് പേരാവൂര്‍. അതേസമയം കൈവിടുമെന്ന് കരുതിയ കണ്ണൂര്‍ സീറ്റിലും നേരിയ മുന്‍തൂക്കം ഇടതുമുന്നണിക്കാണ്. കടന്നപ്പള്ളി രാമചന്ദ്രന്‍ ഇവിടെ സതീശന്‍ പാച്ചേനിയേക്കാള്‍ മുന്നിലാണ്. കഴിഞ്ഞ തവണയും കടുത്ത പോരാട്ടത്തിലാണ് കടന്നപ്പള്ളി വിജയിച്ചത്.

മാറ്റമില്ലാതെ കണ്ണൂര്‍

മാറ്റമില്ലാതെ കണ്ണൂര്‍

രണ്ട് സീറ്റുകളില്‍ അട്ടിമറി ഒഴിച്ചാല്‍ ബാക്കി സീറ്റുകളിലൊന്നും മാറ്റമില്ല. എട്ട് മുതല്‍ ഒമ്പത് സീറ്റ് വരെ ഇടതുമുന്നണി കണ്ണൂരില്‍ നേടും. അഴീക്കോട് കൈവിടുമെന്ന് കരുതിയ മുസ്ലീം ലീഗ് ഇത്തവണ അത് നിലനിര്‍ത്തും. കെഎം ഷാജി തന്നെ ഇവിടെ വിജയിക്കും. പയ്യന്നൂര്‍, കല്യാശ്ശേരി, തളിപ്പറമ്പ്, ധര്‍മടം, തലശ്ശേരി, മട്ടന്നൂര്‍, എന്നീ മണ്ഡലങ്ങള്‍ ഇടതിനൊപ്പം നില്‍ക്കും. ഇരിക്കൂറാണ് യുഡിഎഫ് നിലനിര്‍ത്തുന്ന മണ്ഡലം. ഇവിടെ ഗ്രൂപ്പ് പോര് രൂക്ഷമായിരുന്നു. അതുകൊണ്ട് തന്നെ മണ്ഡലം കൈവിട്ട് പോകുമോ എന്ന പേടിയുണ്ടായിരുന്നു കോണ്‍ഗ്രസിന്.

മഞ്ചേശ്വരത്ത് പോരാട്ടം

മഞ്ചേശ്വരത്ത് പോരാട്ടം

മഞ്ചേശ്വരത്ത് ബിജെപിയും മുസ്ലീം ലീഗും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ പറയുന്നു. മുന്‍തൂക്കം യുഡിഎഫിനാണ്. കെ സുരേന്ദ്രന്‍ വിജയിക്കില്ലെന്നാണ് പ്രവചനം. അതേസമയം ഉദുമയില്‍ എല്‍ഡിഎഫ് മേല്‍ക്കെ നേടുന്നു. കാസര്‍കോട് യുഡിഎഫിന് ഒപ്പമാണ് ഇത്തവണയും. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും പക്ഷേ ഇത്തവണയും എല്‍ഡിഎഫ് തന്നെ കൊണ്ടുപോകുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം മലബാറില്‍ നിന്ന് ബിജെപിക്ക് സീറ്റൊന്നും കിട്ടില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു.

വയനാട്ടില്‍ ത്രികോണ പോരാട്ടം

വയനാട്ടില്‍ ത്രികോണ പോരാട്ടം

വയനാട്ടില്‍ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. മൂന്നില്‍ രണ്ട് മണ്ഡലങ്ങളിലും ത്രില്ലര്‍ പോരാട്ടമാണ് നടക്കുന്നത്. മാനന്തവാടിയില്‍ എല്‍ഡിഎഫിനാണ് മുന്‍തൂക്കം. അതേസമയം സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫിനാണ് മേല്‍ക്കൈ. കല്‍പ്പറ്റയില്‍ എല്‍ഡിഎഫിനും നേരിയ മേല്‍ക്കൈയ്യുണ്ട്. കല്‍പ്പറ്റ രാഹുല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലം കൂടിയാണ്. ടി സിദ്ദിഖ് കടുത്ത മത്സരമാണ് ഇവിടെ ശ്രേയാംസ്‌കുമാറിന് ഉയര്‍ത്തുന്നത്. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ മാത്രമാണ് സിദ്ദിഖിന് വെല്ലുവിളി ഉയര്‍ത്തുന്നത്.

കോഴിക്കോട്ടും ത്രില്ലര്‍

കോഴിക്കോട്ടും ത്രില്ലര്‍

കോഴിക്കോട്ട് കടുത്ത് മത്സരം നടക്കുന്നത് വടകരയിലാണ്. ഇവിടെ കെകെ രമ മത്സരിക്കുന്നുണ്ടെങ്കിലും മുന്‍തൂക്കം നേരിയ തോതില്‍ എല്‍ഡിഎഫിനാണ്. ആര്‍എംപി ഒഞ്ചിയം മേഖലയില്‍ മാത്രമായുള്ള പാര്‍ട്ടിയായത് കൊണ്ടുള്ള സംഘടനാ ശേഷിയും അവര്‍ക്ക് വെല്ലുവിളിയാണ്. നാദാപുരത്ത് പക്ഷേ യുഡിഎഫിനാണ് മുന്‍തൂക്കം. ഇകെ വിജയനേക്കാള്‍ ഒരുപടി മുന്നില്‍ പ്രവീണ്‍ കുമാറാണ് ഉള്ളത്. കോഴിക്കോട്ട് സൗത്തില്‍ നൂര്‍ബിന റഷീദിനാണ് മുന്‍തൂക്കം. അഹമ്മദ് ദേവര്‍കോവിലിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍വേ പറയുന്നത്.

Recommended Video

cmsvideo
    NK Premachandran exclusive Interview
    എല്‍ഡിഎഫ് പിടിക്കുന്നവ

    എല്‍ഡിഎഫ് പിടിക്കുന്നവ

    കൊയിലാണ്ടി, പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, കുന്ദമംഗലം, തിരുവമ്പാടി, സീറ്റുകള്‍ എല്‍ഡിഎഫ് ഇത്തവണ പിടിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. കുറ്റ്യാടിയില്‍ എല്‍ഡിഎഫിനെ ഞെട്ടിച്ച് ഇത്തവണ യുഡിഎഫ് തന്നെ സീറ്റ് നിലനിര്‍ത്തും. ജയസാധ്യത കൊടുവള്ളിയിലും യുഡിഎഫിനുണ്ട്. കാരാട്ട് റസാഖ് തോല്‍ക്കുമെന്നാണ് പ്രവചനം. 11 സീറ്റ് വരെ കോഴിക്കോട്ട് നിന്ന് എല്‍ഡിഎഫ് നേടുമെന്നാണ് ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നത്.

    പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+