Get Updates
Get notified of breaking news, exclusive insights, and must-see stories!

ചവറയും കുണ്ടറയും കരുനാഗപ്പള്ളിയും യുഡിഎഫ് പിടിച്ചെടുക്കും, കൊല്ലത്ത് മുന്‍തൂക്കം ഇടതിനെന്ന് സര്‍വേ

കൊല്ലം: അട്ടിമറികള്‍ ഇത്തവണ കൊല്ലം ജില്ലയില്‍ നടക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ. ഇടതുപക്ഷം ജില്ലയില്‍ മുന്നേറ്റമുണ്ടാക്കുമെന്ന് തന്നെ സര്‍വേ പറയുന്നു. പക്ഷേ 2016ല്‍ തൂത്തുവാരിയ കൊല്ലത്ത് ഇത്തവണ സീറ്റുകള്‍ ഇടതുപക്ഷത്തിന് കുറയുമെന്നാണ് വിലയിരുത്തല്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളും അട്ടിമറി നടക്കുമെന്ന് സൂചനയുള്ള മണ്ഡലങ്ങളും കൊല്ലത്തുണ്ട്. തുടര്‍ ഭരണത്തിന് ഇടതുപക്ഷത്തിന് വളരെ നിര്‍ണായകവുമാണ് കൊല്ലം ജില്ല.

കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

മുന്‍തൂക്കം ഇടതിന്

മുന്‍തൂക്കം ഇടതിന്

ഇടതുപക്ഷത്തിന് തന്നെയാണ് ജില്ലയില്‍ മുന്‍തൂക്കം. കൊല്ലത്തെ പതിനൊന്ന് സീറ്റുകളില്‍ ആറെണ്ണം ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് സര്‍വേ പറയുന്നു. മൂന്ന് സീറ്റുകളിലാണ് യുഡിഎഫിന് വിജയസാധ്യതയുള്ളത്. രണ്ട് സീറ്റുകളില്‍ ഇരുമുന്നണികള്‍ക്കും തുല്യ ജയസാധ്യതയാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ രണ്ട് മണ്ഡലങ്ങളിലും മുന്‍തൂക്കം ഇടതുപക്ഷത്തിന് തന്നെയാണ്.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

ഇടതിന് ആധിപത്യം കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, കൊല്ലം, ഇരവിപുരം സീറ്റുകളിലാണ്. കൊല്ലത്ത് ഇത്തവണ അട്ടിമറി വിജയം ബിന്ദു കൃഷ്ണ നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇവിടെ മുകേഷ് വീണ്ടും ജയം നേടുമെന്നാണ് സര്‍വേ പറയുന്നത്. പത്തനാപുരത്ത് ഗണേഷ് കുമാറിനെ ജ്യോതികുമാര്‍ ചാമക്കാല വീഴ്ത്തുമെന്നാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. ഇവിടെ ഗണേഷ് കുമാറിനെതിരെ നിരവധി ആരോപണങ്ങളുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഏറ്റില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്.

രണ്ടിടത്ത് അട്ടിമറി

രണ്ടിടത്ത് അട്ടിമറി

മൂന്ന് സീറ്റുകളില്‍ യുഡിഎഫ് കൊല്ലത്ത് വിജയിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ രണ്ടിടത്ത് വന്‍ അട്ടിമറി തന്നെയുണ്ടാവും. ചവറയില്‍ ഷിബു ബേബി ജോണ്‍ എല്‍ഡിഎഫിനെ അട്ടിമറിക്കും. കുണ്ടറയില്‍ മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വിയാണ് എല്‍ഡിഎഫിനെയും സിപിഎമ്മിനെയും ഒരുപോലെ ഞെട്ടിക്കുന്നത്. ഇവിടെ പിസി വിഷ്ണുനാഥ് ജയിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. സര്‍ക്കാരിന്റെ അവസാന കാലത്ത് ആഴക്കടല്‍ മത്സ്യബന്ധനം അടക്കം വന്നത് മേഴ്‌സിക്കുട്ടിയമ്മയെ പ്രതിരോധത്തിലാക്കിയിരുന്നു. അവസാന നിമിഷവമാണ് ഇവിടെ വിഷ്ണുനാഥ് സ്ഥാനാര്‍ത്ഥിയായി എത്തിയത്.

ത്രില്ലര്‍ ഇവിടങ്ങളില്‍

ത്രില്ലര്‍ ഇവിടങ്ങളില്‍

ചാത്തന്നൂരിലും കുന്നത്തൂരിലുമാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്. രണ്ടിടത്തും എല്‍ഡിഎപിന് നേരിയ മുന്‍തൂക്കമാണ് പ്രവചിക്കുന്നത്. അതേസമയം ചാത്തന്നൂരില്‍ ബിജെപിയും സിപിഐയും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് കോണ്‍ഗ്രസിനെ ഞെട്ടിക്കുന്നതാണ്. കോണ്‍ഗ്രസ് ചാത്തന്നൂരില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളിപ്പോകുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെങ്കില്‍ രണ്ടാം സ്ഥാനത്ത് നിന്ന് നേട്ടമുണ്ടാക്കേണ്ട സീറ്റില്‍ താഴോട്ടിറങ്ങുന്നത് വന്‍ തിരിച്ചടിയാണ്.

2016ലെ തേരോട്ടം

2016ലെ തേരോട്ടം

2016ല്‍ കൊല്ലത്തെ എല്ലാ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ചവറ അടക്കമുള്ള സീറ്റുകള്‍ ഇടതുപക്ഷം കൊണ്ടുപോയി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പക്ഷേ യുഡിഎഫ് തിരിച്ചുവന്നു. കൊല്ലത്തെ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ വരുന്ന കൊട്ടാരക്കര, ചടയമംഗലം സീറ്റുകലില്‍ ആലപ്പുഴയ്ക്ക് കീവില്‍ വരുന്ന കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലും യുഡിഎഫിന്റെ തേരോട്ടമാണ് കണ്ടത്.

തദ്ദേശത്തില്‍ ഇടത്തേക്ക്

തദ്ദേശത്തില്‍ ഇടത്തേക്ക്

തദ്ദേശത്തില്‍ പക്ഷേ ചിത്രം കംപ്ലീറ്റ് മാറി. യുഡിഎഫിന്റെ പ്രതീക്ഷകള്‍ തീര്‍ത്തും തെറ്റി. വലിയ മുന്നേറ്റം എല്‍ഡിഎഫിനുണ്ടായി. യുഡിഎഫ് ജയിച്ച പല പല പഞ്ചായത്തുകളും എല്‍ഡിഎഫ് നേടി. നാല് മുനിസിപ്പാലിറ്റികളില്‍ മൂന്നെണ്ണവും 68 പഞ്ചായത്തുകളില്‍ 44എണ്ണവും എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തെണ്ണവും എല്‍ഡിഎഫ് പിടിച്ചു. എല്‍ഡിഎഫിന്റെ കോട്ടയാണ് കൊല്ലമെന്ന് തോന്നിക്കുന്ന തരത്തിലായിരുന്നു മുന്നേറ്റം. ഇത്തവണ ആഴക്കടല്‍ മത്സ്യബന്ധനം അടക്കമുള്ള വന്നത് കൊണ്ടാണ് കൊല്ലത്ത് നേട്ടമുണ്ടാക്കാനാവുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

സീറ്റുകള്‍ കുറയുന്നു

സീറ്റുകള്‍ കുറയുന്നു

യുഡിഎഫ് പ്രതീക്ഷിച്ച് പോലെ എല്‍ഡിഎഫിന്റെ സീറ്റുകള്‍ കുറയുന്നു എന്ന് തന്നെയാണ് ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നത്. സര്‍ക്കാരിനെതിരെയുള്ള വികാരം പ്രതിഫലിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മേഴ്‌സിക്കുട്ടിയമ്മ തോല്‍ക്കുന്നതായിരിക്കും ജില്ലയിലെ ഏറ്റവും വലിയ അട്ടിമറി. അതേസമയം കൊല്ലത്ത് തൂത്തുവാരല്‍ ഉണ്ടായാല്‍ മാത്രമേ തുടര്‍ ഭരണത്തില്‍ സിപിഎമ്മിന് ഗുണം ചെയ്യൂ. സീറ്റ് കുറഞ്ഞാലും ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫിന് തന്നെയാണെന്നത് സിപിഎമ്മിന് ആശ്വാസമാണ്.

സാരി അഴകിൽ സാമന്ത അക്കിനേനി.. സൂപ്പർ കൂൾ ഫോട്ടോകൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+