അരുവിക്കരയില്‍ ശബരിനാഥന് വീഴും, സ്റ്റീഫന്‍ അട്ടിമറിക്കുമെന്ന് മാത്യഭൂമി സര്‍വേ
തിരുവനന്തപുരം: അരുവിക്കരയില്‍ കോണ്‍ഗ്രസിനെ ഇത്തവണ സിപിഎം അട്ടിമറിക്കുമെന്ന് മാത്യഭൂമി സര്‍വേ. കാര്ത്തികേയന്റെകാലം തൊട്ട് കൈവശം വെച്ച് പോരുന്ന അരുവിക്കര സീറ്റില്‍ ഇത്തവണ കെഎസ് ശബരിനാഥനെ സിപിഎമ്മിന്റെ ജി സ്റ്റീഫന്‍ അട്ടിമറിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലയില്‍ ഉറപ്പുള്ള സീറ്റായിട്ടാണ് അരുവിക്കരയെ കാണുന്നത്. എന്നാല്‍ മണ്ഡലത്തിലെ നാടാര്‍ വോട്ടുകളിലും, പ്രാദേശിക തലത്തില്‍ നല്ല സ്വാധീനവുമുള്ള സ്റ്റീഫന്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
2016ല്‍ 21314 വോട്ടിനാണ് ശബരിനാഥന് അരുവിക്കരയില്‍ വിജയിച്ചത്. ഇത്തവണ ശബരിനാഥനെതിരെ പ്രത്യക്ഷത്തില്‍ ഭരണവിരുദ്ധ വികാരമില്ലെങ്കിലും മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതാണ് എല്‍ഡിഎഫിന് ഗുണമായി മാറുക. തിരുവനന്തപുരത്ത് മൊത്തത്തില്‍ 11 സീറ്റ് എല്‍ഡിഎഫ് നേടുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ സര്‍വേ പ്രവചിക്കുന്നത്. കാട്ടാക്കട്ട സീറ്റ് ഐബി സതീഷ് തന്നെ നിലനിര്‍ത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. കോവളത്ത് ഇത്തവണ അട്ടിമറി നടക്കുമെന്നും സര്‍വേ പറയുന്നു. നീലലോഹിതദാസ നാടാര്‍ ഇവിടെ എം വിന്‍സെന്റിനെയാണ് അട്ടിമറിക്കുക.

നെയ്യാറ്റിന്‍കരയില്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ടെന്ന് മാതൃഭൂമി സര്‍വേ പറയുന്നു.ആര് ശെല്‍വരാജ് ഇവിടെ കടുത്ത മത്സരമാണ് കെ ആന്ലന് ഉയര്‍ത്തുന്നത്. എങ്കിലും എല്‍ഡിഎഫ് ജയിക്കാനാണ് സാധ്യത. വര്‍ക്കലയില്‍ നിലവിലെ എംഎല്‍എ വി ജോയ് മണ്ഡലം നിലനിര്‍ത്തും. ബിആര്‍എം ഷഹീറിനെ പരാജയപ്പെടുത്തും. ആറ്റിങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒഎസ് അംബിക വിജയിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. 2016ല്‍ എല്‍ഡിഎഫ് 40383 വോട്ടിന് ജയിച്ച മണ്ഡലമാണിത്.
നെടുമങ്ങാട് ജിആര്‍ അനിലിലൂടെ എല്‍ഡിഎഫ് നിലനിര്‍ത്തും. ചിറയിന്‍കീഴിലാണ് കടുത്ത മത്സരം നടക്കുന്നത്. ഇവിടെ എല്‍ഡിഎഫിന്റെ വി ശശിയും യുഡിഎഫിന്റെ ബിഎസ് അനൂപ് ചിറയിലും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ആര് ജയിക്കുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് തന്നെ വിജയിക്കുമെന്ന് മാതൃഭൂമി സര്‍വേ പറയുന്നു. വാമനപുരത്ത് സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഡികെ മുരളി വിജയിക്കും. താര മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് തന്നെ ജയിക്കുമെന്നാണ് സര്‍വേയുടെ പ്രവചനം. നേമത്ത് ഇത്തവണ ശിവന്‍കുട്ടി അട്ടിമറി വിജയം നേടുമെന്നും തിരുവനന്തപുരം മണ്ഡലത്തില്‍ വിഎസ് ശിവകുമാറിനെ ആന്റണി രാജു അട്ടിമറിക്കുമെന്നും മാതൃഭൂമി സര്‍വേ പറഞ്ഞു.
-
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി












Click it and Unblock the Notifications