73ല്‍ 38 നേടി യുഡിഎഫ് മുന്നില്‍, 7 ജില്ലകളില്‍ ആധിപത്യം, രണ്ടിടത്ത് ത്രില്ലര്‍, മനോരമ ന്യൂസ് സര്‍വേ
തൃശൂര്‍: മനോരമ ന്യൂസിന്റെ ആദ്യ ദിന സര്‍വേയില്‍ ഒരുപടി മുന്നിലെത്തി യുഡിഎഫ്. തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും നേട്ടമുണ്ടാക്കാനാവുമെന്ന പ്രവചനമാണ് മനോരമ ന്യൂസ് നടത്തുന്നത്. എന്നാല്‍ മലബാറിലെ ആറ് ജില്ലകളില്‍ കടുപ്പമേറിയ പോരാട്ടങ്ങള്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും കാത്തിരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മനോരമ ന്യൂസ് നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫിനായിരുന്നു മുന്‍തൂക്കം. അതാണ് മാറി മറിഞ്ഞിരിക്കുന്നത്. എവിടെയൊക്കെയാണ് യുഡിഎഫിന് മുന്‍തൂക്കമെന്ന് പരിശോധിക്കാം.

38 യുഡിഎഫിലേക്ക്
ആദ്യ ദിന സര്‍വേയില്‍ 73 സീറ്റുകളിലെ ഫലമാണ് പറഞ്ഞിരിക്കുന്നത്. 38 സീറ്റ് യുഡിഎഫ് നേടുമെന്നാണ് സര്‍വേ പറയുന്നത്. ഇടതുമുന്നണി 34 ഇടത്ത് മുന്നേറുമെന്നും സര്‍വേ പ്രവചിക്കുന്നു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യുഡിഎഫിന് അനുകൂലമായ വിധിയുണ്ടാവുക. ഇടതുമുന്നണി പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ നേട്ടമുണ്ടാക്കും. മഞ്ചേശ്വരത്ത് ചെറിയ മേല്‍ക്കൈ എന്‍ഡിഎയ്ക്കാണ്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് കോഴിക്കോട്ടെ ഫലമാണ്. ഇവിടെ യുഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്നത് അവിശ്വസനീയമാണ്.

കണ്ണൂരില്‍ ഇടതിന് ബദലില്ല
പയ്യന്നൂരില്‍ 5.5 ശതമാനത്തിന്റെ വോട്ടിന് എല്‍ഡിഎഫ് മുന്നിലാണ്. കല്യാശ്ശേരിയില്‍ അത് 23.5 ശതമാനമാണ് രണ്ടിടത്തും വെല്ലുവിളിയില്ല. തളിപ്പറമ്പില്‍ എംവി ഗോവിന്ദന്‍ അനായാസം ജയിക്കുമെന്നാണ് പ്രവചനം. 16 ശതമാനം വോട്ടുകള്‍ക്ക് എല്‍ഡിഎഫ് മുന്നിലാണ്. ഇരിക്കൂര്‍ യുഡിഎഫ് കൈവിടില്ലെന്നും സര്‍വേ പറയുന്നു. പക്ഷേ കടുത്ത മത്സരമാണ് നടക്കുന്നത്. 1.9 ശതമാനം വോട്ടിന്റെ ലീഡ് മാത്രമാണ് ഉള്ളത്. അഴീക്കോട് ഷാജി സേഫാണെങ്കിലും മത്സരം തീപ്പാറുന്നതായിരുന്നു. 1.5 ശതമാനത്തിന്റെ ലീഡാണ് ഉള്ളത്.

കടന്നപ്പള്ളി വീഴും
കടന്നപ്പള്ളി രാമചന്ദ്രന്‍ രാമചന്ദ്രന്‍ സതീശന്‍ പാച്ചേനിയോട് വീഴുമെന്നും സര്‍വേ പറയുന്നു. 3.6 ശതമാനത്തിന് പാച്ചേനി മുന്നിലാണ്. ധര്‍മടത്ത് പിണറായി വിജയനും തലശ്ശേരിയില്‍ എഎന്‍ ഷംസീറും വന്‍ ജയം നേടും. കൂത്തുപറമ്പിലും എല്‍ഡിഎഫിനാണ് ആധിപത്യം. മട്ടന്നൂരില്‍ കെകെ ശൈലജയ്ക്ക് 4.6 ശതമാനത്തിന്റെ മേല്‍ക്കൈ മാത്രമാണ് ഉള്ളത്. പേരാവൂരില്‍ യുഡിഎഫ് കടുത്ത് മത്സരത്തിനൊടുവില്‍ മുന്നില്‍ തന്നെയാണ്. കണ്ണൂരില്‍ ഏഴ് സീറ്റുകളാണ് സിപിഎമ്മും മുന്നണിയും ചേര്‍ന്ന് നേടുക. യുഡിഎഫിന് നാല് സീറ്റും കിട്ടുമെന്ന് സര്‍വേ പറയുന്നു.

വയനാട്ടില്‍ തൂത്തുവാരും
വയനാട്ടില്‍ യുഡിഎഫ് തൂത്തുവാരുമെന്ന് സര്‍വേ പറയുന്നു. മാനന്തവാടിയില്‍ 0.4 ശതമാനം വോട്ടിന് പികെ ജയലക്ഷമി മുന്നിലെത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ ഐസി ബാലകൃഷ്ണന്‍ 12.6 ശതമാനം വോട്ടിനാണ് മുന്നില്‍. കല്‍പ്പറ്റിയില്‍ ടി സിദ്ദിഖിന് മുന്‍തൂക്കമുണ്ടെന്നും മനോരമ സര്‍വേ പറയുന്നു. അതേസമയം കോഴിക്കോട് മണ്ഡലത്തില്‍ വടകര കെകെ രമ തന്നെ ജയിക്കുമെന്ന് സര്‍വേ പറയുന്നു. രണ്ട് ശതമാനം വോട്ടിനാണ് രമ മുന്നിലെത്തുക. കുറ്റ്യാടിയിലും മുന്നില്‍ യുഡിഎഫാണ്. 1.10 ശതമാനത്തിന്റെ ലീഡുണ്ട് യുഡിഎഫിന്. ഇവിടെ മറ്റ് കക്ഷികളുടെ വോട്ടുകള്‍ ഫലത്തില്‍ നിര്‍ണായകമാകും.

കോഴിക്കോട്ട് യുഡിഎഫ് കുതിപ്പ്
നാദാപുരത്ത് യുഡിഎഫ് അട്ടിമറിയുണ്ടാവുമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. 2.8 ശതമാനത്തിന്റെ ആധിപത്യമാണ് ഉള്ളത്. കൊയിലാണ്ടിയില്‍ സുബ്രഹ്മണ്യന്‍ ജയിക്കുമെന്ന് സര്‍വേപറയുന്നു. ഒരു ശതമാനം വോട്ടിനാണ് ലീഡ്. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണന് വെല്ലുവിളിയില്ല. ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവിനെ ധര്‍മജന്‍ ബോള്‍ഗാട്ടി അട്ടിമറിക്കുമെന്ന് സര്‍വേ പറയുന്നു. ഒരു ശതമാനം വോട്ടിനാണ് മുന്നില്‍. എലത്തൂരില്‍ ഈസിയായി എകെ ശശീന്ദ്രന്‍ തന്നെ ജയിക്കും. നോര്‍ത്തില്‍ എല്‍ഡിഎഫ് മികച്ച ലീഡ് നേടും. യുഡിഎഫിനേക്കാള്‍ 13.9 ശതമാനം വോട്ടുകളുടെ ആധിപത്യമാണ് പ്രവചിക്കപ്പെടുന്നത്. മൊത്തം 9 സീറ്റുകള്‍ ജില്ലയില്‍ യുഡിഎഫ് നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് നാലിലൊതുങ്ങും.

മലപ്പുറത്ത് തേരോട്ടം
മലപ്പുറത്ത് നിര്‍ണായകമായ അട്ടിമറിയുണ്ടാവുമെന്ന് സര്‍വേ പറയുന്നു. കെടി ജലീല്‍ തവനൂരില്‍ തോല്‍ക്കുമെന്നാണ് പ്രവചനം. ഫിറോസ് കുന്നംപറമ്പില്‍ 0.4 ശതമാനത്തിന്റെ മുന്‍തൂക്കം ഇവിടെ നേടുന്നുണ്ട്. മലപ്പുറത്ത് പതിനാറില്‍ പതിനാല് സീറ്റും യുഡിഎഫ് നേടും. രണ്ടിടത്ത് എല്‍ഡിഎഫ് നേട്ടമുണ്ടാക്കും. തിരൂരാണ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്ന മണ്ഡലം. പാലക്കാട് എംബി രാജേഷ് അടക്കം തോല്‍ക്കുമെന്നാണ് പ്രവചനം. പക്ഷേ പന്ത്രണ്ടില്‍ ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് നേടും. യുഡിഎഫ് മൂന്നിടത്തും നേട്ടമുണ്ടാക്കും.
Recommended Video

തൃശൂരില്‍ ഈസി
തൃശൂരില്‍ ഇടതുപക്ഷത്തിന് തന്നെയാണ് മുന്നേറ്റമുണ്ടാവുക. പതിമൂന്ന് സീറ്റില്‍ പത്തിടത്തും എല്‍ഡിഎഫ് തന്നെ നേട്ടമുണ്ടാക്കും. മൂന്ന് സീറ്റ് യുഡിഎഫും കൊണ്ടുപോകും. അതേസമയം ത്രില്ലര്‍ പോര് നടക്കുന്ന തൃശൂര്‍, വടക്കാഞ്ചേരി സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും. കടുത്ത പോരാട്ടത്തിനൊടുവില്‍ പത്മജ തൃശൂര്‍ പിടിക്കും. തൊട്ടുപിന്നില്‍ സുരേഷ് ഗോപിയുണ്ട്. 2.4 ശതമാനം വോട്ടിനാണ് യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നത്. കുന്നംകുളത്ത് എസി മൊയ്തീന്‍ വിജയിക്കും. ചേലക്കരയും എല്‍ഡിഎഫിന് തന്നെ കിട്ടും. വടക്കാഞ്ചേരിയില്‍ 1.1 ശതമാനം വോട്ടിനാണ് യുഡിഎഫ് മുന്നില്‍. ഇരിങ്ങാലക്കുടയില്‍ 0.1 ശതമാനം വോട്ടിനും യുഡിഎഫ് മുന്നില്‍ നില്‍ക്കുന്നു.
പിങ്കിൽ ഹോട്ട് ലുക്കിൽ നടി മൗനി റോയിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ












Click it and Unblock the Notifications