കേരളത്തില്‍ എല്‍ഡിഎഫ് തരംഗമെന്ന് ടുഡേഴ്‌സ് ചാണക്യ, 111 സീറ്റ് വരെ നേടും, യുഡിഎഫിന് 35
തിരുവനന്തപുരം: കേരളത്തില്‍ ഇടതുതരംഗമെന്ന് ടുഡേഴ്‌സ് ചാണക്യ. 2014ല്‍ മോദിയുടെ വിജയം പ്രവചിച്ച ഏജന്‍സിയാണിത്. 102 മുതല്‍ 111 സീറ്റ് വരെ എല്‍ഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 35 മുതല്‍ 44 സീറ്റ് വരെ ലഭിച്ചേക്കാം. എല്‍ഡിഎഫ് 49 ശതമാനം വോട്ട് വരെ ലഭിച്ചേക്കാം, യുഡിഎപിന് ഇത് 37 ശതമാനമായിരിക്കും. ബിജെപിക്ക് മൂന്ന് സീറ്റ് വരെ ലഭിക്കാനാണ് സാധ്യത. 14 ശതമാനം വോട്ട് ലഭിച്ചേക്കും ടുഡേയ്‌സ് ചാണക്യ പ്രവചിക്കുന്നു.

രാഷ്ട്രീയ പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥിയെയും നോക്കിയാണ് 30 ശതമാനം പേര്‍ വോട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍വേ പറയുന്നു. വികസനം നോക്കി 26 ശതമാനം പേരും വോട്ട് ചെയ്തു. അഴിമതി, പ്രാദേശിക വിഷയങ്ങള്‍ എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. കേരളത്തില്‍ ഭരണമാറ്റം വേണമോയെന്ന സര്‍വേയുടെ ചോദ്യത്തില്‍ 63 ശതമാനവും വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. വേണമെന്ന് 28 ശതമാനം മാത്രമേയുള്ളൂ. പ്രമുഖ ജാതി സമുദായങ്ങളും ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. നായര്‍ വിഭാഗത്തിന്റെ പിന്തുണ 43 ശതമാനത്തോളം എല്‍ഡിഎഫിന് ലഭിച്ചു. യുഡിഎഫിന് 17 ശതമാനവും ബിജെപിക്ക് 36 ശതമാനവുമാണ് ലഭിച്ചതെന്ന് സര്‍വേ പറഞ്ഞിരിക്കുന്നത്.

മുസ്ലീം വിഭാഗത്തിന്റെ പിന്തുണ കൂടുതലായി ഇത്തവണ യുഡിഎഫിന് ലഭിക്കും. 53 ശതമാനം മുസ്ലീങ്ങള്‍ ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കും. 36 ശതമാനം പേര്‍ എല്‍ഡിഎഫിനെയും പിന്തുണയ്ക്കും. ഈഴവ വോട്ടുകളില്‍ 57 ശതമാനം എല്‍ഡിഎഫിന് സ്വന്തമാക്കും. ബിജെപി 23 ശതമാനവും കോണ്‍ഗ്രസ് 17 ശതമാനവും സ്വന്തമാക്കും. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പിന്തുണയില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. കോണ്‍ഗ്രസ് 45 ശതമാനവും എല്‍ഡിഎഫ് 44 ശതമാനവും നേടും. പട്ടികജാതി വിഭാഗത്തിന്റെ പിന്തുണയില്‍ വളരെ മുന്നിലാണ് എല്‍ഡിഎഫ്. 68 ശതമാനവും എല്‍ഡിഎഫിനൊപ്പമാണ്. 18 ശതമാനം യുഡിഎഫിനൊപ്പം.
മോഡേണ്‍ ലുക്കില്‍ കിടിലം ഫോട്ടോഷൂട്ടുമായി അവിക ഗൗര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications