Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനാധിപത്യ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാതെ സിപിഎം, ജോസ് വന്നത് കൊണ്ട് സീറ്റില്ല!!

തിരുവനന്തപുരം: എല്‍ഡിഎഫില്‍ സീറ്റ് വിഭജനം ഏതാണ്ട് പൂര്‍ത്തിയായി കൊണ്ടിരിക്കെ കുരുക്കിലായി ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഒരു സീറ്റിനായി സിപിഎമ്മിന് മുന്നില്‍ യാചിക്കേണ്ട അവസ്ഥയിലാണ് അവര്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേട്ടമില്ലാത്തതും ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയതും അവരുടെ നില മോശമാക്കിയിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന ഗ്ലാമര്‍ പരിവേഷം ഇത്തവണ അവര്‍ക്കില്ല. എല്‍ഡിഎഫില്‍ നില്‍ക്കണോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് അവര്‍. എന്നാല്‍ പകരം ആര് സ്വീകരിക്കാനുണ്ടാവും എന്നതാണ് ചോദ്യം.

1

മാണി ഗ്രൂപ്പില്‍ നിന്ന് ചാടി നേരെ വന്നത് ഇടതുമുന്നണിയിലേക്കായിരുന്നു. എല്‍ഡിഎഫ് അത് ശരിക്കും ആഘോഷമാക്കി. നാല് സീറ്റ് നല്‍കി അവരെ സന്തോഷിപ്പിച്ചു. കഴിഞ്ഞ 25 വര്‍ഷമായി ഇടതുമുന്നണിയോട് ചേര്‍ന്ന് നിന്നിരുന്ന പല രാഷ്ട്രീയ കക്ഷികള്‍ക്കും കിട്ടാത്ത പരിഗണനയായിരുന്നു ജനാധിപത്യ കേരള കോണ്‍ഗ്രസിന് കിട്ടിയത്. ഫ്രാന്‍സിസ് ജോര്‍ജിനും മറ്റുള്ളവര്‍ക്കും പക്ഷേ മുതലാക്കാനായില്ല. ഇപ്പോള്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ കരുത്ത് എന്താണെന്ന് സിപിഎമ്മിന് നനന്നായിട്ടറിയാം. അതുകൊണ്ട് ഇത്തവണ ഒറ്റ സീറ്റ് പോലും അവര്‍ക്കില്ല. ഒരു സീറ്റെങ്കിലും തരണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

അങ്കമാലി മുതല്‍ തിരുവല്ല വരെയുള്ള സീറ്റുകളില്‍ ഒന്ന് നല്‍കാനാണ് ആവശ്യം. ഇതില്‍ 50 ശതമാനമെങ്കിലും വിജയസാധ്യതയുള്ള ഏതെങ്കിലും ഒരു സീറ്റ് കിട്ടിയാല്‍ തൃപ്തിപ്പെടാം എന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ നിലപാട്. എന്നാല്‍ ജോസ് കെ മാണി കൂടി വന്ന സാഹചര്യത്തില്‍ വിജയസാധ്യതയുള്ള സീറ്റ് നല്‍കുക വളരെ ബുദ്ധിമുട്ടാണെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. തിരുവനന്തപുരത്തെ സീറ്റ് വിജയസാധ്യതയ്ക്ക് അടുത്തെത്തില്ലെന്നാണ് ഇവര്‍ പറയുന്നത്. മധ്യകേരളത്തില്‍ പേരിനൊരു സീറ്റ് പോലുമില്ലെങ്കില്‍ പാര്‍ട്ടിയുടെ നില വലിയ കഷ്ടത്തിലാകും. ഇക്കാര്യം എല്‍ഡിഎഫ് യോഗത്തില്‍ അവര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

Recommended Video

cmsvideo
    E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

    ചങ്ങനാശ്ശേരി സീറ്റിലായിരുന്നു ജനാധിപത്യ കേരരള കോണ്‍ഗ്രസിന്റെ കണ്ണ്. എന്നാല്‍ ഈ സീറ്റിനായി സിപിഐയും ജോസ് പക്ഷവും പിടിമുറുക്കിയതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് വലിയ നിരാശയിലാണ്. സിപിഐക്ക് മത്സരിക്കാന്‍ എത്രയോ സീറ്റുണ്ടെന്നാണ് അവര്‍ പറയുന്നു. എന്തിനാണ് ചങ്ങനാശ്ശേരിയില്‍ മത്സരിക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. ചങ്ങനാശ്ശേരിയില്ലെങ്കിലും കുട്ടനാട് സീറ്റ് കിട്ടിയാലും മതിയെന്ന് ഇപ്പോള്‍ നിലപാടും മറ്റായിട്ടുണ്ട്. കഴിഞ്ഞ തവണ ഇടുക്കി, പൂഞ്ഞാര്‍, ചങ്ങനാശ്ശേരി, തിരുവനന്തപുരം സീറ്റുകളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ക്രൈസ്തവ വോട്ടുകളില്‍ വിള്ളല്‍ പ്രതീക്ഷിച്ചായിരുന്നു ഇവരെ മുന്നണിയില്‍ എടുത്തത്. എന്നാല്‍ ഒരു സീറ്റിലും വിജയിക്കാത്തത് വലിയ പാരയായി മാറുകയായിരുന്നു.

    ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+