നേമത്ത് ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജയസാധ്യത കെ മുരളീധരന്, മത്സരിക്കാന്‍ കോണ്‍ഗ്രസിന് മുന്നില്‍ നിബന്ധന
തിരുവനന്തപുരം: ബിജെപിക്കെതിരെ അതിശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസ്. രണ്ട് പേരിലേക്കാണ് നേമത്തെ സ്ഥാനാര്‍ത്ഥി പട്ടിക എത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് മറികടന്ന് കെ മുരളീധരന്‍ മുന്നിലെത്തിയിരിക്കുകയാണ്. അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള ശ്രമം ഏകദേശം വിജയിച്ചിരിക്കുകയാണ്. ജയസാധ്യത കണക്കിലെടുത്തു കെ മുരളീധരനെ തന്നെ മത്സരിക്കും. കേരളത്തിലെ എംപിമാരില്‍ മുരളീധരന് മാത്രമായിരിക്കും ഇളവ് നല്‍കുക. ഇതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങി നിന്നിരുന്ന മുരളീധരന്റെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുകയാണ്.

ബിജെപി ശക്തി നേടിയ തിരുവനന്തപുരത്തെ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഠിനമാണെന്ന് ഹൈക്കമാന്‍ഡും സമ്മതിക്കുന്നു. ആദ്യ ഘട്ടത്തില്‍ രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുടെ പേരാണ് പരിഗണിച്ചത്. എന്നാല്‍ ഇവര്‍ സ്ഥാനാര്‍ത്ഥികള്‍ ആയാല്‍ വിജയിക്കുക എളുപ്പമല്ലെന്ന് ചര്‍ച്ചകളില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ജയിച്ച മണ്ഡലത്തില്‍ കെ മുരളീധരനെ കൊണ്ടുവരുന്നത് ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎം ആണെന്ന പ്രചാരണത്തിന്റെ മുനയൊടിക്കുമെന്ന് ഹൈക്കമാന്‍ഡും വിലയിരുത്തി. ഇതാണ് മുരളിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്.
അതേസമയം സ്ഥാനാര്‍ത്ഥിയാകാന്‍ നിബന്ധനയും മുരളീധരന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രചാരണ സമിതി ചെയര്‍മാന്‍ സ്ഥാനം സ്ഥാനാര്‍ത്ഥിത്വത്തിനൊപ്പം ഏറ്റെടുക്കാനാവില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ളവരുമായി മുരളീധരന്‍ കൂടിക്കാഴ്ച്ച നടത്തി. ഇവരോടാണ് മത്സരിക്കുന്നുണ്ടെങ്കില്‍ പ്രചാരണ സമിതിയില്‍ താനുണ്ടാവില്ലെന്ന് ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ഇത് ഹൈക്കമാന്‍ഡിന് സ്വീകാര്യമാണ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ നേതാക്കളെ നിര്‍ദേശിക്കുന്ന യോഗത്തില്‍ നിന്ന് മുരളീധരന്‍ വിട്ടുനിന്നത് ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിരുന്നു. ഇതിനുള്ള അനുനയ നീക്കം കൂടിയാണിത്.
Recommended Video
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം
അതേസമയം കെസി ജോസഫിനെ മത്സരിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. ഹൈക്കമാന്‍ഡും ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. തൃപ്പൂണിത്തുറയില്‍ സൗമിനി ജെയിന്‍ മത്സരിക്കുമെന്നാണ് സൂചന. കെ ബാബുവിനെ മത്സരിപ്പിക്കേണ്ടെന്നാണ് തീരുമാനം. ഇത്തവണ നേതാക്കള്‍ നേരിട്ട് തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇത്തവണ 70 വയസ്സിന് മുകളിലുള്ള ആരും കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ചേക്കില്ല. ഉമ്മന്‍ ചാണ്ടിക്ക് മാത്രം ഇളവ് നല്‍കും. നേരത്തെ ഉമ്മന്‍ ചാണ്ടി നേമത്തേക്ക് മാറുമ്പോള്‍ ചാണ്ടി ഉമ്മനെ പുതുപ്പള്ളിയില്‍ ഇറക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു.
നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍












Click it and Unblock the Notifications