Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ഇനി അഴിച്ചുപണി വേണ്ട, വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരന്‍!!

തിരുവനന്തപുരം: കെപിസിസിയുമായുള്ള പിണക്കം അവസാനിപ്പിച്ച് കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ ഇനി നേതൃതല അഴിച്ചുപണി ആവശ്യമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. തന്നെ എന്നും അംഗീകരിച്ചത് ഹൈക്കമാന്‍ഡ് മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ സ്വന്തം മണ്ഡലമായ വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന കടുത്ത വാശിയിലായിരുന്നു മുരളീധരന്‍. എംപിമാര്‍ മത്സരിക്കേണ്ട എന്ന ഹൈക്കമാന്‍ഡ് തീരുമാനവും മുരളീധരനെ ചൊടിപ്പിച്ചിരുന്നു. ഇത്തവണ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനും മുരളീധരന് താല്‍പര്യമുണ്ടായിരുന്നു. ഇതോടെ കോണ്‍ഗ്രസിന് വേണ്ടിയുള്ള പ്രചാരണങ്ങള്‍ അദ്ദേഹം കുറച്ചത്.

1

കോണ്‍ഗ്രസില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമിതി ഉണ്ടാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നത്. അതേസമയം വട്ടിയൂര്‍ക്കാവില്‍ ഇത്തവണ പ്രചാരണത്തിന് ഇറങ്ങുമെന്ന് മുരളീധരന്‍ വ്യക്തമാക്കി. കേരളത്തിലെ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉന്നയിച്ച പരാതികള്‍ക്ക് ഇനി പ്രസക്തി ഇല്ലെന്നും അത് ചര്‍ച്ചയാക്കുന്നതില്‍ ഇപ്പോള്‍ പ്രസക്തി ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വം മുരളീധരനുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് സമയത്ത് ഇനിയും പരസ്പരം വിമര്‍ശനം ഉന്നയിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. തനിക്ക് ഒരു ഗ്രൂപ്പിന്റെയും ആനുകൂല്യം ലഭിച്ചിട്ടില്ല. എന്നും എന്നെ അംഗീകരിച്ചത് ഹൈക്കമാന്‍ഡ് മാത്രമാണ്. വടകരയുടെ പരിധിയില്‍ വരുന്ന ഏത് നിയമസഭാ മണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിച്ചാലും അദ്ദേഹത്തിന് വേണ്ടി പ്രചാരണ രംഗത്തുണ്ടാവുമെന്നും മുരളീധരന്‍ വ്യക്തമാക്കി.

ശശി തരൂരിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഗുണം ചെയ്യും. വിജയസാധ്യതയുള്ളവരെ ഗ്രൂപ്പുകള്‍ക്ക് നിര്‍ദേശിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം മണ്ഡലത്തില്‍ തിരക്കുള്ളത് കൊണ്ടാണ് മറ്റിടത്ത് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന് നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ അദ്ദേഹം പ്രചാരണത്തിന് ഇറങ്ങുന്നത് കോണ്‍ഗ്രസിന് ഗുണമാകും. എന്നാല്‍ കേരളത്തില്‍ മറ്റ് മണ്ഡലങ്ങളില്‍ ഒന്നിലും മുരളീധരന്‍ പ്രചാരണത്തിന് ഇറങ്ങില്ല. കേരളത്തില്‍ അശോക് ഗെലോട്ട് അടക്കമുള്ള വന്‍ സംഘത്തെ തന്നെ കോണ്‍ഗ്രസ് ജയത്തിനായി ഇറക്കിയിട്ടുണ്ട്. അതുകൊണ്ട് പ്രചാരണങ്ങള്‍ ചുരുക്കാന്‍ മുരളീധരന് സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+