നേമത്ത് ഉമ്മന്‍ ചാണ്ടി നിന്നാല്‍ കേരളം യുഡിഎഫ് നേടുമോ? പുതുപ്പള്ളി തന്നെ മതിയെന്ന് കെസി ജോസഫ്
കോട്ടയം: ഉമ്മന്‍ ചാണ്ടിയെ നേമത്തെ മത്സരിപ്പിക്കാനുള്ള നീക്കത്തെ എതിര്‍ത്ത് കെസി ജോസഫ്. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ നിന്ന് തന്നെ ജനവിധി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം വന്‍ പ്രതിഷേധം ഉമ്മന്‍ ചാണ്ടി മണ്ഡലം മാറുന്നതിനെതിരെ നടന്ന് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കെസി ജോസഫ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി നേമത്ത് നിന്ന് മത്സരിച്ചാല്‍ കേരളം മൊത്തം യുഡിഎഫ് പിടിക്കുമോയെന്നും ജോസഫ് ചോദിച്ചു. നേരത്തെ ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിക്കുന്നതിലൂടെ കേരളം മൊത്തം ഒരു തരംഗമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടെ ഉമ്മന്‍ ചാണ്ടി, കെസി ജോസഫിനായി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന് സീറ്റുറപ്പിക്കാനായി കടുത്ത സമ്മര്‍ദം തന്നെ ഉമ്മന്‍ ചാണ്ടി നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഏറ്റവും സങ്കീര്‍ണമായ കാര്യവും ഇത് തന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ സഹായത്തിന് പ്രത്യുപകാരം എന്ന നിലയിലാണ് കെസി ജോസഫ് അദ്ദേഹം പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. കാഞ്ഞിരിപ്പള്ള സീറ്റ് കെസി ജോസഫിനായി ലഭിക്കണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായിട്ടില്ല.
ഉമ്മന്‍ ചാണ്ടിയെ നേമത്തേക്ക് കൊണ്ടുപോയാല്‍ കെസി ജോസഫിനെ പുതുപ്പള്ളിയില്‍ ഇറക്കാനാണ് എ ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇതിനിടെ ലതികാ സുഭാഷിനെ പുതുപള്ളിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ഉമ്മന്‍ ചാണ്ടി. അവര്‍ക്ക് സീറ്റില്ലെന്ന കാര്യം ഉമ്മന്‍ ചാണ്ടി പറഞ്ഞ് ബോധ്യപ്പെടുത്തുമെന്നാണ് സൂചന. അതേസമയം ഉമ്മന്‍ ചാണ്ടിയെ വിട്ടുതരില്ലെന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുതുപ്പള്ളിയിലെത്തി. ഉമ്മന്‍ ചാണ്ടി തന്നെ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ആവശ്യം. ദില്ലിയില്‍ നിന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മന്‍ ചാണ്ടിയെ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.
Recommended Video
മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം
നേമത്തിന് അനാവശ്യ പ്രാധാന്യം നല്‍കുന്നുവെന്ന് കെസി ജോസഫ് പറയുന്നു. ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം എല്ലാ മണ്ഡലങ്ങളിലും വേണം ഉമ്മന്‍ ചാണ്ടി ഒരിക്കലും പുതുപ്പള്ളി വിടില്ലെന്നും ജോസഫ് വ്യക്തമാക്കി. എന്നാല്‍ താന്‍ മണ്ഡലം മാറില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തന്നോട് മണ്ഡലം മാറാന്‍ ആവശ്യപ്പെട്ടിട്ടില്ല. പുതുപള്ളിയില്‍ നിലവില്‍ താന്‍ മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യം ഹൈക്കമാന്‍ഡും അംഗീകരിച്ചിട്ടുണ്ട്. നേമത്ത് പല പേരുകളും വരുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഹോട്ടായി നൈന ഗാംഗുലി; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications