കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖ്യമുണ്ടാക്കിയത് മുല്ലപ്പള്ളി, ഇനി നീക്കുപോക്കില്ല, യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി

Google Oneindia Malayalam News

കോഴിക്കോട്: യുഡിഎഫുമായി ഇനി തിരഞ്ഞെടുപ്പ് ബന്ധമില്ലെന്ന് വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായുള്ള ബന്ധം യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. അതേസമയം സഖ്യത്തിന് എല്ലാ മുന്‍കൈയ്യുമെടുത്തത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ കെപിസിസി തള്ളിയിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം വേണ്ട എന്ന നിലപാടാണ് മുല്ലപ്പള്ളി നേരത്തെ സ്വീകരിച്ചത്.

1

മുല്ലപ്പള്ളിക്ക് ഒരു നിലപാടും കോണ്‍ഗ്രസിലെ മുരളീധരനും സുധാകരനും അടക്കമുള്ളവര്‍ക്ക് മറ്റൊരു നിലപാടും എന്ന തരത്തിലാണ് വെല്‍ഫെയര്‍ ബന്ധം പ്രചരിച്ചത്. ഇത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്കിന് തുടക്കമിട്ടത് മുല്ലപ്പള്ളിയാണ്. തുടക്കം മുതലേ ഞങ്ങള്‍ ഇതൊരു പ്രാദേശിക നീക്കുപോക്കാണെന്ന് വിശദീകരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലോ പാര്‍ലമെന്റി തിരഞ്ഞെടുപ്പിലോ ഒരു മുന്നണിയുമായും സഹകരണമില്ലെന്ന് ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിനായി ആരും സമീപിച്ചിട്ടില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയമുണ്ട്. യുഡിഎഫും എല്‍ഡിഎഫും ഞങ്ങളുടെ എതിരാളികളാണ്. ബദല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയാണ് ഞങ്ങള്‍. ആ സാഹചര്യത്തില്‍ എങ്ങനെയാണ് അവരുമായി സഖ്യമുണ്ടാക്കാനാവുക. അതുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. ആരുമായും നീക്കുപോക്കിന് സാധ്യതയില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉത്തരവാദിത്തപ്പെട്ട നേതാവാണ്. അതുകൊണ്ടാണ് അദ്ദേഹവുമായി നീക്കുപോക്ക് ചര്‍ച്ച നടത്തിയത്. തങ്ങളെ ഇപ്പോള്‍ പഴിചാരി അതില്‍ നിന്ന് രക്ഷപ്പെടാനാണ് മുല്ലപ്പള്ളിയുടെ ശ്രമമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി. അതേസമയം ദേശീയ നേതൃത്വം പറഞ്ഞത് പ്രകാരമാണ് താന്‍ വെല്‍ഫെയര്‍ സഖ്യത്തിന് എതിര് നിന്നതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടരുതെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന് വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ഗുണം ചെയ്യുമെന്ന് കെ മുരളീധരും കെ സുധാകരനും തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞിരുന്നു.

English summary
kerala assembly election 2021: mullapally ramachandran created alliance says welfare patry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X