ലതികയെ അനുനയിപ്പിക്കാന്‍ മുല്ലപ്പള്ളി ഇടപെടും, ഏറ്റുമാനൂരില്‍ സ്വതന്ത്രയാവുമോ? കോണ്‍ഗ്രസിന് ആശങ്ക
തിരുവനന്തപുരം: ലതികാ സുഭാഷിന്റെ രാജി കോണ്‍ഗ്രസിന് തലവേദനയാവുന്നു. അവരെ അനുനയിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇറങ്ങും. ലതികയുമായി ചര്‍ച്ച നടത്തുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിയാകാത്തത് കൊണ്ട് ആരും തലമുണ്ഡനം ചെയ്യില്ല. ലതിക അത് ചെയ്തത് മറ്റെന്തെങ്കിലും കാരണം കൊണ്ടാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏറ്റുമാനൂര്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യം ബോധ്യപ്പെടുത്തിയതാണ്. പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി മാറ്റാന്‍ സാാധിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

അതേസമയം ഏറ്റുമാനൂര്‍ അല്ലെങ്കില്‍ ഒഴിവുള്ള ഏതെങ്കിലും സീറ്റ് ലതികാ സുഭാഷിന് നല്‍കുമോ എന്ന കാര്യത്തിലും മുല്ലപ്പള്ളി പ്രതികരിച്ചു. അക്കാര്യം തനിക്ക് ഒറ്റയ്ക്ക് പറയാനാവില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മഹിളാ കോണ്‍ഗ്രസില്‍ ലതികയെ തഴഞ്ഞതില്‍ പ്രതിസന്ധി കടുക്കുകയാണ്. അവര്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം കൂടി രാജിവെച്ചതോടെ പ്രശ്‌നം രൂക്ഷമായി. ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യം അവര്‍ സൂചിപ്പിച്ചു. തന്നെ സ്വതന്ത്രയായി മത്സരിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
താന്‍ തലമുണ്ഡനം ചെയ്തത് മറ്റ് ചില കാര്യങ്ങള്‍ക്ക് കൂടിയാണെന്ന് അവര്‍ പറയുന്നു. പിണറായി സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളിലും മോദി സര്‍ക്കാരിന്റെ കത്വ നയങ്ങളിലും പ്രതിഷേധിച്ചാണ് തല മുണ്ഡനം ചെയ്തതെന്ന് ലതിക പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഇനിയെങ്കിലും സാധാരണക്കാരുടെ കൂടെ നില്‍ക്കണം. ഇനിയും അപമാനിതയായി നില്‍ക്കാന്‍ വയ്യ. പാര്‍ട്ടി ഒരു തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യം ഇനിയങ്ങോട്ട് ഉണ്ടാവും. കോണ്‍ഗ്രസിലെ തിരുത്തല്‍ ശക്തിയായി മാറുകയാണ് തന്റെ ലക്ഷ്യമെന്നും ലതിക പറഞ്ഞു.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
കോണ്‍ഗ്രസിലെ പട്ടിക കണ്ടപ്പോള്‍ ശരിക്കും സങ്കടം തോന്നി. 20 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കണമെന്നായിരുന്നു ഞാന്‍ ാവശ്യപ്പെട്ടത്. ഇത്രയും നല്‍കിയില്ലെങ്കില്‍ പോലും ഒരു ജില്ലയില്‍ നിന്ന് ഒരാളെന്ന നിലയില്‍ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. തിരുവനന്തപുരത്ത് രമണി പി നായര്‍ തഴയപ്പെട്ടു. എന്നും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരാണ് ഇവര്‍. ബിന്ദു കൃഷ്ണയ്ക്ക് സീറ്റുറപ്പിക്കുന്നതിനായി കണ്ണീര്‍ വാര്‍ക്കേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരില്‍ ഷാനി മോള്‍ക്കും സീറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു ലതികാ സുഭാഷ് പറഞ്ഞു.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications