സുനില്‍ കുമാര്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് കാനം, മൂന്ന് ടേം കഴിഞ്ഞവരെ ഇത്തവണ നോക്കേണ്ടെന്ന് സിപിഐ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഎസ് സുനില്‍ കുമാര്‍ മത്സരിക്കില്ലെന്ന് ഉറപ്പിച്ച് സിപിഐ. ഇത്തവണ ആര്‍ക്കും ഇളവുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റുണ്ടാവില്ല. ജനപ്രീതി പരിഗണിച്ച് ഒരു നേതാവിനും ഇളവ് നല്കാന് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന മികവ് പരിഗണിച്ച് സുനില്‍ കുമാറിനെ തൃശൂരില്‍ വീണ്ടും മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. സിപിഐ പക്ഷേ ഇതിനോട് നോ പറഞ്ഞിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരില്‍ ഒരാളായി അറിയപ്പെടുന്നയാളാണ് സുനില്‍ കുമാര്‍.

പുതുമുഖങ്ങള്‍ ഇത്തവണ കൂടുതലായി മത്സരിക്കുമെന്ന് സിപിഐ ഉറപ്പിച്ച ്പറയുന്നു. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി. എല്‍ഡിഎഫ് അതിവേഗം സീറ്റ് വിഭജനവുമായി മുന്നോട്ട് പോവകുയാണ്. ആദ്യ ഘട്ട ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്നെ ഇടതുമുന്നണി ഒരുക്കങ്ങളിലേക്ക് കടന്നിരുന്നു. തുടര്‍ഭരണം ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് നീക്കം. ബൂത്ത് തല കമ്മിറ്റികളെല്ലാം രൂപീകരിച്ച് കഴിഞ്ഞു.
നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മണ്ഡലത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കം കൂടിയാണിത്. കഴിഞ്ഞ തവണത്തെ പോലെ 91 സീറ്റ് തന്നെയാണ് ഇടതുമുന്നണി ഇത്തവണയും ലക്ഷ്യമിടുന്നത്. എന്നാലും അത്രയും സീറ്റ് കിട്ടുക ദുഷ്കരമാവുമെന്ന് വിലയിരുത്തലുണ്ട്. അമിത ആത്മവിശ്വാസം പാടില്ലെന്നാണ് നിര്‍ദേശം. തുടര്‍ഭരണം കൈയ്യെത്തും ദൂരത്തുണ്ടെന്നാണ് സിപിഎം പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പതിനൊന്ന് പഞ്ചായത്തില്‍ നേട്ടമുണ്ടാക്കിയത് തുടര്‍ ഭരണത്തിന്റെ ലക്ഷ്ണമാണെന്ന് സിപിഎം പറയുന്നു.
ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
ശബരിമല ഫാക്ടര്‍ ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിപിഎം. കാരണം നിലപാട് തിരുത്തി, വിശ്വാസികളുമായി ചര്‍ച്ച നടത്തുമെന്ന സിപിഎം തന്ത്രം ഫലിച്ച മട്ടാണുള്ളത്. കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും കൂടെ യുഡിഎഫില്‍ നിന്ന് വന്നതോടെ മുന്നണിയുടെ ജനകീയാടിത്തറ ശക്തിപ്പെട്ടെന്ന് വിലയിരുത്തലുണ്ട്. ജെഡിഎസ്സുമായുള്ള ചര്‍ച്ച പൂര്ത്തായിയിട്ടുണ്ട്. പാലാ സീറ്റില്‍ തര്‍ക്കം ഇനിയില്ല. അത് ജോസ് പക്ഷത്തിന ്തന്നെ നല്‍കും. എല്‍ജെഡി-ജെഡിഎസ് ലയനം മാത്രമാണ് പ്രശ്നം. ഇവര്‍ക്കുള്ള സീറ്റ് വിഭജനവും തലവേദനയാണ്. എല്ലാ പാര്‍ട്ടികളും വിട്ടുവീഴ്ച്ച ചെയ്യേണ്ടി വരും.
ഷാരൂഖ് ഖാന്റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications