ജോസഫ് വഴങ്ങുന്നു, പതിമൂന്ന് സീറ്റ് മതി, ഈ സീറ്റുകള്‍ വിട്ടുകൊടുക്കും. പാലായിലും സര്‍പ്രൈസ്!!
കോട്ടയം: പതിനഞ്ച് സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലാതെ നിന്ന പിജെ ജോസഫ് ഒടുവില്‍ വഴങ്ങുന്നു. ഇത്രയും സീറ്റുകള്‍ നല്‍കാനാവില്ലെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് വ്യക്തമാക്കിയതാണ്. 13 സീറ്റുകള്‍ വേണമെന്നാണ് പുതിയ ആവശ്യം. എന്നാല്‍ ഇതും അംഗീകരിച്ച് നല്‍കാന്‍ സാധ്യത കുറവാണ്. ജോസ് പക്ഷം കൂടെയുണ്ടായിരുന്നപ്പോള്‍ നല്‍കിയ അത്രയും സീറ്റുകള്‍ ജോസഫിന് എങ്ങനെ നല്‍കുമെന്നാണ് ചോദ്യം. അത്രയ്ക്ക് കരുത്തും ജോസഫ് പക്ഷത്തിനില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ജോസഫിന് വിലപേശലിന് തടസ്സമാകുന്നുണ്ട്.

13 സീറ്റ് ജോസഫിന് നല്‍കിയാല്‍ യുഡിഎഫിന്റെ വിജയസാധ്യത ഇല്ലാതാക്കുന്നതാണെന്ന് പൊതുധാരണയുണ്ട്. അതേസമയം കേരള കോണ്‍ഗ്രസ് നേരത്തെ മത്സരിച്ച തളിപ്പറമ്പും ആലത്തൂരും വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് ജോസഫ് വ്യക്തമാക്കി. അതേസമയം കോട്ടയം ജില്ലകളിലെയും പേരാമ്പ്ര അടക്കമുള്ള സീറ്റുകളിലും വിട്ടുവീഴ്ച്ചയില്ലെന്നാണ് ജോസഫ് പറയുന്നത്. പാലായില്‍ മാണി സി കാപ്പന്‍ യുഡിഎഫ് പൊതുസമ്മതനായി എത്തുമെന്നും ജോസഫ് പറഞ്ഞു. അങ്ങനെ വന്നാല്‍ പാലായില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറാണെന്നും ജോസഫ് പറഞ്ഞു.
കഴിഞ്ഞ തവണ മത്സരിച്ച പേരാമ്പ്രയും തളിപ്പറമ്പും അടക്കം മലബാറിലെ സീറ്റുകളിലൊന്നും വിട്ടുവീഴ്ച്ച ചെയ്യാനാവില്ലെന്ന കടുത്ത നിലപാടായിരുന്നു ജോസഫ് സ്വീകരിച്ചത്. കെഎം മാണിയുടെ നേതൃത്വത്തിലുള്ള കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പ് മത്സരിച്ച 15 സീറ്റുകളും തങ്ങള്‍ക്ക് വേണമെന്നാണ് ജോസഫ് പറഞ്ഞത്. ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും ജോസഫ് പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 15 സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ജോസഫ് കളം മാറ്റിയത്. ചില മണ്ഡലങ്ങള്‍ ലീഗുമായി വെച്ചുമാറാനും ജോസഫ് തയ്യാറായേക്കും.
Recommended Video
കോണ്‍ഗ്രസില്‍ രണ്ടാം ഘട്ട സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഏഴ് സീറ്റ് വരെ പരമാവധി ജോസഫിന് നല്‍കും. ലീഗിന് മൂന്ന് സീറ്റ് മാത്രമാണ് കൂടുതല്‍ നല്‍കുക. ജോസഫിന്റെ സമ്മര്‍ദതന്ത്രം ഇത്തവണ ഫലിക്കില്ലെന്ന് ഏറെ കുറെ ഉറപ്പായിരിക്കുകയാണ്. ആര്‍എസ്പി ഏഴ് സീറ്റ് ചോദിച്ചിട്ടുണ്ട്. ഇതും നടക്കാന്‍ സാധ്യത കുറവാണ്. മണ്ഡലം മാറാനുള്ള അനുമതി കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ആറ്റിങ്ങലും കയ്പമംഗലവും ഇത്തവണ വേണ്ടെന്നാണ് ആര്‍എസ്പി നിലപാട്. ഇത് മാറും. അധികം വന്ന സീറ്റുകളില്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കും. ഘടകകക്ഷികള്‍ക്ക് ഇത് സംബന്ധിച്ച കൃത്യമായ സന്ദേശം കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications