കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ കോണ്‍ഗ്രസ് ബെസ്റ്റ് 38, രാഹുലിന്റെ ടാര്‍ഗറ്റ് 42 അധികം, കിട്ടിയില്ലെങ്കില്‍ അത് നടക്കും

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് വോട്ടിംഗ് ദിനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും രാഹുല്‍ ഗാന്ധി കടുത്ത സമ്മര്‍ദ്ദത്തിലാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണത്തിലെങ്കിലും അധികാരം പിടിക്കേണ്ടത് രാഹുലിന് ആവശ്യമാണ്. അതിലുപരി കേരളം ഒരു കാരണവശാലും കൈവിടാന്‍ പാടില്ല. 19 എംപിമാരുള്ള സംസ്ഥാനം എന്ന നിലയ്ക്ക് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തുന്നത് കേരളമാണ്. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ നിലനില്‍ക്കുമോ എന്ന് ഈ തിരഞ്ഞെടുപ്പാണ് അടയാളപ്പെടുത്തുക.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
വികസനം പറയാനില്ലാത്തവര്‍ മതവും പൊക്കിപ്പിടിച്ച് വരുമ്പോള്‍ | Oneindia Malayalam

കേരളം രാഹുലിന് വേണം

കേരളം രാഹുലിന് വേണം

രാഹുലിനെതിരെ കോണ്‍ഗ്രസില്‍ വലിയൊരു ടീം തന്നെ രംഗത്തുണ്ട്. പിന്നണിയില്‍ നിന്ന് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നു എന്നാണ് പ്രധാന വിഷയം. അതില്‍ സത്യമുണ്ട്. കേരളത്തില്‍ രാഹുല്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കുമെങ്കിലും ദേശീയ തലത്തില്‍ ആ രീതി പറ്റില്ല. അതാണ് ജി23 നേതാക്കള്‍ ശക്തമായി രംഗത്ത് വരാന്‍ കാരണം. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ കോണ്‍ഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് നടക്കും. അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന് തിരിച്ചുവരണമെങ്കില്‍ ആരും മത്സരിക്കാതിരിക്കുന്ന സാഹചര്യം വേണം. അതിന് തിരഞ്ഞെടുപ്പ് വിഷയം ആവശ്യമാണ്.

സമാന സാഹചര്യം മുമ്പും

സമാന സാഹചര്യം മുമ്പും

രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് നേരിടുന്നത് ഇത് ആദ്യമല്ല. 2018ല്‍ ഇതേ പ്രശ്‌നം ഉണ്ടായപ്പോള്‍ മൂന്ന് സംസ്ഥാനങ്ങള്‍ ഇളക്കി മറിച്ച് രാഹുല്‍ പ്രചാരണം നടത്തിയിരുന്നു. അന്ന് കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിയാല്‍ രാഹുല്‍ കോണ്‍ഗ്രസിനായി അധികാരം നേടിക്കൊടുത്തത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങള്‍ ഒപ്പം നിന്നു. അന്നത്തെ പോലെയാണ് ഇന്നും കാര്യങ്ങള്‍. കേരളവും അസമും തമിഴ്‌നാടുമാണ് കോണ്‍ഗ്രസ് ഭരണത്തിലേക്ക് വരാന്‍ പോരാടുന്നത്. തമിഴ്‌നാട്ടില്‍ വിജയത്തിന് ഉയര്‍ന്ന സാധ്യതയുണ്ട്.

രണ്ട് ടാര്‍ഗറ്റ്

രണ്ട് ടാര്‍ഗറ്റ്

രാഹുലിന്റെ പ്രധാന ടാര്‍ഗറ്റ് നേമത്തെ സീറ്റില്‍ ബിജെപിയെ വീഴ്ത്തുകയാണ്. ദേശീയ തലത്തില്‍ തന്നെ രാഹുലും കോണ്‍ഗ്രസും പറഞ്ഞത് ശക്തനായ എതിരാളി തന്നെ നേമത്ത് വരുമെന്നാണ്. ഇത് വലിയ ചര്‍ച്ചയായിരുന്നു. ഇനി നേമത്ത് തോല്‍ക്കുകയോ മൂന്നാം സ്ഥാനത്തേക്ക് വീഴുകയോ ചെയ്താല്‍ ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കേരളത്തിലും പോലും സാധിക്കില്ലെന്ന ഒരു സന്ദേശം പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിക്കും. അത് രാഹുലിനെ ദുര്‍ബലനാക്കും. മറ്റൊന്ന് വയനാട്ടിലെ മൂന്ന് സീറ്റും തൂത്തുവാരുകയാണ്. അത് നടന്നില്ലെങ്കില്‍ സ്വന്തം ജില്ല പോലും സംരക്ഷിക്കാന്‍ അദ്ദേഹത്തിനാവുന്നില്ല എന്ന പ്രചാരണവും വരും.

കോട്ടകള്‍ ഇളകുമോ?

കോട്ടകള്‍ ഇളകുമോ?

രാഹുല്‍ കേരളത്തിലെ പ്രചാരണം ശക്തിപ്പെടുത്തിയതോടെ വലിയ തോതില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ജോസ് കെ മാണിയുടെ കോട്ടകള്‍ വീഴാനും സാധ്യതയുണ്ട്. കൊല്ലം, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളില്‍ ഇത്തവണ സീറ്റുകള്‍ വര്‍ധിക്കുമെന്ന ഉറപ്പിലാണ് രാഹുല്‍ ഗാന്ധി. അമിത് ഷായും മോദിയും കേരളത്തില്‍ ഒന്നുമല്ലെന്ന് ഇത്തവണ തെളിയിക്കാന്‍ ഉറപ്പായും രാഹുലിന് സാധിക്കും. പക്ഷേ വിചാരിച്ച സീറ്റുകള്‍ കിട്ടിയില്ലെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാവും.

രാഹുലിന് എളുപ്പമല്ല

രാഹുലിന് എളുപ്പമല്ല

രാഹുല്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ കാര്യങ്ങള്‍ മാറുന്ന സ്ഥിതിയില്‍ അല്ല ഉള്ളത്. കെസി വേണുഗോപാല്‍ എന്നൊരു പുതിയ ഗ്രൂപ്പ് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ ആ ഫാക്ടര്‍ ദേശീയ തലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ജി23 നേതാക്കള്‍ ഉന്നയിക്കുന്ന വിഷയവും വേണുഗോപാലിന്റെ ആധിപത്യമാണ്. കേരളത്തിലെ എ, ഐ ഗ്രൂപ്പുകള്‍ ഒരു തരത്തിലും കെസി ഗ്രൂപ്പിനെ അംഗീകരിക്കുന്നില്ല. രാഹുല്‍ കേരളത്തെ ഒപ്പം നിര്‍ത്താന്‍ കെസി ഗ്രൂപ്പിനെ ഉപയോഗിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറയാതെ പറയുന്നുണ്ട്.

മത്സരം വന്നേക്കും

മത്സരം വന്നേക്കും

കേരളത്തില്‍ 72 സീറ്റ് വരെ നേടിയാലും രാഹുല്‍ പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെടാം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കോണ്‍ഗ്രസ് നേടിയ ഉയര്‍ന്ന സീറ്റാണ് 38. അതില്‍ കൂടുതല്‍ അവര്‍ നേടിയിട്ടില്ല എന്നത് വാസ്തവമാണ്. രാഹുല്‍ വന്നാലും ഇതിലും കൂടുതല്‍ സീറ്റുകള്‍ നേടുക കോണ്‍ഗ്രസിന് അസാധ്യമാണ്. അത്ര മാത്രം ദുര്‍ബലമാണ് കോണ്‍ഗ്രസിന്റെ സംഘടനാ ശേഷി. ഇനി ലീഗ് പരമാവധി 20 സീറ്റ് നേടിയാലും 58 സീറ്റാവും. ബാക്കിയെല്ലാവരും ചേര്‍ന്ന് ഒത്തുപിടിച്ചാല്‍ മാത്രമേ അധികാരം കോണ്‍ഗ്രസ് നേടൂ. അതും 80 സീറ്റിനുള്ള സാധ്യത അതീവ ദുര്‍ബലമാണ്.

കോണ്‍ഗ്രസ് മാറും

കോണ്‍ഗ്രസ് മാറും

രാഹുലിന് പകരം പ്രിയങ്കയെ ആ സ്ഥാനത്തേക്ക് ഉയര്‍ത്തി കൊണ്ടുവരാനാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ ശ്രമം. ഈ തിരഞ്ഞെടുപ്പില്‍ രാഹുലിന് അധികാരം നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രിയങ്ക വലിയ ശക്തിയായി മാറാം. ഗുലാം നബി ആസാദ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുണ്ട്. ഒരുപക്ഷേ കോണ്‍ഗ്രസിന്റെ മാറ്റത്തിനും ഇത് വഴിയൊരുക്കാം തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന രീതിയാണ് രാഹുലിന്റെ കോണ്‍ഗ്രസിനുള്ളത്. സോണിയ മുമ്പ് യുപി പിടിച്ചത് രണ്ട് വര്‍ഷത്തോളം അവിടെ ക്യാമ്പ് ചെയ്തായിരുന്നു. ഇതൊന്നും രാഹുല്‍ ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പല സംസ്ഥാനങ്ങളിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിട്ട് പോലും വര്‍ഷങ്ങളായി.

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: rahul gandhi hoping congress to get 80 seats in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X