പിണറായി വിജയൻ സർക്കാരിനെതിരെ അയ്യപ്പ കോപമുണ്ടാകും: വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല
ആലപ്പുഴ: കേരളത്തിൽ യുഡിഎഫ് സർക്കാരുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളെല്ലാം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട് അതിനാൽ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പിണറായി വിജയൻ സർക്കാരിനെതിരെ അയ്യപ്പ കോപമുണ്ടാകുമെന്നും ഉന്നയിച്ച അഴിമതി ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിഞ്ഞുവെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. ശബരിമലയിലെ വിശ്വാസികളെ മുറിവേൽപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം
സംസ്ഥാനത്ത് എൽഡിഎഫ്-യുഡിഎഫ് ധാരണ; ന്യൂനപക്ഷത്തോട് ബിജെപിക്ക് ബഹുമാനമെന്നും കുമ്മനം
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നടത്തിയ പ്രചാരണത്തിന് ജനമുന്നേറ്റമുണ്ടായെന്നും താൻ നടത്തിയ ഐശ്വര്യകേരള യാത്രയ്ക്കും വൻതോതിലുള്ള സ്വീകാര്യത ലഭിച്ചുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമല അടക്കമുള്ള വിഷയങ്ങളും സിഎഎ വിരുദ്ധ നിയമം നടപ്പിലാക്കില്ലെന്ന യുഡിഎഫ് നിലപാടും അഴിമതികളും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ദുരന്തങ്ങളെയും കൈകാര്യം ചെയ്യുന്നതിൽ സർക്കാർ തികഞ്ഞ പരാജയമാണെന്ന് രമേശ് ചെന്നിത്തല.

യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് തകരും. നിരീശ്വരവാദിയായ പിണറായി അയ്യപ്പന്‍റെ കാല് പിടിക്കുന്നു. വിശ്വാസികൾ പൊറുക്കില്ലെന്നും ചെന്നിത്തല പറഞ്ഞുതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശിഥിലമാകുന്നത് സിപിഎമ്മാണ്. ഇപി ജയരാജന് സീറ്റ് കിട്ടാത്തതിന്‍റെ പ്രതിഷേധമാണ്. ക്യാപ്റ്റനെ ചൊല്ലി സിപിഎമ്മിലാണ് തർക്കമെന്നും ചെന്നിത്തല പറഞ്ഞു.
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications