തിരഞ്ഞെടുപ്പ്: തുടര്‍ ഭരണം സ്വപ്നം കണ്ട് ഇടത്, സര്‍വേ തള്ളി യുഡിഎഫ്, കേരളത്തില്‍ പോരാട്ടം ത്രികോണം
തിരുവനന്തപുരം: കേരളത്തില്‍ തിരഞ്ഞെടുപ്പ് ഫലം അധികം വൈകാതെ തന്നെ അറിയാം. എന്നാല്‍ മുന്നണികള്‍ നെഞ്ചിടിപ്പിലാണ്. ഇടതുപക്ഷം തുടര്‍ ഭരണമെന്ന സ്വപ്‌നത്തിലാണ്. അഭിപ്രായ സര്‍വേകളില്‍ ഭൂരിഭാഗവും ഇടതുപക്ഷത്തിന് വീണ്ടും അധികാരം കിട്ടുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ സര്‍വേകളെ എല്ലാം തള്ളുകളയാണ് യുഡിഎഫ്. ജനങ്ങളുടെ സര്‍വേയിലാണ് വിശ്വാസമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ബിജെപിയും ഒരു സീറ്റില്‍ നിന്ന് നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ്. 80 കുറയാതെ സീറ്റെന്നാണ് ഇടതു ക്യാമ്പുകള്‍ പറയുന്നത്. എന്നാല്‍ അധികാരം നഷ്ടമായാല്‍ അത് എല്‍ഡിഎഫില്‍ പിണറായി വിജയനെതിരെയുള്ള ആയുധമാകും.

ഇടതുപക്ഷത്തിന് ഇത്തവണ തെളിയിക്കാന്‍ വേറെയുമുണ്ട് കാര്യങ്ങള്‍. ജോസ് കെ മാണി വന്നത് ഗുണം ചെയ്‌തെന്ന് കാണിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ മുന്നണി കേരള കോണ്‍ഗ്രസ് എമ്മിന് കരുത്തോടെ തുടരാനാവില്ല. പാലായില്‍ അടക്കം ജയിക്കേണ്ടത് അവര്‍ക്കും അത്യാവശ്യമാണ്. യുഡിഎഫില്‍ നിന്നപ്പോള്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കേണ്ടത് അവര്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതോടൊപ്പം പുതുമുഖങ്ങള്‍ ഇത്തവണ സിപിഎമ്മിലും സിപിഐയിലും കൂടുതലായി വന്നതിന്റെ ആശങ്ക ഇടതുപക്ഷത്തുണ്ട്. തൃശൂരും ആലപ്പുഴയുമെല്ലാം നഷ്ടമാകുമോ എന്നാണ് ഇടതുക്യാമ്പിന്റെ ഭയം.
അതേസമയം യുഡിഎഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തില്‍ തന്നെയാണ്. സര്‍വേകളെ അവര്‍ തള്ളാന്‍ കാരണമുണ്ട്. പിണറായി വിജയനെതിരെ നിശബ്ദമായ ഒരു തരംഗം കേരളത്തിലുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. അത് സര്‍വേകളിലൊന്നും പ്രകടമല്ല. ഫലം വരുമ്പോള്‍ കാണാമെന്നുമാണ് അവരുടെ നിലപാട്. എന്നാല്‍ പരാജയപ്പെട്ടാല്‍ ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് അത് വലിയ നാണക്കേടാവും. തൃപ്പൂണിത്തുറയില്‍ കെ ബാബു അടക്കം വിജയിക്കേണ്ടത് കോണ്‍ഗ്രസിന് ആവശ്യമാണ്. രാഹുല്‍ ഗാന്ധിയുടെ ഭാവി കൂടി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇപ്പോഴില്ല. അതുകൊണ്ട് കേരളമില്ലെങ്കില്‍ അത് യുപിഎ ക്യാമ്പിനെ തന്നെ ഇല്ലാതാക്കും. രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണമെങ്കിലും ജയം ആവശ്യമാണ്. അതേസമയം ബിജെപി ക്യാമ്പിലും പ്രതീക്ഷയുണ്ട്. നേമത്ത് ഉറപ്പായും ജയിക്കുമെന്ന് ബിജെപി പറയുന്നു. മഞ്ചേശ്വരവും കഴക്കൂട്ടവും ഉറപ്പുള്ള മറ്റ് രണ്ട് സീറ്റുകളാണ്. വോട്ട് ശതമാനം കുറയുകയോ സീറ്റ് കിട്ടാതാവുകയോ ചെയ്താല്‍ അത് സംസ്ഥാന അധ്യക്ഷനെന്ന സുരേന്ദ്രന്റെ സ്ഥാനം തന്നെ അപകടത്തിലാക്കും. എന്നാല്‍ കേരളത്തില്‍ ഒരു തരംഗം ഒരു മുന്നണികളും പ്രതീക്ഷിക്കുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications