Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് പിഴച്ചു, തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രശ്‌നങ്ങളൊന്നും പരിഹരിച്ചില്ലെന്ന് പിജെ ജോസഫ്

കോട്ടയം: എല്‍ഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. വിജയം ഭരണ നേട്ടമായി ഇടതുപക്ഷത്തിന് പറയാം. കുറവ് മനസ്സിലാക്കി മുന്നോട്ട് പോകും. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ബലാബലത്തില്‍ വലിയ നഷ്ടമൊന്നും സംഭവിച്ചില്ല. പരസ്പരം മത്സരിച്ച നാലില്‍ രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ യുഡിഎഫ് പരിഹരിച്ചില്ലെന്ന് ജോസഫ് തുറന്നടിച്ചു. പാലായില്‍ മാണി സി കാപ്പന്‍ നേടിയ വിജയം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

1

അതേസമയം ജനവിധി തികച്ചും അപ്രതീക്ഷിതമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഈ വിജയം ഉണ്ടാക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നല്ല. കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ന്നിട്ടില്ല. തിരിച്ചടി ഉണ്ടായപ്പോള്‍ തന്നെ വിശദമായി പഠിച്ച് വിലയിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. ആത്മാര്‍ത്ഥമായി കഠിനാധ്വാനി ചെയ്തവരെ അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. പരാജയത്തെ കുറിച്ച് പഠിക്കും. വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ജനവിധിയെ പൂര്‍ണമായും മാനിക്കുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തുടര്‍ ഭരണത്തിന് തക്കതായിട്ടുള്ള ഒന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി എതിരായി. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതേസമയം അപ്രതീക്ഷിത പരാജയമാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങള്‍ യുഡിഎഫ് വിലയിരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
    #Breaking Election Results; കേരളം ചരിത്രം തിരുത്തി വിധിയെഴുതിയെന്ന് പിണറായി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+