കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ ഭരണം സ്വപ്‌നം കണ്ടവരൊക്കെ ഞെട്ടും, അത്തരമൊരു ഫലമാണ് പോകുന്നതെന്ന് എകെ ആന്റണി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ തുടര്‍ ഭരണം എന്നൊക്കെ പറഞ്ഞ് നടക്കുന്നവരെഞെട്ടിക്കുന്ന തിരഞ്ഞെടുപ്പ് ഫലം വരുമെന്ന് എകെ ആന്റണി. പിണറായി സര്‍ക്കാരിന്റെ ആയുസ്സ് മെയ് രണ്ട് വരെ മാത്രമാണ്. അന്ന് പിണറായിയുടെ ഭരണം അവസാനിക്കും. ഇപ്പോഴുള്ളത് കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്. അടുത്തത് വരാന്‍ പോകുന്നത് യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആണെന്നും എകെ ആന്റണി പറഞ്ഞു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

1

കേരളത്തില്‍ അധികാരമില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളത്. പക്ഷേ അവര്‍ക്ക് എന്തും ചെയ്യാന്‍ മടിയില്ല. അങ്ങനെയുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മതേതരവാദികള്‍ ഈ തിരഞ്ഞെടുപ്പ് ഫലം ഉത്സവകാലമായിരിക്കും. ഇന്ത്യക്ക് ശരിക്കും വഴികാട്ടിയായിരിക്കും കേരളം. ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് തിരിച്ച് വരാന്‍ പോകുകയാണ്. യുഡിഎഫ് പ്രവര്‍ത്തകര്‍ അതിനായി ശ്രദ്ധയോടെ ഇരിക്കണം. വോട്ടിംഗ് യന്ത്രണങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സ്ഥലങ്ങളിലും വോട്ടുകള്‍ എണ്ണുന്ന ഇടങ്ങളിലും ജാഗ്രതയോടെ ഇരിക്കണമെന്നും ആന്റണി വ്യക്തമാക്കി.

നേരത്തെ ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി മുഖ്യമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. സത്യവാങ്മൂലം പിന്‍വലിക്കാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. അങ്ങനെയുള്ള മുഖ്യമന്ത്രി ശബരിമലയെ കുറിച്ച് പറയുമ്പോള്‍ ആരും വിശ്വസിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. സര്‍ക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഒരുമിച്ച് ഏല്‍ക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു. ആന്റണിയും രൂക്ഷമായി പ്രതികരിച്ചിരുന്നു. പിണറായി അയ്യപ്പനോടും വിശ്വാസികളോടും മാപ്പുപറയണമെന്നായിരുന്നു ആന്റണി പറഞ്ഞത്.

ശരണംവിളിച്ചാലൊന്നും മുഖ്യമന്ത്രിയോട് അയ്യപ്പന്‍ ക്ഷമിക്കില്ല. മുഖ്യമന്ത്രിയുടേത് കൃത്രിമ വിനയമാണെന്നും പിആര്‍ ഏജന്‍സികള്‍ പഠിപ്പിക്കുന്നതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അതേസമയം ദേവഗണങ്ങള്‍ ഒരിക്കലും അസുര ഗണത്തോടൊപ്പം നില്‍ക്കില്ലെന്ന് കെ സുധാകരനും തുറന്നടിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ മാത്രം ഓര്‍ക്കാന്‍ ഉള്ളതല്ല അയ്യപ്പനെന്ന് ശശി തരൂരും പറഞ്ഞു.

വ്യത്യസ്ത വസ്ത്രങ്ങളില്‍ നഭ നടേഷ്; അടിപൊളി ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Heavy polling in last hour of kerala election

English summary
kerala assembly election 2021: udf will make inroads in kerala says ak antony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X