കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന പിണറായി സ്‌കൂളില്‍ യന്ത്രത്തകരാര്‍ കാരണം വോട്ടിംഗ് തടസപ്പെട്ടു

Google Oneindia Malayalam News

കണ്ണൂര്‍: വോട്ടിംഗ് തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ പോളിംഗ് യന്ത്രങ്ങളില്‍ പലയിടത്തും പ്രശ്‌നങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ട് ചെയ്യുന്ന പിണറായി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ യന്ത്രത്തകരാര്‍ കാരണം പോളിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. കോഴിക്കോട് നോര്‍ത്തില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലും പോളിംഗ് തടസപ്പെട്ടതിനെ തുടര്‍ന്ന് ഇതുവരെ വോട്ടെടുപ്പ് ആരംഭിച്ചിട്ടില്ല. ഷൊര്‍ണൂരിലും വോട്ടിംഗ് തടസ്സപ്പെട്ടിട്ടുണ്ട്. കൈലിയാട് സ്‌കൂളിലെ ബൂത്തില്‍ ആണ് തകരാറുള്ളത്. എംബി രാജേഷ് വോട്ട് ഷെയ്യുന്ന മണ്ഡലമാണിത്.

കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം

1

അതേസമയം എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ഉള്ളത്. ആദ്യ മണിക്കൂറിനുള്ളില്‍ മൂന്ന് ശതമാനം പോളിംഗ് കേരളത്തില്‍ രേഖപ്പെടുത്തി. കണ്ണൂരും കോഴിക്കോടും ആലപ്പുഴയിലും കനത്ത പോളിംഗ് രേഖപ്പെടുത്തി. മൂന്ന് ശതമാനത്തില്‍ അദികം പോളിംഗ് ഈ മൂന്നിടത്തും രേഖപ്പെടുത്തി. യുഡിഎഫിന് തരംഗം തന്നെ സംസ്ഥാനത്ത് ഉണ്ടാവുമെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പാണങ്ങാട് തങ്ങളും പറഞ്ഞു.

തൃശൂരിലെ 13 സീറ്റും തൂത്തുവാരുമെന്നായിരുന്നു മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. മതേതരത്വം, സാമൂഹിക നീതി, വിശ്വാസം എന്നിവ കാത്തുസൂക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം പിറവത്തെ സ്ഥാനാര്‍ത്ഥി അനൂപ ജേക്കബ് തിരുമാറാടി വൊക്കേഷണല്‍ ഹയര്‍ സെന്‍ഡറി സ്‌കൂളിലെ 139ാം നമ്പര്‍ ബൂത്തില്‍ കുടുംബസമേതം എത്തിയാണ് അനൂപ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട് മികച്ച വിജയം നേടുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Recommended Video

cmsvideo
BJPയെ കേരളം കണ്ടംവഴി ഓടിക്കും | Oneindia Malayalam

English summary
kerala assembly election 2021: voting interrupted in pinarayi vijayan's polling booth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X