നേമത്ത് മത്സരിക്കാനില്ലെന്ന് ശിവകുമാര്‍, മത്സരിക്കുകയാണെങ്കില്‍ അത് തിരുവനന്തപുരത്ത് മാത്രം!!
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം സീറ്റില്‍ മത്സരിക്കില്ലെന്ന് വിഎസ് ശിവകുമാര്‍. താന്‍ മത്സരിക്കുകയാണെങ്കില്‍ അത് തിരുവനന്തപുരം മണ്ഡലത്തില്‍ തന്നെയായിരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി. ഇത്തവണ ശിവകുമാര്‍ മണ്ഡലം മാറുമെന്നും, നേമത്തേക്ക് എത്തുമെന്നും തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് തള്ളിയിരിക്കുകയാണ് അദ്ദേഹം. തിരുവനന്തപുരമാണ് എന്റെ പ്രവര്‍ത്തന മണ്ഡലം. വൈകാരിക ബന്ധമാണ് തനിക്ക് ഈ മണ്ഡലത്തോടുള്ളത്. അത് വിട്ടൊരു കളിയുമില്ലെന്നും ശിവകുമാര്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ മണ്ഡലം ചര്‍ച്ചകള്‍ തീര്‍ത്തും അവസാനിപ്പിക്കുന്നതാണ് ശിവകുമാറിന്റെ മറുപടി. നിലവില്‍ തിരുവന്തപുരത്ത് നിന്ന് മാറുന്ന ഒരു സാഹചര്യവുമില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ഒരു കാരണവശാലും താന്‍ മണ്ഡലം മാറില്ല. കോണ്‍ഗ്രസ് നേതൃത്വത്തെ താന്‍ തിരുവനന്തപുരത്ത് ആണെങ്കില്‍ മാത്രമേ മത്സരിപ്പിക്കൂ എന്ന് അറിയിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി. താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചാല്‍ മത്സരിക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ബിജെപിക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളലില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരത്തിനിറങ്ങുമെന്ന് നേരത്തെ അ ഭ്യൂഹങ്ങളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന സാഹചര്യമെല്ലാം മാറിയെന്നും, എങ്ങനെ നോക്കിയാലും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാവുകയെന്നും ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് താന്‍ അത്രയധികം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ജനങ്ങളുമായി ഒരുപാട് കാലത്തെ ആത്മബന്ധമുണ്ട്. തന്റെ പ്രവര്‍ത്തന മേഖല തിരുവനന്തപുരമാണെന്നും ശിവകുമാര്‍ പറഞ്ഞു.
അതേസമയം ബിജെപിയുമായി കോണ്‍ഗ്രസിന് തിരുവനന്തപുരത്ത് ബന്ധമുണ്ടെന്നൊക്കെ കള്ളം പറയുന്നതാണ്. ബിജെപിക്ക് വേണ്ടി വോട്ട് മറയുന്നുവെന്നൊക്കെ ദീര്‍ഘകാലമായി പറയുന്നതാണ്. ചിലരുടെ എല്ലാം കുതന്ത്രങ്ങളാണ് ഇത്. 1999ല്‍ ഞാന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചപ്പോഴും ഇത് പറഞ്ഞിരുന്നു. പല കാലങ്ങളായി അവര്‍ ഇതേ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഇത്. അതൊക്കെ ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇത് തിരുവനന്തപുരത്ത് വിലപ്പോവില്ലെന്നും ശിവകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications