• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മികച്ചത്, എന്നാല്‍ അക്കാര്യത്തില്‍ പാളിപ്പോയെന്ന് രാഹുല്‍

കണ്ണൂര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പാളിപ്പോയ കാര്യങ്ങളുണ്ടെന്ന് സമ്മതിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക മികച്ചതായിരുന്നു. യുവാക്കളെ പരിഗണിച്ചപ്പോള്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ ഉള്‍പ്പെടുത്തി. എന്നാല്‍ സ്ത്രീകളുടെ കാര്യത്തിലാണ് പ്രശ്‌നം സംഭവിച്ചത്. വനിതകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ കോണ്‍ഗ്രസിനായില്ല. അക്കാര്യത്തില്‍ കോണ്‍ഗ്രസിന് പാളിപ്പോയെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ജോയ്‌സ് ജോര്‍ജ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനും രാഹുല്‍ മറുപടി നല്‍കി. അപമാനകരമായ പ്രസ്താവനയാണ് ഇതെന്നും രാഹുല്‍ പറഞ്ഞു.

ജോയ്‌സ് ജോര്‍ജിനെ പോലുള്ളവരോട് പ്രതികരിക്കാന്‍ എനിക്കറിയില്ല. അതേ രീതിയില്‍ പ്രതികരിക്കാനുമില്ല. ജോയ്‌സ് ജോര്‍ജിന്റെ മനസ്സിലിരിപ്പാണ് പുറത്തുവന്നതെന്നും രാഹുല്‍ പറഞ്ഞു. അതേസമയം കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടുമെന്ന സര്‍വേകളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അതൊക്കെ പണം കൊടുത്ത് ഉണ്ടാക്കിയതാണെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം സ്വര്‍ണക്കടത്ത് അന്വേഷണ സംഘത്തിനെതിരെയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര ഏജന്‍സികളും അന്വേഷണ രീതിയില്‍ വിശ്വാസമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

കേരളത്തിലെ സര്‍ക്കാരിനെ സഹായിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ആരോപണങ്ങളിലെ സത്യം തെളിയണം. കേന്ദ്ര ഏജന്‍സികള്‍ ഓരോ ഓരോ സംസ്ഥാനങ്ങളും ഓരോ നിലപാടാണ് സ്വീകരിക്കുന്നത്. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. അവിടെയാണ് പ്രശ്‌നമെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ഇക്കുറി കേരളം യുഡിഎഫ് തൂത്തുവാരുമെന്ന കാര്യത്തില്‍ സംശയമില്ല. ന്യായ് പദ്ധതി കേരളത്തിലെ തൊഴിലില്ലായ്മയെ ഇല്ലാതാക്കും. അതിനുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം

സിപിഎമ്മിന് ഒരിക്കലും ബിജെപിയെ എതിര്‍ക്കാനാവില്ല. മോദി എപ്പോഴെങ്കിലും സിപിഎം മുക്ത ഭാരതം എന്ന് പറയുന്നത് കേട്ടിട്ടുണ്ടോ? അത് എന്തുകൊണ്ടാണ് അദ്ദേഹം ഒരിക്കലും പറയാത്തത്. കോണ്‍ഗ്രസാണ് ആര്‍എസ്എസിനെയും മറ്റ് വര്‍ഗീയ കകക്ഷികളെയും എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്. കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ തിരഞ്ഞെടുപ്പിന് ശേഷം വിലയ്‌ക്കെടുക്കുമെന്നതൊക്കെ തെറ്റായ പ്രചാരണമാണ്. ബിജെപിക്ക് ഒരിക്കലും അതിന് സാധിക്കില്ല. അഞ്ച് കൊല്ലത്തെ അഴിമതിക്കും ദുര്‍ഭരണത്തിനും പിണറായി മറുപടി പറയണമെന്നും രാഹുല്‍ പറഞ്ഞു. ബംഗാളിലെ സഖ്യത്തെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും രാഹുല്‍ പറഞ്ഞു.

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

English summary
kerala assembly election 2021: women representation in congress candidate list is not enough says rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X