കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം തന്നെ കടുത്ത ആവേശത്തിലാണ്. സിപിഎം, സിപിഐ പാർട്ടികൾ ഒരുപടി കടന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടടുത്ത മണിക്കൂറിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കാര്യമായ ചർച്ചകളുടെയും വിവാദങ്ങളുടെയും അകമ്പടി ഇല്ലാതെയാണ് ഇത്തവണയും ഇടത് പാർട്ടികളുടെ സ്ഥാനാർത്ഥി നിർണയവും പ്രഖ്യാപനവും ഒക്കെ നടന്നത്.
ജി സുധാകരനെ പോലെയുള്ളവരുടെ ചില വിമത സ്വരങ്ങൾ ഉയർന്നപ്പോഴും സിപിഎം അതിനെയൊക്കെ കൃത്യമായി പ്രതിരോധിക്കുകയും പികെ ശശിയെ പോലെയുള്ളവരെ തുറന്നുകാട്ടുകയും ചെയ്‌തു. ഇപ്പോഴിതാ ഇത്തവണ ഭരണ തുടർച്ച സ്വപ്‌നം കാണുന്ന സിപിഎമ്മിനെ സംബന്ധിച്ച് ആശാവഹമല്ലാത്ത ചില കാര്യങ്ങളുമുണ്ട്. പാർട്ടിയുടെ ശക്തികേന്ദ്രമായ കോഴിക്കോട് ജില്ലയിലെ ചില മണ്ഡലങ്ങളുടെ കാര്യത്തിലാണ് ആശങ്ക.

കഴിഞ്ഞ തവണ സിപിഎം നിലനിർത്തിയപ്പോൾ ഭരണം അവർക്കൊപ്പം നിന്നത് കൊണ്ട് തന്നെ ഇനി പറയാൻ പോവുന്ന മണ്ഡലങ്ങൾ ഒരുപക്ഷേ സിപിഎമ്മിന്റെ ഭരണത്തുടർച്ചയുടെ ട്രെൻഡ് തീരുമാനിക്കാൻ കെൽപ്പുള്ളവ തന്നെയാണ്. ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചതും എംഎൽഎമാരുടെ ജനപ്രീതിയിൽ ഇടിവും ഒക്കെ ഈ മണ്ഡലങ്ങളിൽ ഇത്തവണ പോരാട്ടം ചൂടേറാൻ കാരണമായേക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പ്രധാനമായും കോഴിക്കോട് ജില്ലയിൽ ഇക്കുറി കാര്യമായ മത്സരം നടക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിൽ ചിലത് കൊയിലാണ്ടി, ബാലുശ്ശേരി, കുറ്റ്യാടി, തിരുവമ്പാടി തുടങ്ങിയവയാണ് ഉൾപ്പെടുന്നത്. ഇവയിൽ പലതും സിപിഎം ജയിച്ചവയാണ്, എന്നാൽ ഇത്തവണ യുഡിഎഫ് മികച്ച മത്സരം നടത്താൻ സാധ്യതയുള്ള മണ്ഡലങ്ങൾ കൂടിയാണിവ.
കൊയിലാണ്ടിയിൽ കെ ദാസൻ
കാലാവധി പൂർത്തിയാവും മുൻപേ കാനത്തിൽ ജമീല അന്തരിച്ചതോടെയാണ് കൊയിലാണ്ടി മണ്ഡലത്തിൽ വീണ്ടും കെ ദാസന് നറുക്ക് വീണത്. മുൻപ് കൊയിലാണ്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ച് സഭയിൽ എത്തിയിട്ടുള്ള ആൾ കൂടിയായ ദാസനെ സംബന്ധിച്ച് മണ്ഡലത്തിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം പയ്യോളി അടക്കമുള്ള മേഖലകളിൽ യുഡിഎഫ് ശക്തി പ്രാപിച്ചതോടെ മണ്ഡലം നിലനിർത്തുക എളുപ്പമാവില്ല.
സച്ചിൻദേവ് ജയിക്കുമോ ബാലുശ്ശേരി?
കഴിഞ്ഞ തവണ സെലിബ്രിറ്റി മത്സരം നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു ബാലുശ്ശേരി. ധർമ്മജൻ ബോൾഗാട്ടി ആയിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 20000ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിൻദേവ് ജയിച്ചതെങ്കിലും ഇക്കുറി ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തിൽ പേരുയർന്നു വന്നതും മണ്ഡലത്തിലെ എതിർ സ്വരങ്ങളും തിരിച്ചടിയാവുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.
കുറ്റ്യാടിയിൽ പോരാട്ടം കനക്കും
കഴിഞ്ഞ തവണ കേവലം 333 വോട്ടുകൾക്ക് സിപിഎം ജയിച്ച മണ്ഡലമാണ് ഇത്. നിലവിലെ എംഎൽഎ ആയ കെപി കുഞ്ഞമ്മദ് കുട്ടി തന്നെയാണ് ഇവിടെ മത്സരിക്കുന്നത്. യുഡിഎഫിന് വേണ്ടി പാറക്കൽ അബ്‌ദുള്ള ഇറങ്ങിയാൽ ചൂടേറിയ പോരാട്ടം തന്നെ കഴിഞ്ഞ തവണത്തേതിന് സമാനമായി നടക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകൾക്ക് ശേഷം മണിയൂർ പഞ്ചായത്ത് അടക്കം കോൺഗ്രസ് പിടിച്ചെടുത്ത ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.
തിരുവമ്പാടിയിൽ ലിന്റോ തുടരുമോ?
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത ഉൾപ്പെടെ ഒട്ടേറെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായ സിപിഎമ്മിന്റെ യുവരക്തം ലിന്റോ ഇക്കുറിയും തുടരുമോ എന്നാണ് അറിയേണ്ടത്. മത്തായി ചാക്കോയുടെ സിപിഎം പിടിച്ചെടുത്ത മണ്ഡലത്തിൽ ഇക്കുറി കോൺഗ്രസിനായി ഡിസിസി അധ്യക്ഷൻ വി ജോയ് ഇറങ്ങുമോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ കാര്യമായ മത്സരത്തിന് തന്നെ തിരുവമ്പാടി സാക്ഷ്യം വഹിക്കും. എന്നാൽ പാരമ്പരാഗതമായി ലീഗ് മത്സരിക്കുന്ന മണ്ഡലം ആയതിനാൽ അവർ വിട്ടുനൽകുമോ എന്നും കണ്ടറിയണം.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
വിദ്വേഷ പരാമര്‍ശങ്ങള്‍; പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പിസി ജോര്‍ജ്: അരിശം തോന്നി പറഞ്ഞതാണ് -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
ലക്ഷ്മിപ്രിയ ട്വൻ്റി 20 യിൽ നിന്ന് പണം വാങ്ങിയോ? മറുപടി.. 'സ്വർണ്ണ സ്പൂണിൽ കോരി ആരും തന്നിട്ടില്ല' -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും












Click it and Unblock the Notifications