കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം; പക്ഷേ, 2021ൽ നിന്ന് ഏറെ മാറ്റം, ചില പുതുശക്തികളുടെ ഉദയവും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അങ്കത്തിനായി കോപ്പുകൂട്ടുകയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ. മുന്നണികൾ മൂന്നും ഒരുപോലെ പ്രതീക്ഷയിലാണ്. ഇടത് മുന്നണി ഭരണം നിലനിർത്താൻ ശ്രമിക്കുമ്പോൾ വലതുപക്ഷം ഇക്കുറി അധികാരത്തിൽ എത്താമെന്നുള്ള കണക്കുകൂട്ടലിലാണ്. മറുവശത്ത് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിന്റെ വ്യാപ്‌തി വർധിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനിടെ ഇക്കുറി ചില നിർണായകമായ ചില മാറ്റങ്ങളും പുതുശക്തികളുടെ ഉദയവും ഒക്കെ ഉണ്ടായിട്ടുണ്ട് കേരള രാഷ്ട്രീയത്തിൽ. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.
എൻഡിഎയുടെ വിപുലീകരണം
ഇത്തവണ കേരളത്തിൽ മൂന്നാം മുന്നണി അല്ലെങ്കിൽ ഇടത്-വലത് മുന്നണികൾക്ക് ബദൽ എന്ന നിലയിൽ എൻഡിഎയ്ക്ക് രാഷ്ട്രീയ പ്രസക്തി ഏറെയാണ്. തൃശൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയവും, തിരുവനന്തപുരം കോർപ്പറേഷൻ പിടിച്ചെടുത്തതും അടക്കം, വോട്ടുവിഹിതത്തിലെ ഗണ്യമായ വർധന വരെ അവരെ മാറ്റി നിർത്താൻ കഴിയാത്ത ശക്തികളാക്കി മാറ്റുന്നു. 2026ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതുകൊണ്ട് തന്നെ എൻഡിഎ നിർണായക ശക്തിയാവും.

ട്വന്റി-20യുടെ പ്രാധാന്യം
മധ്യ കേരളത്തിൽ വളരെയധികം സ്വാധീനമുള്ള രാഷ്ട്രീയ കക്ഷിയാണ് ട്വന്റി-20. കിഴക്കമ്പലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന അവർക്ക് നിലവിൽ എറണാകുളം ജില്ലയിൽ നല്ല ആൾ ബലമുണ്ട്. അതൊക്കെയും വോട്ടായാൽ ഗുണമാവും എന്ന വിലയിരുത്തലിൽ എൻഡിഎ അവരെ ഒപ്പം ചേർത്തു. അവരാവട്ടെ അഖിൽ മാരാർ, അഞ്ജലി നായർ, വീണ നായർ എന്നിങ്ങനെ സെലിബ്രിറ്റികളെ മുൻ നിർത്തി അവർ തിരഞ്ഞെടുപ്പ് കൂടുതൽ വർണാഭമാക്കുകയാണ്. സാബു ജേക്കബ് നേതൃത്വം നൽകുന്ന പാർട്ടി ഇക്കുറി നിർണായക കക്ഷിയാവും.
രാജീവ് ചന്ദ്രശേഖറിന്റെ പ്രൊഫഷണലിസം
മുൻ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖർ കേരള രാഷ്ട്രീയത്തിൽ പുതുശക്തിയായി ഉയർന്നുവന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തി ആവില്ല. സംഘടനാപരമായി ബിജെപിക്ക് കേരളത്തിൽ ഉണ്ടായിരുന്ന അച്ചടക്കമില്ലായ്‌മ മാറ്റി നിലവിൽ തികച്ചും പ്രൊഫഷണലായി അവർ മുന്നോട്ട് പോവുന്നതിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്.
പിസി ജോർജിന്റെ പിന്തുണ
അതുപോലെ തന്നെ മധ്യ കേരളത്തിൽ മറ്റൊരു നിർണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള ആളാണ് പിസി ജോർജ്.ഇക്കുറി പൂഞ്ഞാറിൽ പിസി മത്സരിക്കാൻ ഇറങ്ങുമ്പോൾ മധ്യ കേരളത്തിലെ, കോട്ടയത്തെ മലയോര മേഖലയിൽ പിസി കൊടുങ്കാറ്റ് ആഞ്ഞുവീശുമോ എന്നാണ് കണ്ടറിയേണ്ടത്. മകൻ ഷോൺ ജോര്ജും ഇക്കുറി മത്സരിക്കുന്നുണ്ട്.
പിവി അൻവർ യുഡിഎഫ് പാളയത്തിൽ
ഇത്തവണത്തെ സുപ്രധാന രാഷ്ട്രീയ മാറ്റങ്ങളിൽ ഒന്നായിരുന്നു പിവി അൻവർ യുഡിഎഫ് പാളയത്തിൽ എത്തിയത്. ഒറ്റയാനായി നിലകൊണ്ടിരുന്ന അൻവറിനെ യുഡിഎഫ് കൂടാരത്തിൽ എത്തിച്ചതോടെ പല മണ്ഡലങ്ങളിലും അത് വോട്ടാവുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. 2026ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ പേരും ഉറ്റുനോക്കുന്നത് അൻവറിന്റെ പ്രകടനത്തെ ആയിരിക്കും.
സിപിഎം വിട്ടവരുടെ നീണ്ട നിര
ഇക്കുറി തിരഞ്ഞെടുപ്പിന് മുന്നോടിയായി പതിവില്ലാത്ത പ്രതിസന്ധിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. മുതിർന്ന നേതാക്കളിൽ ഒരാളായ ജി സുധാകരൻ പാർട്ടിയിൽ നിന്ന് മാറി സ്വതന്ത്രനായി മത്സരിക്കാനും വിമത സ്വരം ഉയർത്താനും തുടങ്ങിയത് ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ തിരിച്ചടിയാവുമോ എന്നാണ് സിപിഎം നേതൃത്വത്തിന്റെ ആശങ്ക. അമ്പലപ്പുഴയിൽ ജി സുധാകരൻ മത്സരിക്കുമ്പോൾ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കരുതാം. കണ്ണൂരിൽ കുഞ്ഞികൃഷ്‌ണനും പാലക്കാട് പികെ ശശിയും അതുപോലെ തന്നെ സിപിഎമ്മിന് വെല്ലുവിളിയാകും.
കെ സുധാകരന്റെ പടപ്പുറപ്പാട്
കോൺഗ്രസിലും അത്തരത്തിൽ ചില ഭിന്നതകൾ മറനീക്കി പുറത്തുവന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കണമെന്ന വാശിയിൽ ആയിരുന്നു കെ സുധാകരൻ. എന്നാൽ ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് അദ്ദേഹത്തെ ഹൈക്കമാൻഡും കൈവിട്ടു. ഇതോടെ സുധാകരൻ പാർട്ടി ബന്ധം ഉപേക്ഷിച്ചാൽ ഭരണം പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്ന കോൺഗ്രസിന് വലിയ തിരിച്ചടി തന്നെയാവും കണ്ണൂരിൽ ഉൾപ്പെടെ നേരിടേണ്ടി വരിക.
ജെൻ സീ വോട്ടർമാർ ചില്ലറയല്ല
ഇക്കുറി പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കപ്പെട്ടവരുടെ എണ്ണം കേരളത്തിൽ ഏതാണ്ട് നാലേകാൽ ലക്ഷത്തോളമാണ്. അതിന് പുറമേ കഴിഞ്ഞ വർഷങ്ങളിൽ പേര് ചേർത്ത ചെറുപ്പക്കാരുടെ എണ്ണം കൂടി കണക്കിലെടുത്താൽ ജെൻ സീ വോട്ടർമാർ നിർണായക ശക്തിയായി മാറും. അവരുടെ കൂടി പിന്തുണ ഇത്തവണ രാഷ്ട്രീയ കക്ഷികൾക്ക് ആവശ്യമായി വരുമെന്ന് ചുരുക്കും. മാത്രമല്ല വരും തിരഞ്ഞെടുപ്പുകളിൽ ജെൻ സീ തലമുറ തന്നെയാവും വിജയികളെ പോലും തീരുമാനിക്കുക.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്മാരെ പേരെടുത്ത് വിളിച്ച് ധര്മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications