തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി പുരോഗമിച്ചു കൊണ്ടിരിക്കെ, ജയസാധ്യതകൾ വിലയിരുത്തുകയാണ് മൂന്ന് മുന്നണികളും. വികസന പദ്ധതികൾ മുൻനിർത്തി എൽഡിഎഫും ഭരണവിരുദ്ധ വികാരം ഉയർത്തിക്കാട്ടി യുഡിഎഫും പ്രചാരണം സജീവമാക്കുമ്പോൾ, കഴിഞ്ഞ മൂന്ന് തവണത്തെ തെരഞ്ഞെടുപ്പ് പാറ്റേൺ വിലയിരുത്തി തങ്ങൾക്കാണ് മുൻതൂക്കമെന്ന ആത്മവിശ്വാസത്തിലാണ് ഇടതു ക്യാമ്പ്. എൽഡിഎഫിനൊപ്പം കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പിലും ചേർന്നുനിന്ന 51 മണ്ഡലങ്ങളുണ്ട്. യുഡിഎഫിന് ഇത്തരത്തിൽ 26 മണ്ഡലങ്ങളാണുള്ളത്. സിപിഎമ്മിനെയാണ് കൂടുതൽ മണ്ഡലങ്ങൾ തുണച്ചിരിക്കുന്നത്- 39 എണ്ണം. 14 മണ്ഡലങ്ങളുമായി രണ്ടാം സ്ഥാനത്ത് മുസ്‍ലിം ലീഗാണ്. സിപിഐക്കും കോൺഗ്രസിനും 12 മണ്ഡലങ്ങൾ വീതമുണ്ട്. അടുത്ത സർക്കാറിനെ തെരഞ്ഞെടുക്കുന്നതിൽ ഈ മണ്ഡലങ്ങളിലെ ജനവിധി ഇരുമുന്നണികൾക്കും നിർണായകമാകും.
'നമുക്ക് ഒന്നുകൂടി മുട്ടിയാലോ?'- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും
ഉദുമ, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ധര്‍മ്മടം, തലശേരി, മട്ടന്നൂര്‍, കൊയിലാണ്ടി, പേരാമ്പ്ര, ബാലുശേരി, കോഴിക്കോട് നോര്‍ത്ത്, ബേപ്പൂര്‍, പൊന്നാനി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, പുതുക്കാട്, വൈപ്പിന്‍, ദേവികുളം, ഉടുമ്പന്‍ചോല, ഏറ്റുമാനൂര്‍, ആരൂര്‍, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, മാവേലിക്കര, കൊട്ടാരക്കര, കൊല്ലം, ആറ്റിങ്ങല്‍, വാമനപുരം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളാണ് കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും സിപിഎമ്മിനെ ജയിപ്പിച്ചത്.

അതേസമയം, ഉപതെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് ഈ ഉറച്ച സീറ്റുകളിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുമുണ്ട്. 2012ലെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎം എംഎല്‍എയായിരുന്ന ആര്‍. ശെല്‍വരാജ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചിരുന്നു. 2019ലെ അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനും ജയിച്ചു. പക്ഷേ, തുടർന്നുവന്ന തെരഞ്ഞെടുപ്പുകളിൽ സീറ്റ് തിരിച്ചുപിടിച്ചു. സിപിഐയെ പതിവായി തുണക്കുന്നത് കാഞ്ഞങ്ങാട്, നാദാപുരം, നാട്ടിക, കയ്പമംഗലം, പീരുമേട്, വൈക്കം, ചേര്‍ത്തല, അടൂര്‍, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, ചിറയന്‍കീഴ് എന്നീ മണ്ഡലങ്ങളാണ്.
മഞ്ചേശ്വരം, കാസര്‍കോട്, കൊണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്ക്കല്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മുസ്ലീം ലീഗ് ആണ് കഴിഞ്ഞ മൂന്ന് വർഷവും ജയിക്കുന്നത്. ഇരിക്കൂര്‍, പേരാവൂര്‍, സുല്‍ത്താന്‍ ബത്തേരി, വണ്ടൂര്‍, പാലക്കാട്, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, കോട്ടയം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് തുടര്‍ച്ചയായി വിജയം നേടിയത്.
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു
രൂപീകരിച്ചത് മുതൽ ഒരു പാർട്ടിയെ മാത്രം ജയിപ്പിച്ച 24 മണ്ഡലങ്ങളുമുണ്ട് കേരളത്തിൽ. ആർക്കും വിട്ടുകൊടുക്കാതെ മണ്ഡലം സ്വന്തമാക്കി വെച്ചിരിക്കുന്നവരിലും മുമ്പിൽ സിപിഎമ്മാണ്-13 മണ്ഡലങ്ങൾ. ആറിടത്ത് മുസ്‍ലിം ലീഗും മൂന്നിടത്ത് സിപിഐയും ആധിപത്യം തുടരുമ്പോൾ ഒരിടത്ത് വീതം കോൺഗ്രസും എൻസിപിയും അജയ്യരായി നിൽക്കുന്നു. ഒറ്റപ്പാർട്ടി ജയങ്ങളിലേറെയും 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ്.
1965 മുതൽ പയ്യന്നൂർ, മലമ്പുഴ എന്നിവിടങ്ങളിലും 1977 മുതൽ തൃക്കരിപ്പൂരിലും സിപിഎം ആണ് ജയിക്കുന്നത്. 2011 മുതൽ കോഴിക്കോട് നോർത്ത്, കല്യാശേരി, ധർമ്മടം, മട്ടന്നൂർ, ഷൊർണൂർ, കോങ്ങാട്, തരൂർ, നെന്മാറ, പുതുക്കാട്, വൈപ്പിൻ എന്നിവിടങ്ങളിൽ ജയിക്കുന്നതും സിപിഎം മാത്രമാണ്. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 69 വർഷമായി മലപ്പുറം, കൊണ്ടോട്ടി മണ്ഡലങ്ങളിൽ മുസ്‍ലിം ലീഗിന്റെ വിജയയാത്ര തടയാൻ ഒരുപാർട്ടിക്കും കഴിഞ്ഞിട്ടില്ല. 2011 മുതൽ ഏറനാട്, വേങ്ങര, വള്ളിക്കുന്ന്, കോട്ടയ്ക്കൽ എന്നിവിടങ്ങളിലും മുസ്‍ലിം ലീഗ് മാത്രമാണ് ജയിക്കുന്നത്. 2011 മുതൽ കാഞ്ഞങ്ങാട്, ചിറയിൻകീഴ്, കയ്പമംഗലം എന്നിവിടങ്ങളിൽ ജയിക്കുന്നത് സിപിഐയും തൃക്കാക്കരയിൽ കോൺഗ്രസും എലത്തൂരിൽ എൻസിപിയും മാത്രമാണ്.
-
സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’ -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications