കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ
തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ സ്ഥിരമായി കേൾക്കുന്ന ഒരു പ്രയോഗമാണ് കെട്ടിവെച്ച കാശ് പോയി എന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് അൽപം വരുമാനമുണ്ടാക്കുന്ന ഇനം കൂടിയാണിത്. അപരന്മാരായും സ്വതന്ത്രന്മാരായും വെറുതേ ആളുകൾ മത്സരരംഗത്തേക്ക് എത്തുന്നത് നിയന്ത്രിക്കാൻ കൊണ്ടുവന്ന മാർഗമാണ് കെട്ടിവെച്ച കാശ് അഥവാ ഇലക്ഷൻ ഡെപോസിറ്റ്. മത്സരിക്കണമെങ്കില്‍ ഒരു നിശ്ചിത തുക കെട്ടിവെക്കണം. ഈ തുക തെരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്ന വേളയില്‍ തിരികെ ലഭിക്കും. പക്ഷെ, ഒരു വ്യവസ്ഥയുണ്ട്. മത്സരത്തിൽ നിശ്ചിത ശതമാനം വോട്ടും പിടിച്ചിരിക്കണം. ഇല്ലെങ്കിൽ ആ കെട്ടിവെച്ച കാശ് തിരികെ കിട്ടില്ല.
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ '24 പേർ'
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1951 മുതല്‍ നിലവിലുള്ളതാണ് മത്സരിക്കാന്‍ നിശ്ചിത തുക കെട്ടിവെക്കണമെന്ന ചട്ടം. പ്രശസ്തിക്കും തമാശക്കും വേണ്ടി ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനാണ് കെട്ടിവെച്ച കാശ് അഥവാ ഇലക്ഷന്‍ ഡെപ്പോസിറ്റ് എന്ന പരിപാടി ആവിഷക്കരിച്ചത്. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 34 (1) അനുച്ഛേദം അനുസരിച്ച് പൊതുതെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള ഏതൊരു പൗരനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതോടൊപ്പം നിശ്ചിത തുക സെക്യൂരിറ്റിയായി കെട്ടിവെക്കണം.

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ആകെ പോള്‍ ചെയ്തതിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവെച്ച കാശ് തിരികെ ലഭിക്കില്ല. ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ 500 രൂപയായിരുന്നു കെട്ടിവെക്കേണ്ട തുകയായി ഈടാക്കിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥികളുടെ എണ്ണം ഗണ്യമായി കൂടിയതോടെ 1996ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയടിക്ക് ഇരുപത് ഇരട്ടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കെട്ടിവെക്കേണ്ട തുക വര്‍ധിപ്പിച്ചു. പല മണ്ഡലങ്ങളിലും സ്ഥാനാർഥികളുടെ എണ്ണക്കൂടുതല്‍ കാരണം ബാലറ്റ് പേപ്പറിനു പകരം നിരവധി പേജുള്ള ബുക്ക് ലെറ്റായിത്തന്നെ ബാലറ്റ് തയ്യാര്‍ ചെയ്യേണ്ടി വന്നിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ്, കമ്മീഷന്‍ കെട്ടിവെക്കുന്ന കാശ് വര്‍ധിപ്പിച്ചത്. നിലവില്‍ അത് ലോക്‌സഭയിൽ 25,000 രൂപയാണ്. നിയമസഭയിൽ 10,000 രൂപയും.
പട്ടികജാതി-പട്ടികവര്‍ഗ സംവരണ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെയ്‌ക്കേണ്ട കാശിന് 50 ശതമാനം ഇളവുണ്ട്. അവര്‍ക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 12,500 രൂപ കെട്ടിവെച്ചാല്‍ മതി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കേണ്ടത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. 851 പുരുഷന്മാരും 105 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും. ഇതിൽ 568 പുരുഷന്മാരും 75 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും അടക്കം 644 പേർക്ക് കെട്ടിവെച്ച കാശ് പോയി. അതിൽ തന്നെ 56 പേർ സംവരണ മണ്ഡലത്തിൽ നിന്നുള്ളവരാണ്. അങ്ങിനെ നോക്കുമ്പോൾ ഈ ഇനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 61.6 ലക്ഷം രൂപയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുന്നവർ നിക്ഷേപമായി കെട്ടിവെക്കേണ്ട തുക ഇപ്രകാരമാണ്- ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്നവർ 2,000 രൂപയും ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോർപറേഷനിലും 5,000 രൂപയും. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു
ലോക്സഭ തെരഞ്ഞെടുപ്പുകളിൽ കെട്ടിവെക്കേണ്ട തുക 25,000 രൂപ ആയതിനാൽ ആകെ പോൾ ചെയ്തതിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കിൽ ധനനഷ്ടം അൽപം കൂടുതലാണ്. ഇപ്രകാരം കാശ് നഷ്ടമാകുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം ഓരോ തെരഞ്ഞെടുപ്പുകള്‍ കഴിയുംതോറും കൂടിവരുകയാണ്. 1951ലെ ലോക്സഭ തെരഞ്ഞെടുപ്പുമുതല്‍ 2019 വരെ 71,246 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവെച്ച കാശ് നഷ്ടമായത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ 86 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും ഇപ്രകാരം ധനനഷ്ടമുണ്ടായി. കേരളത്തിൽ എൻഡിഎയുടെ 13 പേർക്കാണ് കെട്ടിവെച്ച കാശ് പോയത്. ആദ്യ ലോക്സഭ തെരഞ്ഞെടുപ്പുമുതല്‍ 2019ലെ തെരഞ്ഞെടുപ്പുവരെ ഇതുവരെ 91,160 പേരാണ് സ്ഥാനാര്‍ഥികളായത്. ഇതില്‍ 78 ശതമാനത്തിനും കെട്ടിവെച്ച കാശ് പോയി. ഇപ്പോള്‍ കെട്ടിവെച്ച കാശ് നഷ്ടമാകുന്നത് ഒരു സാമ്പത്തികനഷ്ടമായി പലരും കണക്കാക്കുന്നില്ല. ഇതാണ് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം.
-
മകളുടെ ഭര്‍ത്താവെന്ന നിലയില്‍ റിയാസിന് പ്രത്യേക പരിഗണനയില്ലെന്ന് മുഖ്യമന്ത്രി; മന്ത്രിയായത് അങ്ങനെയല്ല -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്ന വാഗ്ദാനം; ട്രോളുകള്‍ക്ക് മറുപടി: ജനങ്ങളും ചോദിക്കാന്‍ തുടങ്ങി -
'ജനങ്ങള്‍ക്ക് എന്നെ വലിയ ഇഷ്ടം ആണ്'; മുഖ്യമന്ത്രിയാകാന്‍ തര്ക്കമുണ്ടാക്കില്ലെന്ന് ചെന്നിത്തല -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
വിദ്വേഷ പരാമര്‍ശങ്ങള്‍; പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് പിസി ജോര്‍ജ്: അരിശം തോന്നി പറഞ്ഞതാണ് -
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല'












Click it and Unblock the Notifications