Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവുമോ എന്നാണ് കൂടുതൽ പേരും ഉറ്റുനോക്കുന്നത്. എന്നാൽ ഇക്കുറി വന്ന അധിക സർവേകളിലും ഭരണത്തുടർച്ച ഉണ്ടാവില്ലെന്ന ഫലമാണ് കൂടുതലായി കാണാൻ കഴിഞ്ഞത്. ഇപ്പോഴിതാ മാതൃഭൂമി സർവേയിലും അത്തരത്തിലുള്ള ഫലമാണ് പ്രകടമാവുന്നത്. സംസ്ഥാനത്ത് പകുതിയിൽ അധികം വോട്ടർമാർ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് സർവേ പ്രവചിക്കുന്നത്.

മാതൃഭൂമി നടത്തിയ പ്രീപോൾ സർവേയിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. ഭരണമാറ്റം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നത് 57.06 ശതമാനം പേരോളമാണ്. ഭരണത്തുടർച്ച വേണമെന്ന് ആവശ്യപ്പെടുന്നത് ആവട്ടെ 39.41 ശതമാനം പേർ മാത്രമാണ്. വിഷയത്തിൽ അഭിപ്രായമില്ലെന്ന് അറിയിച്ചതാവട്ടെ കേവലം 3.51 ശതമാനം പേർ മാത്രമാണ്. ഇതോടെയാണ് മൂന്നാം എൽഡിഎഫ് സർക്കാർ എന്ന ഇടതുപക്ഷത്തിന്റെ ആഗ്രഹം സംശയ നിഴലിൽ ആവുന്നത്.

kerala assembly election

പകുതിയിലേറെപ്പേർ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോൾ അതിൽ മുഴുവൻ പേരുടെ പിന്തുണയും യുഡിഎഫിനായിരിക്കില്ല എന്നതാണ് ഇതിലെ മറ്റൊരു പ്രത്യേകത. സംസ്ഥാനത്ത് പ്രബല കക്ഷിയായി ഉയർന്നുവരുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിൽ നിന്നുള്ളവരുടെ സർക്കാർ തുടരേണ്ടെന്ന അഭിപ്രായമുള്ളവരാണ്. ഈ സാഹചര്യത്തിൽ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ തന്നെ അത് ആർക്ക് തുണയാവുമെന്നാണ് കണ്ടറിയേണ്ടത്.

മുഖ്യമന്ത്രി എന്ന നിലയിൽ ഇനി ആര് വരണമെന്ന ചോദ്യത്തിന് പക്ഷേ പിണറായിയുടെ പേരിന് തന്നെയാണ് പ്രസക്തി. സർവേയും അത് തന്നെയാണ് പ്രകടമാക്കുന്നത്. പട്ടികയിൽ പിണറായി വിജയൻ- 38.22 ശതമാനം പേരുടെ പിന്തുണയുമായി ഒന്നാം സ്ഥാനത്താണ്. പ്രതിപക്ഷത്തിന്റെ മുഖമായ, അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിൽ പല കോൺഗ്രസ് കേന്ദ്രങ്ങളും ഉയർത്തി കാട്ടുന്ന വിഡി സതീശൻ-37.71 ശതമാനം പേരുടെ പിന്തുണയുമായി തൊട്ട് പിന്നിലുണ്ട്.

ഇവർക്ക് പുറമേ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ-9.02 ശതമാനം പേരുടെ പിന്തുണയാണ് ഉറപ്പാക്കിയത്. കെകെ ശൈലജ-4.97 ശതമാനം, രമേശ് ചെന്നിത്തല-7.60 ശതമാനം, കെ സുരേന്ദ്രൻ-2.48 ശതമാനം എന്നിങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാക്കൾക്ക് ലഭിച്ച പിന്തുണ. ഇത് പിണറായി വിജയൻ-വിഡി സതീശൻ നേരിട്ടുള്ള ഏറ്റുമുട്ടലിനെ തുറന്ന് കാണിക്കുന്നതാണെന്ന് വ്യക്തം.

ഇത്തവണ തിരഞ്ഞെടുപ്പ് പോരാട്ട വേദിയിൽ ഏറ്റവും പ്രധാന വിഷയമായി വോട്ടർമാർ നോക്കി കാണുന്നത് വികസനത്തെ തന്നെയാണെന്നാണ് സർവേ പറയുന്നത്. വിലക്കയറ്റം- 3.91 ശതമാനം പേർ മാത്രമാണ് പ്രധാന വിഷയമായി തിരഞ്ഞെടുപ്പിൽ നോക്കി കാണുന്നത്. കൂടാതെ അഴിമതി- 7.33 ശതമാനം, സ്ഥാനാർഥിയുടെ മികവ്- 12.64 ശതമാനം, രാഷ്ട്രീയം-12.89 എന്നിങ്ങനെയും, ജാതി/ മതം- 0.55 ശതമാനം പേരും തിരഞ്ഞെടുപ്പിൽ പ്രധാനമായി കാണുന്നു.

അവിടെയാണ് വികസനം- 37.24 ശതമാനം പേർ മുഖ്യ വിഷയമായി തിരഞ്ഞെടുപ്പിൽ നോക്കി കാണുന്നത്. കൂടാതെ ഒരു മാറ്റം ആഗ്രഹിക്കുന്നവർ 17.23 ശതമാനം പേരാണ്. തൊഴിലില്ലായ്‌മ-3.58 ശതമാനം പേർ വിഷയമായി കാണുമ്പോൾ പ്രതിപക്ഷം കൊട്ടിഘോഷിക്കുന്ന ശബരിമല, സ്വർണക്കൊള്ള വിവാദങ്ങൾ- 2.41 പേരും ജമാ അത്ത് ഇസ്ലാമി/ വെൽഫയർ പാർട്ടി ബാന്ധവം- 0.34 ശതമാനം പേരും മാത്രമാണ് പ്രധാന വിഷയമായി കാണുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+