ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക്
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാങ്കേതികത എത്ര വളർന്നാലും ചുവരെഴുത്ത് വിട്ടൊരു കളി ഒരു മുന്നണിക്കും സ്ഥാനാർഥിക്കുമില്ല. മതിലുകളൊക്കെ നേരത്തേ ബുക്ക് ചെയ്തിട്ട്, സ്ഥാനാർഥിയെ ഏറെക്കുറെ തീരുമാനിക്കമ്പോൾ തന്നെ ചുവരെഴുത്ത് തുടങ്ങും. എഐ കാലത്ത് പോലും തെരഞ്ഞെടുപ്പിന്റെ ഫീൽ കിട്ടണമെങ്കിൽ ചുവരെഴുത്ത് വേണം. ഇപ്പോഴിതാ പ്രചാരണരംഗത്ത് പുതിയ താരമാകുകയാണ് ചുവരെഴുതുന്ന റോബോട്ട്. റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ ചുവരെഴുത്ത് നടത്തുന്ന 'ചുവർബോട്ട്’ ഈ തെഞ്ഞെടുപ്പിലെ കൗതുകക്കാഴ്ചയാകുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ നടൻ രമേഷ് പിഷാരടിക്ക് വേണ്ടിയാണ് കൊടുന്തിരപ്പുള്ളിയിലാണ് 'ചുവർബോട്ട്’ ചുവരെഴുത്ത് നടത്തിയത്. ഇത് പിഷാരടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി.
'ചാഞ്ചാട്ട' മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ
കേരള സ്റ്റാർട്ടപ്പ് മിഷനുകീഴിൽ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 'ചുവർബോട്ട്' വികസിപ്പിച്ചെടുത്തത്. സിഎൻസി വാൾ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കൽ കൺട്രോൾ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. മലയാളത്തിൽ ഉൾപ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. ഏതുചിത്രങ്ങളും വരക്കും.

വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതൽ മൂന്നുമീറ്റർവരെ നീളമുള്ള ചുമരിൽ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയുമെന്നും സ്ഥാപനത്തിന്റെ സിഇഒ ഷാക്കിബ് ഗീതാഞ്ജലി പറഞ്ഞു. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കാനുണ്ടാവുക. വൈറലായതോടെ നിരവധി സ്ഥാനാർഥികൾ തന്നെ സമീപിച്ചതായും ഷാക്കിബ് പറയുന്നു.
എഐ അടക്കമുള്ള സാങ്കേതികവിദ്യകളും റീൽസുമെല്ലാം ഉപയോഗിച്ചുള്ള ഹൈടെക് പ്രചാരണമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൊഴുപ്പിക്കുന്നത്. ഭൂരിഭാഗം സ്ഥാനാർഥികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പ്രത്യേക പിആർ ടീമിനെയുമൊക്കെയാണ് ഇതിന്റെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥികളുടെ നടപ്പും എടുപ്പും ചിരിയും കളിയും വോട്ടഭ്യർഥനയുമെല്ലാം റീലുകളാക്കി വ്യാപകമാക്കി പ്രചരിപ്പിക്കുന്നുണ്ട്. മണ്ഡലത്തിലെ വികസനങ്ങളും നേട്ടങ്ങളുമെല്ലാം റിലുകളുടെ വിഷയമാകുന്നുണ്ട്.
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ
സാമൂഹിക മാധ്യമങ്ങളിലൂടെ ജനമനസ്സുകളിലേക്കെത്താനുള്ള ഒരു വഴിയും ആരും വിട്ടുകളയുന്നില്ല. പ്രചാരണത്തിന് അധികം സമയമില്ലാത്തതിനാൽ ഇത് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെന്നും സ്ഥാനാർഥികൾ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുവരെ ഇതിനായി പ്രഫഷണൽ ടീമുകളെ ഇറക്കിയവരുണ്ട്. സ്ക്രിപ്റ്റ്, കാമറ, എഡിറ്റിങ്, ഫോട്ടോ എന്നിവക്കെല്ലാമായി പത്തും പന്ത്രണ്ടും പേരുള്ള ടീമിന് എട്ടും പത്തും ലക്ഷം രൂപയൊക്കെയാണ് പ്രതിഫലമായി നൽകുന്നത്. വാട്സാപ്പിലും ഫേസ്ബുക്കിലും ഇൻസ്റ്റയിലുമൊക്കെ ദിവസവും ഏറ്റവും കുറഞ്ഞത് 20 റീലുകളെങ്കിലും ഓരോരുത്തരുടേതുമായി ഇറങ്ങുന്നുണ്ട്.
സാമൂഹിക മാധ്യമങ്ങൾക്ക് പണം നൽകി, മേഖല തിരിച്ചും പ്രായം തിരിച്ചുമൊക്കെ ഈ റീലുകൾ ധാരാളമായി പ്രചരിപ്പിച്ച് ലൈക്കും ഷെയറും കൂട്ടാനായി പെയ്ഡ് പ്രമോഷനും നടത്തുന്നുണ്ട്. ഓരോ മണ്ഡലത്തിലെയും ഭൂരിഭാഗം വോട്ടർമാരുടെയും ഫോൺ നമ്പരുകൾ ശേഖരിച്ച് അവയിലേക്ക് മെസേജുകളും വിഡിയോകളും അയക്കലാണ് പിആർ ഏജൻസികളുടെ മറ്റൊരു ജോലി. ഓരോരുത്തരെയും നേരിട്ട് വിളിക്കാനും ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാനായി സർവേകളും തകൃതിയായി നടക്കുന്നുണ്ട്.
-
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം












Click it and Unblock the Notifications