'25000 വോട്ടുകൾക്ക് ബേപ്പൂരിൽ ഞാൻ ജയിക്കും, നാല് അപരന്മാരെയാണ് എനിക്കെതിരെ നിർത്തിയത്'; പിവി അൻവർ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്ന് ജയിക്കുമെന്ന് ആവർത്തിച്ച് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്ഥാനാർത്ഥി പിവി അൻവർ. മണ്ഡലത്തിൽ ടൂറിസത്തിന്റെ മറവിൽ മയക്കുമരുന്നും മറ്റ് ലഹരികളും ഒക്കെ ഒഴുകുകയാണെന്നും അതിനാൽ സ്ത്രീകളുടെ വോട്ട് തനിക്ക് ലഭിക്കുമെന്നുമാണ് പിവി അൻവർ പറയുന്നത്. കൊട്ടിക്കലാശത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിവി അൻവറിന്റെ വാക്കുകൾ: 2021ൽ മുഹമ്മദ് റിയാസിന് 28000 വോട്ടുകളുടെ ലീഡ് ഉണ്ടായിരുന്നു. ഇത്തവണ 25000ത്തിൽ അധികം വോട്ടുകൾക്ക് മണ്ഡലത്തിൽ ഞാൻ വിജയിക്കും. ഞാൻ പൊതുവെ അങ്ങനെ വെല്ലുവിളിക്കാറില്ല, പറയാറുമില്ല.ഞാൻ പറഞ്ഞ കണക്കുകൾ ഒന്നും ഇതുവരെ തെറ്റിയിട്ടില്ല. സ്ത്രീകൾ ഇവർക്കെതിരെ വോട്ട് ചെയ്യും.

മയക്കുമരുന്ന് നാശമാക്കുന്ന കുടുംബ ജീവിതങ്ങളാണ് ഇവിടെ. അതിലേക്കാണ് അദ്ദേഹം പുതിയ രണ്ട് ടൂറിസം പദ്ധതികൾ കൂടി കൊണ്ട് വന്നിരിക്കുന്നത്. അടുത്ത സർക്കാർ വരുമ്പോൾ ഒപ്പിട്ടാൽ അത് യാഥാർഥ്യമാകും. ഇതൊക്കെ ഇവിടുത്തെ സഹോദരിമാരും അമ്മമാരും തിരിച്ചറിയുന്നുണ്ട്. അത് മനസിലാക്കി കൊണ്ടാണ് അവർ അക്രമത്തിലേക്ക് പോവുന്നതും.
അതിന്റെ ഭാഗമായാണ് എന്നെ തടയുക ഒക്കെ ചെയ്‌തത്. വളരെ സമാധാനപരമായി ഒരു ജാഥയായി പോവുകയായിരുന്നു. ഗുണ്ടകളെ കൊണ്ട് വന്ന് ചുവപ്പ് കുപ്പായം ഇടിയിച്ച് മദ്യവും വാങ്ങി കൊടുത്ത് ഇറക്കി വിടുകയാണ്. എനിക്കെതിരെ അപരന്മാരെ നിർത്തി, നാല് അപരന്മാർ ആണ് എനിക്കെതിരെ മത്സരിക്കുന്നത്. അതിൽ രക്ഷയില്ലെന്ന് കണ്ടിട്ടാണ് ഇപ്പോൾ അക്രമം അഴിച്ചുവിടുന്നത്.
മണ്ഡലത്തിന്റെ ചരിത്രം
കോഴിക്കോട് ജില്ലയിലെ പ്രധാന മണ്ഡലങ്ങളിൽ ഒന്നായ ബേപ്പൂരിന് വ്യക്തമായ രാഷ്ട്രീയ ചരിത്രമുണ്ട്. 1980-കളുടെ തുടക്കം മുതൽ ഈ മണ്ഡലം സിപിഐ(എം)നെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പിന്തുണയ്ക്കുന്നു. നിലവിലെ എംഎൽഎയും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ് 2021ൽ 82,165 വോട്ടുകൾ നേടി 28,747 ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
1965-ൽ രൂപീകൃതമായ ബേപ്പൂർ മണ്ഡലം പിന്നീട് കേരളത്തിന്റെ തിരഞ്ഞെടുപ്പ് ഭൂപടത്തിൽ ഇടം നേടി. ട്രേഡ് യൂണിയൻ, തദ്ദേശ സ്ഥാപന ശൃംഖലകളിലൂടെയാണ് സിപിഐ(എം) ഇവിടെ സ്ഥിരമായ ജനപിന്തുണ ഉറപ്പിച്ചത്. 1967-ലെ കെ ചാത്തൂണ്ണി മുതൽ നിലവിലെ പിഎ മുഹമ്മദ് റിയാസ് വരെ, ഇടതു നേതാക്കളാണ് ഈ തീരദേശ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ളത്.
എന്നാൽ, ചില തിരഞ്ഞെടുപ്പുകളിൽ ബേപ്പൂർ അപ്രതീക്ഷിത ഫലങ്ങൾക്ക് സാക്ഷ്യം വഹിച്ചു. 1977-ൽ കോൺഗ്രസ് നേതാവ് എൻപി മൊയ്‌തീൻ, സിപിഐ(എം)ന്റെ കെ ചാത്തൂണ്ണി മാസ്‌റ്ററെ പരാജയപ്പെടുത്തി. 1980-ൽ ഐഎൻസി (യു) സ്ഥാനാർത്ഥിയായി വീണ്ടും അദ്ദേഹം വിജയിച്ചതോടെ ഈ വിജയങ്ങൾ ബേപ്പൂരിലെ ഇടതുപക്ഷത്തിന്റെ വളർച്ചയെ താൽക്കാലികമായി തടസ്സപ്പെടുത്തി.
1982-ൽ കെ മൂസക്കുട്ടിയിലൂടെ സിപിഐ(എം) മണ്ഡലത്തിൽ വീണ്ടും നിയന്ത്രണം നേടി. തുടർന്ന് ടികെ. ഹംസ എംഎൽഎയായി. 1987, 1991, 1996 വർഷങ്ങളിൽ അദ്ദേഹം തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1991-ലെ തിരഞ്ഞെടുപ്പ് ഏറെ വാശിയേറിയതായിരുന്നു; സ്വതന്ത്ര സ്ഥാനാർത്ഥി കെ. മാധവൻകുട്ടി, ഹംസയെക്കാൾ 6,270 വോട്ടുകൾക്ക് മാത്രം പിന്നിലായിരുന്നു. ഇത് വോട്ടർമാരുടെ മാറുന്ന മനോഭാവത്തെ സൂചിപ്പിച്ചു.
2001-ലെ തിരഞ്ഞെടുപ്പ് സിപിഐ(എം)നുള്ളിൽ പുതിയൊരു നേതൃമാറ്റത്തിന് വഴിയൊരുക്കി. വികെസി മമ്മദ് കോയ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗ് നേതാവ് എംസി മായിൻ ഹാജിയെ 5,071 വോട്ടുകൾക്കാണ് അദ്ദേഹം തോൽപ്പിച്ചത്. ഈ വിജയഭൂരിപക്ഷം കടുത്ത പോരാട്ടത്തെ സൂചിപ്പിച്ചു; മുസ്‌ലിം ലീഗിന് അപ്പോഴും ശക്തമായ ന്യൂനപക്ഷ പിന്തുണയുണ്ടായിരുന്നു.
2006-ലും 2011-ലും സിപിഐ(എം)ന്റെ എളമരം കരീം മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2011-ൽ കോൺഗ്രസ് സ്ഥാനാർത്ഥി ആദം മുൾസി എംപിയെ 5,316 വോട്ടുകൾക്കാണ് അദ്ദേഹം തോൽപ്പിച്ചത്. ഈ കുറഞ്ഞ ഭൂരിപക്ഷം കോൺഗ്രസിന്റെ സ്വാധീനം വർധിക്കുന്നതായി സൂചിപ്പിച്ചു. ഇത് സിപിഐ(എം)നെ പ്രാദേശിക സംഘാടനവും പ്രചാരണ തന്ത്രങ്ങളും ശക്തിപ്പെടുത്താൻ പ്രേരിപ്പിച്ചു.
2016-ൽ വി.കെ.സി. മമ്മദ് കോയ വീണ്ടും സിപിഐ(എം) പ്രതിനിധിയായി എംഎൽഎ സ്ഥാനത്തേക്ക് തിരിച്ചെത്തി. ആദം മുൾസി എംപി 51,751 വോട്ടുകൾ നേടിയപ്പോൾ, മമ്മദ് കോയ 69,114 വോട്ടുകൾ നേടി. വിജയഭൂരിപക്ഷം 14,363 ആയി വർധിച്ചു. ബിജെപിയുടെ വോട്ട് വിഹിതവും വർദ്ധിച്ചത് മൂന്നാമതൊരു ശക്തമായ എതിരാളിയുടെ സാന്നിധ്യം വെളിപ്പെടുത്തി.
ഒടുവിൽ 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് ബേപ്പൂരിൽ ഇടതുപക്ഷത്തിന്റെ ആധിപത്യം വീണ്ടും ഉറപ്പിച്ചു. മുഹമ്മദ് റിയാസ്, 53,418 വോട്ടുകൾ നേടിയ കോൺഗ്രസ് സ്ഥാനാർത്ഥി പിഎം നിയാസിനെ പരാജയപ്പെടുത്തി. ബിജെപി സ്ഥാനാർത്ഥി കെപി പ്രകാശ് ബാബു 26,267 വോട്ടുകളോടെ മൂന്നാം സ്ഥാനത്തെത്തി.
-
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
യുഡിഎഫ് ഭരണം പിടിക്കും; 85 സീറ്റ് വരെ കിട്ടും, മുഖ്യമന്ത്രി രമേശ് ചെന്നിത്തല- സര്‍വെ ഫലം -
വോട്ടർ ഐഡി കാർഡ് എളുപ്പത്തിൽ വീട്ടിൽ കിട്ടും, ഓൺലൈനായി ഡൗൺലോഡ് ചെയ്യുന്നതെങ്ങനെ? -
സതീശന് വനവാസത്തിന് പോകണോയെന്ന് ചോദ്യം; വാക്ക് പാലിക്കണമല്ലോയെന്ന് കെ സുധാകരൻ -
വോട്ടർ പട്ടികയിൽ പേരുണ്ടോ? ഫോണിലൂടെ കണ്ടെത്താൻ ഇതാ 2 മിനിറ്റ് വിദ്യ -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
കേരളം ഇനി ആര് ഭരിക്കും? പിണറായി സർക്കാരിനെ മറിച്ചിടുമോ ടീം യുഡിഎഫ്? ന്യൂസ് 18 വോട്ട് വൈബ് സർവ്വേ -
70 ലക്ഷം രൂപ വരെ കണക്കിൽ പെടുത്തിയില്ല.മിനുട്സ് ബുക്ക് മധുസൂദനൻ ഒളിച്ചുകടത്തി'; വി കുഞ്ഞികൃഷ്ണൻ -
അമിത് ഷായുടെ വസതിയിലെ കൂടിക്കാഴ്ച ഏത് ഡീൽ ഉറപ്പിക്കാൻ? പിണറായിയോട് 10 ചോദ്യങ്ങളുമായി കെസി -
പിടി തരാതെ തെക്കൻ കാറ്റ്- യുഡിഎഫിന് ആത്മവിശ്വാസം, അടിത്തറ ഇളകില്ലെന്ന് ഇടത് -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്!












Click it and Unblock the Notifications