സണ്ണി ജോസഫ് ഇക്കുറി മത്സരിക്കും? കെപിസിസി അധ്യക്ഷന സ്ഥാനം നോട്ടമിട്ട് നേതാക്കൾ, ഷാഫിയും പരിഗണനയിൽ
തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സണ്ണി ജോസഫിനെ ഉൾപ്പെടെ ഇറക്കി തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ മണ്ഡലത്തിൽ തന്നെയായിരിക്കും സണ്ണി ജോസഫ് ഇത്തവണ മത്സരിക്കുക. പേരാവൂരിലാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഉയർന്നുകേൾക്കുന്നത്. ഇവിടുത്തെ സവിശേഷ സാഹചര്യങ്ങൾ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് നീക്കം.
നിലവിലെ സാഹചര്യത്തിൽ സണ്ണി ജോസഫ് മത്സരിക്കട്ടെ എന്ന് തന്നെയാണ് പാർട്ടിയുടെ നിലപാട്. മാത്രമല്ല കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫിന് വേണ്ടത്ര ശോഭിക്കാനായില്ല എന്ന വിലയിരുത്തലും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. അതുകൊണ്ട് തന്നെ സണ്ണിക്ക് നിയമസഭാ സീറ്റ് നൽകുകയും പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ അവരോധിക്കുകയുമാണ് ഇപ്പോഴത്തെ ലക്ഷ്യം.

അതിനിടയിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കൊടിക്കുന്നിൽ സുരേഷിന്റെയും, കെസി ജോസഫിന്റെയും പേരുകളാണ് ഏറ്റവും ഒടുവിൽ ഉയർന്നു കേൾക്കുന്നത്. നേരത്തെ തന്നെ കൊടിക്കുന്നിൽ സുരേഷിന്റെ പേര് ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു, എന്നാൽ അന്ന് നറുക്ക് വീണത് സണ്ണി ജോസഫിനായിരുന്നു. അതിനാൽ ഇക്കുറി കൊടിക്കുന്നിൽ എത്തുമോ എന്നതാണ് പലരും ഉറ്റുനോക്കുന്ന കാര്യം.
മറുവശത്ത് പാർട്ടിയിലെ തന്നെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് കെസി ജോസഫ്. അദ്ദേഹത്തെയും പൂർണമായും ഒഴിവാക്കാൻ ആവില്ല. മാത്രമല്ല വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ചുക്കാൻ പിടിക്കാൻ കെൽപുള്ള ഒരാളെ വേണമെന്നാണ് പ്രവർത്തകരുടെയും ആവശ്യം.
ഇവർ ഇരുവരെയും കൂടാതെ നേരത്തെ പരിഗണിച്ചിരുന്ന ഒരു പേര് ആന്റോ ആന്റണിയുടേത് ആയിരുന്നു. മുൻപ് അവസാന നിമിഷം നഷ്‌ടമായ കെപിസിസി അധ്യക്ഷ പദവി ആന്റോ ആന്റണിയെ തേടി വരുമെന്നാണ് കരുതിയിരുന്നത്. സിറോമലബാര്‍, മാര്‍ത്തോമ സഭ, മറ്റ് ക്രൈസ്‌തവ സഭകളുമായുള്ള ആന്റോ ആന്റണിയുടെ ബന്ധം മധ്യകേരളത്തില്‍ യുഡിഎഫിന് അനുകൂലമാകുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.
എന്നാൽ ഒരിക്കൽ കോടി ആന്റോ ആന്റണി തഴയപ്പെടുമോ എന്നതാണ് ചോദ്യം. സാമുദായിക സമവാക്യങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ള തീരുമാനം ആയിരിക്കും ഹൈക്കമാൻഡിന്റേത് എന്നുറപ്പാണ്. പ്രത്യേകിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, എൻഎസ്എസ്-എസ്എൻഡിപി എന്നീ സാമുദായിക സംഘടനകൾ പൂർണമായും അകലുമ്പോൾ പകരം പിടിച്ചു നിൽക്കാൻ മധ്യ കേരളത്തിലെ ക്രൈസ്‌തവ വോട്ട് ബാങ്കാണ് കോൺഗ്രസ് ലക്ഷ്യം.
ഷാഫി പറമ്പിൽ കെപിസിസി അധ്യക്ഷനാവുമോ?
യുവനിരയിൽ നിന്ന് ഒരിടയ്ക്ക് ഷാഫി പറമ്പിലിന്റെ പേരും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ വർക്കിംഗ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് പകരം ചുമതല കൈമാറാനായിരുന്നു ആയിരുന്നു ആദ്യ നീക്കം. ഇതിൽ സീനിയോറിറ്റി ഉണ്ടായിരുന്ന പിസി വിഷ്‌ണുനാഥും എപി അനിൽ കുമാറും മത്സര രംഗത്ത് ഉണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ പിന്നെ ശേഷിക്കുന്നത് ഒരാൾ ആയിരുന്നു.
വടകര എംപി ഷാഫി പറമ്പിൽ ആയിരുന്നു ഇത്. ഷാഫിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ പക്ഷേ ചില കോണുകളിൽ നിന്ന് എതിർപ്പുകൾ ഉണ്ടെന്നാണ് വിവരം. ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം നേരത്തെ തന്നെ ശക്തമായതും രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫിയുടെ കുറ്റകരമായ മൗനവും നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചുവെന്നാണ് വിവരം.
-
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ












Click it and Unblock the Notifications