സഭയിൽ പരസ്‌പരം ഏറ്റുമുട്ടി പിണറായിയും സതീശനും; നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടിചുരുക്കി. ഫെബ്രുവരി 15ന് സമ്മേളനം പിരിയും. സംസ്ഥാന ബജറ്റ് അഞ്ചിന് തന്നെ അവതരിപ്പിക്കും. ബജറ്റ് തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. കാര്യോപദേശക സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് രൂക്ഷമായ തർക്കമാണ് നടന്നത്.
സർക്കാർ ഒട്ടും സഹകരിക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞപ്പോള്‍ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി ഇതിന് മറുപടി നൽകി. 'അമ്മാതിരി വർത്തമാനം വേണ്ട' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനിടെ പറഞ്ഞിരുന്നു. ഇതോടെ ഇതേ നാണയത്തിൽ പ്രതിപക്ഷ നേതാവും പ്രതികരിച്ചു. 'ഇമ്മാതിരി വർത്തമാനം ഇങ്ങോട്ടും വേണ്ട' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.

പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ കാര്യോപദേശക സമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. ഫെബ്രുവരി 9 മുതൽ കെപിസിസിയുടെ നേതൃത്വത്തിൽ 'സമരാഗ്നി' എന്ന പ്രചരണ ജാഥ നടക്കുന്നതിനാൽ ആ ദിവസങ്ങളിലെ സമ്മേളനം മാറ്റിവയ്ക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം. എന്നാൽ ഇത് പരിഗണിക്കാൻ സർക്കാർ തയ്യാറാവാതെ വന്നതോടെയാണ് ഇരുകൂട്ടരും തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയത്.
പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ഇത്തരം സമര പരിപാടികൾ നടക്കുമ്പോൾ സഭാ സമ്മേളനം മാറ്റിവയ്ക്കുന്ന കീഴ്‌വഴക്കമുണ്ടെന്നും, എന്നാൽ സർക്കാർ ഒന്നിനും സഹകരിക്കുന്നില്ലെന്നും വിഡി സതീശൻ ആരോപിച്ചു. നേരത്തെ ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെ സമ്പൂര്‍ണ ബജറ്റ് സമ്മേളനം ചേരാനായിരുന്നു ധാരണ. എന്നാൽ അതിന് പകരം സമ്മേളനം വെട്ടിച്ചുരുക്കാനാണ് പുതിയ തീരുമാനം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് സമ്മേളനം വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനിച്ചത്. ബജറ്റ് തിയതി മാറ്റാത്തത്തിലും, സമരാഗ്നിക്ക് വേണ്ടി സമ്മേളനത്തിന്റെ ഷെഡ്യൂൾ മാറ്റാത്തത്തിലും പ്രതിപക്ഷം കടുത്ത രോഷത്തിലാണ്.
അതിനിടെ അഞ്ച് മാസം ക്ഷേമപെന്‍ഷന്‍ മുടങ്ങിയതില്‍ മനംനൊന്ത് കോഴിക്കോട് ചക്കിട്ടപ്പാറയിലെ ജോസഫ് ആത്മഹത്യ ചെയ്‌ത സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകിയിരുന്നു. സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ തുക ഇനിയും വര്‍ധിപ്പിക്കുംമെന്നായിരുന്നു സംസ്ഥാന ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാലിന്റെ മറുപടി.
തൊഴിലുറപ്പും പെന്‍ഷനും ചേര്‍ത്ത് ഒരു വര്‍ഷം 52400 രൂപ ജോസഫ് കൈപ്പറ്റിയെന്നാണ് ഭിന്നശേഷിക്കാരന്റെ ആത്മഹത്യയിൽ മന്ത്രി കണക്കുകൾ നിരത്തി നൽകിയ മറുപടിയിൽ പറയുന്നത്. കൂടാതെ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ആകെ 23,958 കോടി രൂപ പെന്‍ഷനായി അനുവദിച്ചെന്നും, കേന്ദ്ര നയമാണ് തടസമെന്നും മന്ത്രി ആരോപിച്ചു.
-
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം












Click it and Unblock the Notifications