കുമ്മനത്തിനെതിരെ അശ്ലീല പോസ്റ്റുകള്‍; പരാതിയുമായി ബിജെപി
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ അശ്ലീല പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് ബിജെപി. കുമ്മനത്തെ അപവാദവും അശ്ലീലവുമായ കാര്യങ്ങള്‍ ചിത്രീകരിച്ചെന്നുകാട്ടി ബിജെപി ലീഗല്‍ സെല്‍ എറണാകുളം റൂറല്‍ എസ്പിക്കു പരാതി നല്‍കി. ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കണ്വീനര്‍ കെആര്‍ രാജഗോപാലാണു പരാതി നല്‍കിയത്.
ഷുഹൈബ് വധം സിബിഐ അന്വേഷിച്ചാല്‍ ഉന്നതര്‍ കുടുങ്ങും: സുധീരൻ
കുമ്മനത്തെ വ്യക്തിഹത്യ ചെയ്യാന്‍ അടിസ്ഥാനമില്ലാത്ത കുപ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുകയാണ്. ഇത്തരം കാര്യങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് നിയമപരമായ കുറ്റമാണെന്നിരിക്കെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്ന് കെ.ആര്‍. രാജഗോപാല്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

അട്ടപ്പാടി സ്വദേശി മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് ശേഷം കുമ്മനം കൈകള്‍ ചേര്‍ത്തുകെട്ടി പ്രതിഷേധിക്കുകയും ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുമ്മനത്തിനെതിരെ ട്രോള്‍ പ്രവാഹവുമുണ്ടായി. ചിലര്‍ കുമ്മനത്തെ അശ്ലീല രീതിയില്‍ ചിത്രീകരിക്കുകയും ചെയ്തതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. പരാതി പരിശോധിച്ച് നടപടിയെടുക്കാമെന്ന് റൂറല്‍ എസ്പി ഉറപ്പു നല്‍കിയതായാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications