കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം സിബിഐ അന്വേഷിച്ചാല്‍ ഉന്നതര്‍ കുടുങ്ങും, നടക്കാന്‍ പാടില്ലാത്തവ സുപ്രിം കോടതിയില്‍ നടക്കുന്നു: സുധീരന്‍

Google Oneindia Malayalam News

കോഴിക്കോട്: ഷുഹൈബ് വധം സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. സി ബി ഐ അന്വേഷണം നടന്നാല്‍ കണ്ണൂര്‍ ജില്ലയിലെ സി പി എമ്മിലെ ഉന്നത നേതാക്കന്‍മാര്‍ പിടിക്കപ്പെടുമെന്ന കൃത്യമായ തിരിച്ചറിവിനാലാണ് അന്വേഷണത്തെ ഭയപ്പെടുന്നത്. അതിനാലാണ് നീതിക്കു വേണ്ടി ഷുഹൈബിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഗൂഡാലോചനയില്‍ ബന്ധപ്പെട്ടവര്‍ അണികളെ പ്രേരിപ്പിച്ചവര്‍ ഉള്‍പ്പെടെ പിടിക്കപ്പെട്ടാല്‍ മാത്രമേ ഷുഹൈബിന്റെ കുടുംബത്തിനു നീതി ലഭിക്കുകയുള്ളൂവെന്നും സുധീരന്‍ കോഴിക്കോട് പറഞ്ഞു.

മദനിയുടെ ആരോഗ്യനില അതീവഗുരുതരം! ജീവൻ അപകടത്തിലായേക്കാം... കേരളത്തിലേക്ക് കൊണ്ടുവരണം...മദനിയുടെ ആരോഗ്യനില അതീവഗുരുതരം! ജീവൻ അപകടത്തിലായേക്കാം... കേരളത്തിലേക്ക് കൊണ്ടുവരണം...

ഇതു പോലെ ടാര്‍ഗറ്റ് നിശ്ചയിച്ച് ആളുകളെ ഉന്മൂലനം ചെയ്യുന്ന കണ്ണൂര്‍ സി പി എമ്മിന്റെ ശൈലി ഇല്ലാതാകേണ്ടിയിരിക്കുന്നു. പ്രതികള്‍ക്ക് ഷൂഹൈബുമായി വ്യക്തിപരമായി വിരോധവുമില്ലാത്തവരാണ്. അവര്‍ പ്രേരിപ്പിക്കപ്പെട്ടവര്‍ മാത്രമാണ്. അവരെ പറഞ്ഞുവിട്ട ഉത്തരവാദപ്പെട്ട നേതാക്കാന്‍മാരും ഗൂഡാലോചന നടത്തിയവരും നിയമത്തിനു മുന്നില്‍ വന്നാല്‍ മാത്രമേ നീതി ലഭിക്കുകയുള്ളൂ. യാഥാര്‍ത്ഥ പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണ്. രാഷ്ട്രീയ കൊാലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികള്‍ ഗൂഡാലോചന നടത്തിയവരും അതിനു പ്രേരിപ്പിച്ചവരുമാണ്. അവര്‍ നിയമത്തിനു മുന്നില്‍ വരണം. നിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്കു കൂടി വിധിക്കുമ്പോഴാണ് ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

vmsudheeran


ഭരണകൂടം ലഹരി വ്യാപനത്തിന്റെ വക്താക്കളായി മാറുന്ന സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളതെന്ന് ലഹരി നിര്‍മ്മാര്‍ജന സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ക്യാമ്പയിന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്ത് സുധീരന്‍ പറഞ്ഞു. മദ്യനയത്തില്‍ സുപ്രീംകോടതിയുടെ മുന്‍കാല വാക്കുകള്‍ക്ക് കോടതി തന്നെ വില കല്‍പ്പിക്കാതെ വന്നാല്‍ അതു ജുഡീഷ്യറിയുടെ തകര്‍ച്ചയാണ്. ജുഡീഷ്യറിയില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന വിശ്വാസ തകര്‍ച്ചയിലേക്കാണ് വിധി ചെന്നെത്തിയിരിക്കുന്നതെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. മദ്യശാലകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ മുന്‍കാല വിധികളെ അസ്ഥിരമാക്കുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്. മുന്‍കാല വിധികളെ ദുര്‍ബലമാക്കി തകിടം മറിച്ച് മുന്നോട്ടു പോകുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മദ്യപിക്കുന്നതും മദ്യവില്‍പ്പനയും ഭരണഘടനയുടെ മൗലികാവകാശമല്ലെന്നു പറഞ്ഞ സുപ്രിം കോടതി ആദ്യവിധിയില്‍ മാറ്റം വരുത്തുകയായിരുന്നു. നിശ്ചയിച്ച് ഉറപ്പിച്ച രീതിയിലാണ് സുപ്രീകോടതി പഞ്ചായത്തുകളിലും മറ്റിടങ്ങളിലും മദ്യശാലകള്‍ക്കു അനുമതി നല്‍കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്ന വിധി പറഞ്ഞത്. നടക്കാന്‍ പാടില്ലാത്തതാണ് സുപ്രീം കോടതിയിലും നടന്നിരിക്കുന്നത്.

ജനങ്ങള്‍ അവസാന അഭയകേന്ദ്രമായി കണ്ട സുപ്രീംകോടതി മദ്യലോബിക്കാണ് രക്ഷാ കവചം ഒരുക്കിയത്. ജനതാല്‍പ്പര്യത്തെക്കാള്‍ മദ്യലോബികളുടെ താല്‍പര്യമാണ് വിധിയിലൂടെ സംരക്ഷിക്കപ്പെട്ടത്. ഭരണഘടന സ്ഥാപനങ്ങള്‍ ജനനന്മയെ തള്ളി ജനദ്രോഹം നടത്തുന്ന മദ്യലോബികളുടെ സംരക്ഷകരായി മാറുമ്പോള്‍ പരാജയപ്പെടുന്നത് ഭരണഘടനയാണോ ജനാധിപത്യമാണോ എന്നു പറയാതിരിക്കാനാവില്ലെന്നും സുധീരന്‍ പറഞ്ഞു. എല്‍ എന്‍ എസ് ജില്ലാ പ്രസിഡന്റ് ഇമ്പിച്ചി മമ്മുഹാജി അധ്യക്ഷത വഹിച്ചു. ഡോ. ജോഷ്വാ മാര്‍ ഇഗ്നിത്തിയോസ്, രവീന്ദ്രന്‍ മാസ്റ്റര്‍, സുഹറ മമ്പാട്, പി പി എ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു

അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...അനന്തപുരി ഭക്തിസാന്ദ്രം! ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ലക്ഷക്കണക്കിന് ഭക്തർ...

നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??നടിയെ ആക്രമിച്ച കേസില്‍ സമൻസ്.. നൂലാമാലകൾ.. ജനപ്രിയനായകൻ ദിലീപ് സിനിമ അഭിനയം നിർത്തുന്നു??

English summary
shuhaibs murder will hand over to cbi then high profiled people will caught says sudheeran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X