കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോണസ് പോയിന്റ് വിഷയം: 'ആരെയും ചുമതലപ്പെടുത്തിയിട്ടില്ല'; വാർത്തകളെ തളളി പ്രതികരിച്ച് വി ശിവൻകുട്ടി

Google Oneindia Malayalam News

തിരുവനന്തപുരം : ബോണസ് പോയിന്റുകൾ സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഈ വർഷത്തെ ബോണസ് പോയിന്റുകൾ സംബന്ധിക്കുന്ന തീരുമാനമൊന്നും നിലവിൽ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല.

പ്ലസ് വൺ പ്രവേശനത്തിന് വേണ്ടി ബോണസ് പോയിന്റായി വിദ്യാർഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി വൻകുട്ടി പറഞ്ഞു. ഇതിനു വേണ്ടി ഒരു ഏജൻസിക്കും വിദ്യാഭ്യാസ വകുപ്പ് അധികാരം നൽകിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

v

കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിൽ നീന്തൽ പരിശീലനത്തിനിടെ 16 കാരനും അച്ഛനും മുങ്ങി മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പ്ലസ് വൺ ബോണസ് പോയന്റിനായി നീന്തൽ പരിശീലനം; അച്ഛനും 16 കാരനും കുളത്തിൽ മുങ്ങിമരിച്ചു

കണ്ണൂർ : നീന്തൽ പരിശീലനം നടത്തുന്നതിനിടെ 16 കാരനായ മകനും 50 കാരനായ അച്ഛനും കുളത്തിൽ മുങ്ങി മരിച്ചു. പന്നിയോട്ട് കരിയിൽ പൊതുകുളത്തിലാണ് സംഭവം നടന്നത്. ചേലോറ സ്കൂളിന് സമീപം ചന്ദ്രകാന്തത്തിൽ താമസിക്കുന്ന പി പി ഷാജി (50), മകൻ കെ വി ജ്യോതിരാദിത്യൻ എന്നിവരാണ് ദാരുണമായ മരണത്തിന് ഇരകളായി മാറിയത്.

മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; എണ്ണിയെണ്ണി ചോദിച്ച് വിഡി സതീശന്‍മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; എണ്ണിയെണ്ണി ചോദിച്ച് വിഡി സതീശന്‍

ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. കുളത്തിൽ മുങ്ങിയ മകനെ രക്ഷിക്കാൻ അച്ഛൻ ശ്രമിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോയെന്നാണ് വിലയുത്തൽ. മുങ്ങിപ്പോയതിന് പിന്നാലെ, കുളത്തിന് സമീപം ചെരിപ്പും വാഹനവും നാട്ടുകാർ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്താൻ സാധിച്ചത്.

ഫാഷനിലാണ് പൂർണ്ണിമ ഇന്ദ്രജിത്ത്; ഇതാ കിടിലൻ ലുക്ക്; പങ്കിട്ട ചിത്രങ്ങൾ വൈറലാക്കി ആരാധകർ

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

English summary
kerala bonus point issues; V sivankutty said, the education department has not taken a decision over this matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X