കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: പകര്‍ച്ചവ്യാധി തടയാന്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കിനായി 50 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: പകര്‍ച്ചവ്യാധി തടയുന്നതിനായി ഓരോ മെഡിക്കല്‍ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക ബ്ലോക്കിനായി 50 കോടി അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ഈ വര്‍ഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഐസൊലേഷന്‍ ബ്ലോക്കാണ് സ്ഥാപിക്കുന്നത്. പീഡിയാട്രിക് ഐസിയു കിടക്കകളും വര്‍ധിപ്പിക്കും.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

1

അതേസമയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ ആയിരം കോടി അനുവദിച്ചിട്ടുണ്ട്. അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 500 കോടിയും അനുവദിച്ചു. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റും സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. വാക്‌സിന്‍ ഗവേഷണത്തിന് പദ്ധതിയുണ്ടാകുമെന്നും ധനമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിനായി ആറിന പരിപാടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. സിഎച്ച്‌സി, താലൂക്ക് ആശുപത്രികളിലും 10 ഐസൊലേഷന്‍ കിടക്കകള്‍ അനുവദിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 635 കോടി രൂപ അനുവദിച്ചു.

വാക്‌സിന്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവും ധനമന്ത്രി ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ കയറ്റുമതിയില്‍ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി വിമര്‍ശിച്ചു. വാക്‌സിന്‍ കയറ്റുമതിയില്‍ അശാസ്ത്രീയ നിലാപടുകള്‍ ഉണ്ടായെന്നും ബജറ്റില്‍ വിമര്‍ശനമുയര്‍ന്നു. 20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജും ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Kerala budget allocation for nri welfare schemes

English summary
New Kerala Budget 2021: 50 cr for medical colleges in thiruvananthapuram and kozhikode to defeat epidemics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X