കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള ബജറ്റ്: കൊവിഡിനെ തുടര്‍ന്ന് ആരോഗ്യം ഒന്നാമതെന്ന നയത്തിന് നിര്‍ബന്ധിതമായെന്ന് ധനമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ ഒന്നാമത് എന്ന നയം സ്വീകരിക്കാന്‍ കേരളം നിര്‍ബന്ധിതമായെന്നും ബാലഗോപാല്‍ പറഞ്ഞു. അതേസമയം മുന്‍ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ പുതുക്കിയ ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ പ്രശംസിക്കാനും ബാലഗോഗാല്‍ തയ്യാറായി.

കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

1

ഐസക്കിന്റെ ബജറ്റിലെ എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. അതേസമയം ഇടതുപക്ഷത്തിന്റെ വിജയത്തെയും ധനമന്ത്രി എടുത്ത് പറഞ്ഞു. കേരള ഭരണത്തില്‍ ജനാധിപത്യവത്കരണം നടപ്പാക്കുന്നതിന്റെ സൂചനയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ധനമന്ത്രി പറഞ്ഞു. രാഷ്ട്രീയ കുതിരക്കച്ചവടത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക് വലുതായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണം കൂടി വന്നപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നേരിട്ടത് വലിയ പ്രതിസന്ധികളായിരുന്നു. അതെല്ലാം മറികടന്ന് വിജയിച്ചെന്നും ബാലഗോപാല്‍ വ്യക്തമാക്കി.

ഒന്നാം പിണറായി സര്‍ക്കാര്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. പുതിയ സര്‍ക്കാരും പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് സംസ്ഥാനത്തിന്റെ പൊതുവരുമാനത്തെ ബാധിച്ചിട്ടുണ്ട്. ജിഎസ്ടി വിഹിതം അനുവദിക്കുന്നതിലുണ്ടായ കാലതാമസവും കേരളത്തെ ബാധിച്ചു. ഓരോ ധനകാര്യ കമ്മീഷനുകള്‍ വരുമ്പോഴും കേരളത്തിനുള്ള കേന്ദ്ര വിഹിതം കുറഞ്ഞുവരികയാണെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്ന നയവും ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ചു.

Recommended Video

cmsvideo
Kerala budget allocation for nri welfare schemes

English summary
New Kerala Budget 2021: kerala focused primarily on health because of covid crisis says fm kn balagopal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X