കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ബജറ്റ് 2021: സുഗതകുമാരിയുടെ സ്മാരകത്തിന് 2 കോടി, വീരേന്ദ്രകുമാറിന് 5 കോടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ അന്തരിച്ച കവയത്രി സുഗതകുമാരിക്കും അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് വീരേന്ദ്ര കുമാറിനും സ്മാരകം നിര്‍മിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. സുഗതകുമാരിയൂുടെ സ്മാരകം നിര്‍മിക്കാന്‍ രണ്ട് കോടി വകയിരുത്തി. വീരേന്ദ്ര കുമാറിന് കോഴിക്കോട് സ്മാരകം പണിയും. ഇതിനായി അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. അതേസമയം സുഗതകുമാരിയുടെ ആറന്മുളയിലെ തറവാട് വീട് സംരക്ഷിക്കും. വീടിനെ മ്യൂസിയമായി മാറ്റുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

1

രാജാരവി വര്‍മയുടെ സ്മരണയ്ക്ക് കിളിമാനൂരില്‍ ആര്‍ട്ട് ഗ്യാലറി സ്ഥാപിക്കും. കൂനന്‍മാവിലെ ചവറ കുരിയാക്കോസ് അച്ഛന്റെ 175 വര്‍ഷം പഴക്കമുള്ള ആസ്ഥാനം മ്യൂസിയമാക്കും. ഇതിനായി 50 ലക്ഷം അനുവദിച്ചു. തൃശൂരില്‍ വിവേകാനന്ദ പ്രതിമ സ്ഥാപിക്കാന്‍ ശ്രീരാമകൃഷ്ണ മഠത്തിന് 25 ലക്ഷം അനുവദിച്ചു. സൂര്യ ഫെസ്റ്റിവലിനും ഉമ്പായി മ്യൂസിക് അക്കാദമിക്കും സാമ്പത്തിക സഹായവും പ്രഖ്യാപിച്ചു. മലയാളം മിഷന് നാല് കോടിയും നല്‍കും. നൂറ് ആര്‍ട്ട് ഹബ്ബുകളും തുടങ്ങും.

അതേസമയം പൊന്നാനിയില്‍ ഔട്ടര്‍ ഹാര്‍ബര്‍ സ്ഥാപിക്കും. മൂന്ന് ഘട്ടമായിട്ടാവും തുറമുഖ നിര്‍മാണം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ കൊവിഡ് ബാധിച്ചെങ്കിലും, നിര്‍മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കൊല്ലം, ബേപ്പൂര്‍ തുറമുഖങ്ങളുടെ നിര്‍മാണത്തിന് സാഗര്‍മാല പദ്ധതിയില്‍ നിന്നും പണം സ്വരൂപിക്കും. പശ്ചിമ കനാല്‍ ശൃംഖലയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഈ മാസം നടക്കും. ശബരി പാത നിര്‍മാണത്തിനായി പദ്ധതി ചെലവിന്റെ പകുതി കിഫ്ബിയില്‍ നിന്നും നല്‍കും.

പത്രപ്രവര്‍ത്തക പെന്‍ഷനും ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. നോണ്‍ ജേണലിസ്റ്റ് പെന്‍ഷനിലും വര്‍ധനവുണ്ട്. തിരുവനന്തപുരത്ത് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യത്തോട് കൂടിയ പ്രസ് ക്ലബ് നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം കൊച്ചി വാട്ടര്‍ മെട്രോയുടെ 19 വാട്ടര്‍ ജെട്ടികള്‍ ഈ മാസം ഉദ്ഘാടനം ചെയ്യും. ജര്‍മന്‍ സഹായത്തോടെയാണ് വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടമായി 19 വാട്ടര്‍ ജെട്ടികള്‍ കൂടി അടുത്ത വര്‍ഷം തുറന്ന് കൊടുക്കും.

Recommended Video

cmsvideo
Kerala budget 2021: Top 6 Announcements

English summary
kerala budget 2021: money allowed for building monuments for sugathakumari and veerendra kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X