പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി, ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും
തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായും തുക വിലയിരുത്തി. അതേസമയം ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി രൂപ അനുദവിച്ചു.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് പദ്ധതിയും നടപ്പാക്കും. മാര്‍ഗദീപം എന്ന പേരിലുള്ള പദ്ധതിക്ക് തുക വകയിരുത്തി. പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി. വാര്‍ത്താ വിനിമയ മേഖലയ്ക്കും 37.2 കോടി അനുവദിച്ചിട്ടുണ്ട്.

അതേസമയം കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് ധനമന്ത്രി പറഞ്ഞു. കെ റെയില്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ നടക്കുന്നുണ്ട്. വന്ദേഭാരത് എക്സ്പ്രസുകള്‍ വന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിലെ ശരി ജനങ്ങള്‍ക്ക് മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ റെയില്‍ വികസനത്തെ അവഗണിച്ചു. റെയില്‍വേ വഴിയുള്ള ചരിക്കുനീക്കവും വലിയ പ്രതിസന്ധിയിലാണ്. കേരളത്തിന്റെ വളര്‍ച്ചയ്ക്കൊപ്പം റെയില്‍വേയ്ക്ക് ഓടിയെത്താനാവുന്നില്ല. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും ധനമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന വിമര്‍ശനത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ധനമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചര്‍ച്ചയ്ക്ക് തയ്യാറാണ്. സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നുള്ള സര്‍ക്കാരിന്റെ പ്രസ്താവനയ്ക്ക് മറവില്‍ കേരളത്തില്‍ ഒന്നും നടക്കുന്നില്ലെന്നും, സംസ്ഥാന പാപ്പരാണെന്നും, ട്രഷറിയില്‍ പൂച്ചപ്പെറ്റ് കിടക്കുകയാണെന്നും പോലുള്ള പ്രചാരണം ദുരുദേശം വെച്ചുള്ളതാണ്.
ട്രഷറി പൂര്‍ണ സമയവും പ്രവര്‍ത്തന സജ്ജമാണ്. ട്രഷറിയുടെ പ്രവര്‍ത്തനത്തിന്റെ അളവുകോല്‍ എന്താണ് എന്നും ധനമന്ത്രി ചോദിച്ചു. വരവിലും ചെലവിലും പൂര്‍വകാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്തുകൊണ്ടാണ് ട്രഷറിയുടെ പ്രവര്‍ത്തനം. ഏകദേശം 30000 കോടിയുടെ വര്‍ധനവാണ് മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായിരിക്കുന്നത്.
വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നാല്‍ ഒരു ധനപ്രതിസന്ധിയും ഉണ്ടാകില്ല. ചില സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര എന്നിവയെല്ലാം യുഡിഎഫ് കാലവുമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യംചെയ്യാനും പരിശോധിക്കാനും തയ്യാറാണെന്നും ധനമന്ത്രി വ്യക്തമാക്കി.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications