കേരള ബജറ്റ്: ന്യൂ എനര്‍ജി പാര്‍ക്കിന് 10 കോടി, കൊച്ചിയിലും തിരുവനന്തപുരത്തും ഹൈഡ്രജന്‍ ഹബ്ബ് വരും
2040ഓടെ കേരളം സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമാകും എന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകളും ഉടന്‍ ആരംഭിക്കും.

തിരുവനന്തപുരം: കേരളം ഹരിത ഊര്‍ജത്തിലേക്ക് മാറുകയാണെന്ന പ്രഖ്യാപനവുമായി ധനമന്ത്രി. സംസ്ഥാന ബജറ്റിലെ നിര്‍ണായക പ്രഖ്യാപനമാണിത്. ന്യൂ എനര്‍ജി പാര്‍ക്കിനായി 10 കോടിയാണ് അനുവദിച്ചത്. ഹൈഡ്രജന്‍ പാര്‍ക്കുകളും സംസ്ഥാനത്ത് വരും.
കൊച്ചിയിലും, തിരുവനന്തപുരത്തുമാണ് ഹൈഡ്രജന്‍ ഹബ്ബ് സ്ഥാപിക്കുക. 2040ഓടെ കേരളം സമ്പൂര്‍ണ പുനരുപയോഗ ഊര്‍ജ സംസ്ഥാനമാകും എന്നും ധനമന്ത്രി പറഞ്ഞു. സ്വകാര്യ മൂലധനം ഉപയോഗിക്കുന്ന വ്യവസായ പാര്‍ക്കുകളും ഉടന്‍ ആരംഭിക്കും.
അതേസമയം ടെക്‌നോപാര്‍ക്കിലെ പതിനായിരം ചതുരശ്രയടി സ്ഥലത്ത് മേയില്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് ആരംഭിക്കുക. ബയോസയന്‍സസ് പാര്‍ക്കിന് പതിനഞ്ച് കോടിയും അനുവദിച്ചു.
വിവിധ സൗരോര്‍ജ പദ്ധതികള്‍ക്കായിട്ടാണ് 10 കോടി അനുവദിച്ചത്. ഊര്‍ജമേഖലയ്ക്ക് ആകെ 1158 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഊര്‍ജ മേഖലയെ അടിമുടി മാറ്റാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
ഗ്രീന്‍ എനര്‍ജിയിലൂടെ സംസ്ഥാനത്തെ അന്തരീക്ഷ മലനിരീകരണം തന്നെ കുറയ്ക്കാന്‍ സാധിക്കും. കണ്ണൂര്‍ ഐടി പാര്‍ക്ക് ഈ വര്‍ഷം നിര്‍മാണം തുടങ്ങുമെന്് ധനമന്ത്രി പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള പദ്ധതിയും വികസിപ്പിക്കും.
ആയിരം കോടതി അധികമായി അനുവദിക്കും. അതേസമയം ലൈഫ് മിഷന്‍ 1436.26 കോടി വകമാറ്റി. ലൈഫ് മിഷന്‍ വഴി 322922 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം നഗരവത്കരണ തോത് ഉയര്‍ന്ന സംസ്ഥാനമാണ് കേരളം. നവകേരളത്തിന് സമഗ്രമായ നഗരനയം രൂപീകരിക്കാന്‍ കമ്മീഷന്‍ രൂപീകരിക്കും. നഗരവത്കരണത്തിന് 300 കോടി അനുവദിച്ചെന്നും ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം കിഫ്ബി വഴിയും നൂറ് കോടി രൂപ മാറ്റി വെക്കും.












Click it and Unblock the Notifications