സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പദ്ധതികള്‍ തുടരന്‍ പിണറായി സര്‍ക്കാര്‍, ഒന്നിലധികം പെന്‍ഷന്‍ ഒഴിവാക്കും
നിലവിലുള്ള ക്ഷേമ പദ്ധതികള്‍ തുടരും. എന്നാല്‍ പുതുതായി ഏതെങ്കിലും പദ്ധതി വരുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയില്ല

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കുന്നതിനിടെ സംസ്ഥാന ബജറ്റ് നാളെ അവതരിപ്പിക്കും. വളരെ പ്രതീക്ഷയോടെ തന്നെയാണ് ബജറ്റിനെ സാധാരണക്കാര്‍ ഉറ്റുനോക്കുന്നത്. ധനമന്ത്രി കെഎന്‍ ബാലഗോപാലാ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുക.
സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ എല്ലാം തുടരുമെന്ന് ഏകദേശം ഉറപ്പാണ്. അതേസമയം ധനപ്രതിസന്ധി അലട്ടുന്ന സംസ്ഥാനത്തിന് വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും, പ്രഖ്യാപനങ്ങളും നാളെ ബജറ്റില്‍ ഉണ്ടായേക്കും.
വരുമാനം വര്‍ധിപ്പിക്കാന്‍ നികുതിയും, പിഴയുമെല്ലാം വര്‍ധിക്കുമെന്ന് ധനമന്ത്രി നേരത്തെ അറിയിച്ചതാണ്. സര്‍ക്കാര്‍ സേവനങ്ങളില്‍ പലതിന്റെയും സര്‍വീസ് ചാര്‍ജുകളും വര്‍ധിക്കും.

നിലവിലുള്ള ക്ഷേമ പദ്ധതികള്‍ തുടരും. എന്നാല്‍ പുതുതായി ഏതെങ്കിലും പദ്ധതി വരുമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയില്ല. ആരെങ്കിലും ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നുണ്ടെങ്കിലും അതും ഒഴിവാക്കും.
നികുതി പിരിവ് കര്‍ശനമാക്കാനും. ഇതിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും നിര്‍ദേശിക്കും. നിയമസഭയില്‍ ഇന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും വെക്കും. അതേസമയം ധൂര്‍ത്താണ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ കടം നാല് ലക്ഷം കോടിയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ ധവളപത്രത്തില്‍ പറയുന്നത്.
അതേസമയം പ്രതിസന്ധിക്ക് കാരണക്കാര്‍ കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആരോപിക്കുന്നത്. സംസ്ഥാനത്തെ സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെട്ട രീതിയിലാണ്. ജിഎസ്ജിഡി 12 ശതമാനം ഉയര്‍ന്നത് സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തി കാണിക്കുന്നുണ്ട്.
എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍
സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലെ സൂചകങ്ങള്‍ക്ക് രാഷ്ട്രീയ പ്രാധാന്യവും ഏറെയുണ്ടാവും. ഇനിയുള്ള ല്ലൊ ബജറ്റുകളും തിരഞ്ഞെടുപ്പ് നടക്കുന്ന വര്‍ഷങ്ങളിലായിരിക്കും. ഇത്തവണ അതുകൊണ്ട് അധികവിഭവസമാഹരണത്തിന് മന്ത്രിക്ക് അവസരം നല്‍കുന്നുണ്ട്.
അവസാന ബജറ്റ് കൂടിയാകും ഇത്. ചെലവ് ചുരുക്കല്‍ തന്നെയാണ് സര്‍ക്കാരിന്റെ പ്രധാന അജണ്ട.
അതേസമയം ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ വാഗ്ദാനം. ഇത്തവണ അതിന് മാറ്റമുണ്ടായില്ലെങ്കില്‍ വരും വര്‍ഷങ്ങളില്‍ ബജറ്റില്‍ ക്ഷേമപെന്‍ഷന്‍ വന്‍ തോതില്‍ ഉയര്‍ത്തേണ്ടി വരും.
കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റിനെയും ധനമന്ത്രി ബാലഗോപാല്‍ വിമര്‍ശിച്ചിരുന്നു. ആഗ്രഹിച്ചതൊന്നും കേന്ദ്ര ബജറ്റില്‍ നിന്ന് ലഭിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു. ക്രൂരമായ അവഗണനയാണ് കേരളം കേന്ദ്ര ബജറ്റില്‍ നേരിട്ടതെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്കും, ഭക്ഷ്യസുരക്ഷാ പദ്ധതിക്കുമുള്ള വിഹിതങ്ങള്‍ കുറച്ചു. എയിംസിനെ കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications