സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി, മദ്യത്തിന് വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. ബജറ്റില്‍ ധനമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. യൂണിറ്റിന് 1.2 പൈസയായിരുന്നു നേരത്തെയുണ്ടായിരുന്നത്. ഇത് 15 പൈസയായിട്ടാണ് വര്‍ധിപ്പിച്ചത്. ഇതുവഴി 24 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം കോടതി ഫീസുകളും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ അന്‍പത് കോടി രൂപയാണ് അധികം പ്രതീക്ഷിക്കുന്നത്. വിദേശ മദ്യത്തിന് വില കൂടും. അതേസമയം ഇന്ത്യന്‍ നിര്‍മിത വിദേശ വിദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് പത്ത് രൂപയാണ് കൂട്ടിയത്.

ഗല്‍വനേജ് ഫീസിനത്തില്‍ 200 കോടിയും സമാഹരിക്കും. നികുതി നിരക്കുകളും വര്‍ധിപ്പിച്ചു. എന്നാല്‍ ടൂറിസ്റ്റ് ബസ്സുകളുടെ രജിസ്ട്രേഷന് നികുതി കുറച്ചിട്ടുണ്ട്. അതേസമയം പാട്ടത്തിന് നല്കുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടിയുണ്ടാവും.
കേരള മുദ്ര പത്ര നിയമത്തില്‍ ഭേദഗതിയുണ്ടാവും. പ്രതിവര്‍ഷം നാല്‍പ്പത് കോടിയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്. ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി 200 കോടിയുടെ സമാഹരണവും നടത്തും.
അതേസമയം പത്രപ്രവര്‍ത്തക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം 50 ലക്ഷത്തില്‍ നിന്ന് 75 ലക്ഷമായി വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശികയില്‍ ആദ്യ ഗഡു ഏപ്രിലിലെ ശമ്പളത്തില്‍ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശ്ശിക. പങ്കാളിത്ത പെന്ഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും.
സാമൂഹ്യസുരക്ഷ പെന്ഷന് വര്‍ധിപ്പിക്കില്ല. സമയബന്ധിതമാക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വര്‍ഷം പെന്ഷന് സമയബന്ധിതമാക്കാന്‍ നടപടി. പങ്കാളിത്ത പെന്ഷന് പദ്ധതി പുനപ്പരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്ഷന് പദ്ധതി നടപ്പാക്കും. അതേസമയം നവകേരള പദ്ധതിക്കായി 9.2 കോടിയും വകയിരുത്തി. ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാന്‍ സീരീസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാന ഘടനയും പരിഷ്കരിക്കും.
1963ലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ആക്ട് പ്രകാരം ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റിനും നല്‍കേണ്ട ഡ്യൂട്ടി നിരക്ക് യൂണിറ്റിന് ആറ് പൈസ എന്നുള്ളത് പത്ത് പൈസയാക്കി വര്‍ധിപ്പിച്ചു. 101.41 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി. നികുതി വരുമാനത്തില്‍ 7845 കോടിയുടെയും, നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ധവാണ് ലക്ഷ്യമിടുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications