Kerala Budget 2025: ആരോഗ്യമേഖലയ്ക്ക് 10,431 കോടി; കാരുണ്യ പദ്ധതിക്കും ധനസഹായം, 700 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ കൈത്താങ്ങുമായി സർക്കാർ. 2025-2026 വര്‍ഷത്തില്‍ ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ നീക്കി വെച്ചുവെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചിരിക്കുന്നത്. ബജറ്റ് അവതരണ വേളയിലാണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞത്. കേരളത്തിലെ സൗജന്യ ചികിത്സയെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
'രാജ്യത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനം കേരളമാണ്. 38,128 കോടി രൂപ ആരോഗ്യമേഖലയ്ക്കായി ഇതുവരെ ചിലവാക്കിയിട്ടുണ്ട്. 2025- 2026 വര്‍ഷം 10431.73 കോടി രൂപ വകയിരുത്തുകയും ചെയ്തു. സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് 3967.3 കോടി രൂപയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്' കെഎൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.

നിർധനരായ രോഗികൾക്ക് ആശ്വാസം പകരുന്ന പദ്ധതിയായ കാരുണ്യയ്ക്കായി പണം വകയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി. 'ബജറ്റില്‍ നീക്കി വെച്ച തുകയേക്കാള്‍ അധീകരിച്ച തുകയാണ് സര്‍ക്കാര്‍ കാരുണ്യ പദ്ധതിക്കായി നല്‍കുന്നത്. 2025- 2026 വര്‍ഷത്തില്‍ കാരുണ്യ പദ്ധതിക്കായി ആദ്യ ഘട്ടമെന്ന നിലയിൽ 700 കോടി രൂപ നീക്കി വെയ്ക്കുന്നു' ധനമന്ത്രി പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ ഇതുവരെ നടപ്പാക്കിയ പ്രവർത്തനങ്ങൾ ധനമന്ത്രി ബജറ്റിൽ എടുത്തു പറഞ്ഞിരുന്നു. കോട്ടയം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമാക്കിയെന്നും റീജിയണല്‍ കാന്‍സര്‍ സെന്ററിലും മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
രക്താതിമര്‍ദം, പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയവ ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് റെഫര്‍ ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാന്‍ പുതിയ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കല്‍ കോളജുകളില്‍ ആധുനിക കാത്ത് ലാബ് സ്ഥാപിക്കുന്നതിനായി ബജറ്റിൽ 45 കോടി രൂപ വകയിരുത്തി.
കൂടാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഹാര്‍ട്ട് ഫൗണ്ടേഷന് കാത്ത് ലാബ് സ്ഥാപിക്കാനായി 10 കോടി രൂപ അനുവദിച്ചു. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള 105 ഡയാലിസിസ് യൂണിറ്റുകളുടെ നടത്തിപ്പിനായി 13.98 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഒപ്പം ഡയാലിസിസ് സൗകര്യം ഇല്ലാത്ത ആശുപത്രികളില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്
Download











Click it and Unblock the Notifications