ഡിഗ്രി വിദ്യാഭാസവും സൗജന്യമാക്കി സർക്കാർ; വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷക്കായി 15 കോടി മാറ്റി വയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനകരമാവുന്ന നിർണായക പ്രഖ്യാപനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇനി മുതൽ ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമായി സർക്കാർ നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ പ്ലസ് ടു വരെയാണ് സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസ നൽകി വരുന്നത്. അതിലാണ് വിപ്ലവകരമായ മാറ്റത്തിന് സർക്കാർ തുടക്കമിടാൻ ഒരുങ്ങുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തിൽ സൗജന്യ വിദ്യാഭ്യാസം നൽകുന്ന ആദ്യ സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറും.
സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഡിഗ്രി സൗജന്യമാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ പ്രയോജനകരമാവുന്ന ചില നിർണായക പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ 'കണക്റ്റ് ടു വർക്ക്' പദ്ധതിക്ക് 400 കോടി രൂപയും ആഗോള സ്‌കൂൾ സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കേരളത്തിലെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുകയാണ് എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് വേണ്ടുന്ന മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിട്ടുണ്ടെന്നും വർഷം പതിനഞ്ച് കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നതെന്നും ആദ്യഘട്ടമായി 15 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.
കൂടാതെ നൈപുണ്യ വികസനത്തിനും പണം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് തല സ്‌കിൽ കേന്ദ്രങ്ങൾക്ക് 20 കോടിയാണ് മാറ്റി വച്ചത്. യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം നൽകുമെന്നും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്‌റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാമ്പസ് സ്ഥാപിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇക്കാര്യത്തിൽ വിദ്യഭ്യാസ വകുപ്പ് പൂർണ പിന്തുണ പ്രഖ്യാപിച്ചു രംഗത്ത് വന്നിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസ് പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി 15 കോടി രൂപ ബജറ്റിൽ വകയിരുത്തി. പദ്ധതി നടപ്പിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സുസജ്ജം; എന്നായിരുന്നു മന്ത്രി വി ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications