സ്ത്രീകൾക്ക് 1000 രൂപ ധനസഹായം വൈകില്ല; പദ്ധതിക്കായി 3202 കോടി രൂപ മാറ്റി വച്ചതായി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്ത്രീകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്തിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി 3202 കോടി രൂപ വകയിരുത്തുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. 35നും 59നും ഇടയിലുള്ള, മറ്റ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അടക്കമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റാത്ത സ്ത്രീകൾക്കാണ് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കും.
ഏകദേശം പതിനാറ് ലക്ഷത്തിൽ അധികം ഗുണഭോക്താക്കളാണ് നിലവിൽ പദ്ധതിയുടെ ഭാഗമായി ഉള്ളതെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. ഇതോടെ പദ്ധതിയുടെ ഭാഗമായി അധികം വൈകാതെ തന്നെ സ്ത്രീകൾക്ക് ധനസഹായം ലഭ്യമാവുമെന്ന് ഉറപ്പായി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ആദ്യ ഗഡു ലഭിക്കുമെന്നാണ് കരുതുന്നത്.

അതേസമയം, 152645 കോടി രൂപ തനത് നികുതി വരുമാനത്തിലും നികുതിയേതര വരുമാനത്തിലുമായി അഞ്ചുവർഷംകൊണ്ട് പിരിച്ചെടുക്കാൻ കഴിഞ്ഞുവെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. മാത്രമല്ല നികുതിയേതര വരുമാനത്തിൽ ഉണ്ടായ കുതിപ്പും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചു. സ്ത്രീ സുരക്ഷാ പദ്ധതിയെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടിയാണ് നിലവിൽ ഫണ്ട് വകയിരുത്തിയതിലൂടെ സർക്കാർ അവസാനിപ്പിച്ചിരിക്കുന്നത്.
നിലവിൽ യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് മാത്രമേ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കാണ് അപേക്ഷിക്കാനാവുക. ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുക. പ്രതിമാസം 1000 രൂപ വീതം വര്‍ഷം തോറും 12,000 രൂപ ധനസഹായം നല്‍കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇക്കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ പദ്ധതിക്കു കീഴില്‍ അപേക്ഷിക്കാനുള്ള വിന്‍ഡോ ലഭ്യമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്.
അതേസമയം, ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളത്തിന്റെ വികസന ക്ഷേമ പദ്ധതികൾ ഓരോന്നായി ചർച്ചക്കെടുക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞാണ് ധനമന്ത്രി നേരത്തെ ബജറ്റ് അവതരണം തുടങ്ങിയത്. പത്ത് വർഷത്തിനിടെ ന്യൂ നോർമൽ കേരളം ഉണ്ടാകും. കേരളത്തിലെ കൂട്ടായ്‌മയിൽ വിഷം കലർത്താൻ വർഗീയ ശക്തികളുടെ ശ്രമം നടക്കുന്നതായും കെഎൻ ബാലഗോപാൽ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications