Get Updates
Get notified of breaking news, exclusive insights, and must-see stories!

കിഫ്‌ബി പൊളിച്ചു പണിയുമെന്ന് ബജറ്റിൽ പ്രഖ്യാപനം; പുതുയുഗ കേരളം സൃഷ്‌ടിക്കുക ലക്ഷ്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ കിഫ്‌ബിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന സംരംഭമായ കിഫ്‌ബി പൂർണമായി പൊളിച്ചു പണിയുമെന്നാണ് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിരിക്കുന്നത്. നേരത്തെ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തന്നെ കിഫ്‌ബിയുടെ നടത്തിപ്പിനെയും രീതികളെയും നിശിതമായി വിമർശിച്ച വ്യക്തി കൂടിയാണ് വിഡി സതീശൻ.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തി കൊണ്ടാണ് ധനകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശൻ ബജറ്റ് അവതരണം തുടങ്ങിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധവും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി.

kerala budget

ഇതിന് പിന്നാലെയാണ് കിഫ്‌ബിയിൽ പുതിയ സർക്കാരിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. കൂടുതൽ പലിശക്കാണ് കിഫ്ബി വായ്‌പ എടുക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം. കിഫ്‌ബി സമഗ്രമായി പരിഷ്‌കരിക്കുമെന്നും കിഫ്ബി പൊളിച്ച് പണിയുമെന്നും മുഖ്യമന്ത്രി ബജറ്റ് അവതരണ വേളയിൽ വ്യക്തമാക്കി. എന്നാൽ കിഫ്‌ബി പൂർണമായി ഒഴിവാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക പ്രതിസന്ധിയിൽ ഊന്നി തന്നെയായിരുന്നു ബജറ്റ് അവതരണം തുടങ്ങിയത്. അടുത്ത അഞ്ചുവർഷം നടത്താനുള്ള വികസന ക്ഷേമ പ്രവർത്തനത്തിന്റെ ദിശസൂചികയാണ് ബജറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ വികസന സൂചിക കുറച്ച് വർഷങ്ങളായി സ്‌തംഭാനാവസ്ഥയിലാണെന്നും തൊഴിലില്ലായ്‌മ ആശങ്കയായി നിലനില്‍ക്കുന്നുവെന്നും ബജറ്റിൽ പറയുന്നു.

പുതുയുഗ കേരളം സൃഷ്‍ടിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമെങ്കിലും വലിയ സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പിന്നാലെ മിഷൻ സമുദ്ര ഉൾപ്പെടെയുള്ള പദ്ധതികളാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചുള്ള പദ്ധതിയും അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.

സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. പ്രാരംഭഘട്ട പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തും. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്‌റ്റിക്‌സ് ഹബ്ബാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ചും ബജറ്റിൽ പ്രഖ്യാപനമുണ്ട്. കേരളത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമാക്കും. കേരള നോളജ് വാലി സ്ഥാപിക്കുമെന്നും ഇതിനായി ഉപദേശക സമിതി ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. സാറ്റ്‌ലൈറ്റ് വിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കും. കേരളത്തില്‍ തന്നെ അവസരം ഉണ്ടാക്കാന്‍ വേണ്ട പദ്ധതികള്‍ നടപ്പാക്കുമെന്നും വിഡി സതീശൻ പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+