കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വട്ടിയൂര്‍ക്കാവില്‍ രഹസ്യ സര്‍വേയുമായി സിപിഎം; പ്രശാന്തിനെക്കുറിച്ച് അറിയണം, ഒപ്പം 'മറ്റ് ചിലരേയും'

Google Oneindia Malayalam News

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന്‍റെ രഹസ്യ സര്‍വ്വെ. ഉപതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വികാരം അറിയാനാണ് സര്‍വ്വെ എന്നാണ് നേതാക്കളുടെ പ്രതികരണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനും ജില്ലത്തിനും പുറത്തുള്ള പാര്‍ട്ടി അംഗങ്ങളെയാണ് സര്‍വ്വേക്ക് നിയോഗിച്ചിരിക്കുന്നത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനോടുള്ള ജനങ്ങളോടുള്ള സമീപനം മനസ്സിലാക്കി ദിനേന പ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും മാറ്റം വരുത്താനാണ് സിപിഎം പദ്ധതി.

prashanth

ബസ്, ചായക്കടകള്‍, സലൂണുകള്‍ തുടങ്ങി ആള് കൂടുന്ന ഇടങ്ങളില്‍ നിന്നെല്ലാം ശേഖരിക്കുന്ന വിവരങ്ങള്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിക്ക് നല്‍കണം. സ്ഥാനാര്‍ത്ഥിയോടുള്ള ജനങ്ങളുടെ സമീപനം അറിയാനാണെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും പാര്‍ട്ടി നേതാക്കളുടെ മുകളിലുള്ള നിരീക്ഷണമാണിത് എന്ന അഭിപ്രായം മറ്റൊരു വിഭാഗത്തിനുണ്ട്.

നാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജുനാട്ടുകാരെ മാത്രമല്ല നുണ പറഞ്ഞ് ജോളി തന്നേയും പറ്റിച്ചു; സത്യം മനസ്സിലായത് ഇപ്പോള്‍ മാത്രമെന്ന് ഷാജു

വളരെ വേഗത്തില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ശ്രദ്ധയിലേക്ക് വന്ന മേയര്‍ വികെ പ്രശാന്തിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് ചിലര്‍ പ്രവര്‍ത്തിച്ചേക്കുമെന്ന് സിപിഎമ്മിന് സംശയം ഉണ്ട്. ഇത്തരം ആളുകളെ കണ്ടെത്തുന്നതിന് കൂടിയാണ് സര്‍വ്വേ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മൂന്നാംസ്ഥാനത്തായിരുന്ന മണ്ഡലത്തില്‍ വിജയം കണ്ടെത്താന്‍ സംഘടിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആലോചനയിലാണ് സര്‍വ്വേയെന്നാണ് സിപിഎം ആവര്‍ത്തിക്കുന്നത്.

കൂടത്തായി കൊലപാതകം; കേസില്‍ വഴിത്തിരിവായത് ജോളിയുടെ 2 നുണകള്‍, ലോക്കല്‍ പോലീസും വിശ്വസിച്ചുകൂടത്തായി കൊലപാതകം; കേസില്‍ വഴിത്തിരിവായത് ജോളിയുടെ 2 നുണകള്‍, ലോക്കല്‍ പോലീസും വിശ്വസിച്ചു

എന്തുകൊണ്ട് ജോളി സയനൈഡ് തന്നെ തിരഞ്ഞെടുത്തു; പ്രതി സയനൈഡിന്‍റെ പ്രവർത്തനം മനസ്സിലാക്കിയിരുന്നു?എന്തുകൊണ്ട് ജോളി സയനൈഡ് തന്നെ തിരഞ്ഞെടുത്തു; പ്രതി സയനൈഡിന്‍റെ പ്രവർത്തനം മനസ്സിലാക്കിയിരുന്നു?

English summary
kerala by election 2019; cpm conduct secret survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X