കോന്നിയില്‍ എല്‍ഡിഎഫ്, മഞ്ചേശ്വരത്ത് യുഡിഎഫ്, അരൂരില്‍ ഇഞ്ചോടിഞ്ച്, മനോരമ ന്യൂസ് സര്‍വേ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് മനോരമ ന്യൂസ് കാര്‍വി എക്‌സിറ്റ് പോള്‍ ഫലം. മഞ്ചേശ്വരം യുഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് സ്ഥാനാര്‍ത്ഥി 36 ശതമാനം വോട്ടോടെ വിജയിക്കും. അതേസമയം എല്‍ഡിഎഫും ബിജെപിയും ഇവിടെ ഒപ്പത്തിനൊപ്പമാണ്. ബിജെപിയുടെ വോട്ടുശതമാനത്തില്‍ 4.8 ശതമാനത്തിന്റെ കുറവുണ്ടാകും.

കഴിഞ്ഞ തവണ 89 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഇവിടെ വിജയിച്ചത്. എംസി ഖമറുദ്ദീന്‍ ആണ് ഇവിടെ യുഡിഎഫ് സ്ഥാനര്‍തത്ഥി. ശങ്കര്‍ റൈ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും രവീശ തന്ത്രി കുണ്ടാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമാണ്.അരൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ് ഇവിടെ. എല്‍ഡിഎഫ് 44 ശതമാനം വോട്ടും യുഡിഎഫ് 43 ശതമാനം വോട്ടും നേടും. ബിജെപിക്ക് 11 ശതമാനമാണ് വോട്ടിംഗ് നില.
മണ്ഡലത്തില്‍ യുഡിഎഫ് 2016നെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തും. എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 8.34 ശതമാനം കുറയും. ബിജെപിക്ക് ഇത് 6.14 ശതമാനമാണ്. വന്‍ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് വിജയിച്ചിരുന്ന മണ്ഡലമാണ് ഇത്. കോന്നിയില്‍ എല്‍ഡിഎഫ് വമ്പന്‍ ജയം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫ് അഞ്ച് ശതമാനം വോട്ടിന് മുന്നിലാണെന്ന് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
എല്‍ഡിഎഫിന് 46 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 41 ശതമാനം വോട്ടും ലഭിക്കും. കോന്നിയില്‍ കെയു ജനീഷ് കുമാറാണ് എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി. യുഡിഎഫിന് മണ്ഡലത്തില്‍ വോട്ട് കുറയുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ഡിഎഫിന്റെ വോട്ട് ശതമാനം 9.55 ശതമാനം വര്‍ധിക്കും. അതേസമയം എറണാകുളത്ത് യുഡിഎഫ് തന്നെ വിജയിക്കും. 55 ശതമാനം വോട്ടോടെയാണ് യുഡിഎഫ് എറണാകുളം നിലനിര്‍ത്തുക, എല്‍ഡിഎഫിന് 30 ശതമാനവം ബിജെപിക്ക് 12 ശതമാനം വോട്ടും ലഭിക്കും. എല്‍ഡിഎഫ് 2.45 ശതമാനം വോട്ടുകള്‍ കുറയുമ്പോള്‍ യുഡിഎഫിന് മൂന്ന് ശതമാനം വോട്ടുകള്‍ കൂടും.












Click it and Unblock the Notifications